വിക്രം എസ്. കിർലോസ്കർ ഇന്നോവ ഹൈക്രോസ് അവതരണ വേളയിൽ | Photo: Toyota
ടൊയോട്ട എന്ന ജാപ്പനീസ് വാഹന അതികായന് ഇന്ത്യന്‍ നിരത്തുകളിലേക്ക് വഴിയൊരുക്കിയതിലൂടെ ശ്രദ്ധനേടിയ പേരുകളിലൊന്നാണ് കഴിഞ്ഞ ദിവസം അന്തരിച്ച വിക്രം കിര്ലോസ്കര് എന്നത്. ടൊയോട്ടയ്ക്ക് ബിസിനസ് പങ്കാളിത്തത്തോടെ ഇന്ത്യയില്‍ പ്ലാന്റ് തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതോടെയാണ് ഇന്ത്യയിലെ വാഹനലോകത്ത് ഈ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. കിര്ലോസ്കര് എന്ന വ്യവസായ കുടുംബത്തിലെ നാലാം തലമുറയിലെ വ്യക്തിയായിരുന്നു അദ്ദേഹം.
ടൊയോട്ട ഇന്ത്യയിലെ മുന്‍നിര വാഹനനിര്‍മാണ കമ്പനികളിലൊന്നായി വളരുന്നതില്‍ വിക്രം കിര്ലോസ്കര് വഹിച്ച പങ്ക് അവിസ്മരണിയമാണ്. കിര്ലോസ്കര് സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ കൂടിയാണ് വിക്രം കിര്ലോസ്കര്. 2019-20-ല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി ( സി.ഐ.ഐ.) യുടെ പ്രസിഡന്റായ അദ്ദേഹം സി.ഐ.ഐ. മാനുഫാക്ചറിങ് കൗണ്‍സില്‍, സി.ഐ.ഐ. ട്രേഡ് ഫെയര്‍ കൗണ്‍സില്‍ എന്നിവയുടെ ചെയര്‍മാനുമായിരുന്നു.
കര്‍ണാടകത്തിലെ ഹവേരിയില്‍ വേരുകളുള്ള വ്യവസായ കുടുംബത്തിലെ നാലാം തലമുറയിലാണ് അദ്ദേഹം ജനിച്ചത്. യു.എസിലെ മസാചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഉന്നത പഠനത്തിനുശേഷമാണ് കുടുംബവ്യവസായത്തിലേക്കിറങ്ങിയത്. പമ്പ്സെറ്റുകള്‍, ട്രാക്ടറുകള്‍, മെഷീന് ടൂളുകള്‍ തുടങ്ങിയവ നിര്‍മിക്കുന്ന കമ്പനിയായിരുന്നു കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കിര്ലോസ്കര് ഗ്രൂപ്പ്. വിവിധ പ്രദേശങ്ങളില്‍ നിര്‍മാണ കേന്ദ്രങ്ങള്‍ ആരംഭിച്ചും വിപണനത്തിന് പുതിയ മാര്‍ഗങ്ങള്‍ സ്വീകരിച്ചും വ്യവസായ സാമ്രാജ്യത്തെ അദ്ദേഹം ഉയരങ്ങളിലെത്തിച്ചു.
നിലവില്‍ വിദേശരാജ്യങ്ങളിലുള്‍പ്പെടെ കിര്‍ലോസ്കറിന് സാന്നിധ്യമുണ്ട്. 1990-കളില്‍ ടെക്സ്റ്റൈല്‍ മേഖലയിലെ യന്ത്രങ്ങള്‍ നിര്‍മിക്കുന്നതിലുള്ള സഹകരണത്തിലൂടെയാണ് ടൊയോട്ട-കിര്ലോസ്കര് ബന്ധം തുടങ്ങുന്നത്. 1997-ലാണ് കിര്ലോസ്കര് ടൊയോട്ട ഗ്രൂപ്പുമായി സഹകരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. കര്‍ണാടകത്തിലെ ബിഡദിയില്‍ ടൊയോട്ട കിര്ലോസ്കര് മോട്ടോറിന്റെ പ്ലാന്റ് നിലവില്‍ വന്നു. രാജ്യത്തെ ഏറ്റവും വലിയ വാഹനനിര്‍മാണ പ്ലാന്റുകളിലൊന്നാണിത്.
ടൊയോട്ട കിര്ലോസ്കര് കൂട്ടുക്കെട്ടില്‍ ഇന്ത്യയില്‍ പിറന്ന ആദ്യ വാഹനം ക്വാളീസ് ആയിരുന്നു. 2000-ത്തില്‍ അവതരിപ്പിച്ച ഈ വാഹനം അതുവരെ ഇന്ത്യ കണ്ട വലിയ വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു. ക്വാളീസ് വന്‍ വിജയമായതോടെ ഇന്ത്യയിലെ മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ സെഗ്മെന്റിന്റെ 20 ശതമാനം വിപണി വിഹിതമാണ് ടൊയോട്ട കിര്ലോസ്കര് സ്വന്തമാക്കിയത്. പിന്നീട് ഇന്നോവ മുതല്‍ ഏറ്റവുമൊടുവില്‍ ഇന്നോവ ഹൈക്രോസ് വരെയുള്ള വാഹനങ്ങള്‍ ടൊയോട്ട കിര്ലോസ്കര് ഇന്ത്യക്ക് നല്‍കിയിട്ടുണ്ട്.
Content Highlights: Vikram S. Kirloskar, Vice Chairman, Toyota Kirloskar Motor
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..