ചെവി പൊട്ടുന്ന ഹോണ്‍, തല പെരുക്കുന്ന പാട്ട്; കഴിഞ്ഞോ നിരത്തിലെ ജാഗ്രത?


കെ.എസ്.ആര്‍.ടി.സിക്ക് എന്തുമാകാം, നിയമങ്ങള്‍ ബാധകമാകുന്നത് സ്വകാര്യ ബസുകള്‍ക്ക് മാത്രമാണെന്ന് ബസ്സുടമകള്‍ പറയുന്നു. സ്വകാര്യ ബസുകള്‍ക്കെതിരേ എന്തുമാകാവുന്ന സ്ഥിതിയാണ്.

പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി

ടക്കഞ്ചേരി അപകടത്തെ തുടര്‍ന്ന് റോഡിലാകെ ബഹളമായിരുന്നു. മോട്ടോര്‍ വാഹനവകുപ്പും പോലീസും വാഹനങ്ങള്‍ തുടര്‍ച്ചയായി പരിശോധിക്കുന്നു. ടൂറിസ്റ്റ് ബസുകള്‍ നിറം മാറ്റുന്നു. സ്പീഡ് ഗവര്‍ണര്‍ നോക്കുന്നു. മറ്റ് വിവാദങ്ങള്‍ വന്നതോടെ ഈ ജാഗ്രത നിലച്ചോ. അങ്ങനെ തോന്നും വിധമാണ് റോഡിലെ ഇപ്പോഴത്തെ കാര്യങ്ങള്‍. മല്‍സരയോട്ടവും ക്രമം തെറ്റിച്ചുള്ള വലിയ വാഹനങ്ങളും മറികടക്കലും ഒക്കെ വീണ്ടും നടക്കുന്നു.

നിരോധിച്ച ലൈറ്റുകള്‍ തെളിച്ച് വണ്ടികള്‍, ബൈക്കുകള്‍ ജമ്പിങ് നടത്തുന്നു, ടൂറിസ്റ്റ് ബസുകളില്‍ മാത്രമല്ല, സ്വകാര്യബസുകളിലും നിയമലംഘനങ്ങള്‍ ഏറെയാണ്. പാട്ടുപെട്ടിയും, എയര്‍ഹോണുകളും, നിരോധിത വെളിച്ചങ്ങളും ഈ ബസുകളിലും പാടില്ലെന്നാണ് നിയമം. ഈ നിയമങ്ങളൊന്നും പല ബസുകളിലും പാലിക്കപ്പെടുന്നില്ല. വേഗപ്പൂട്ട് സ്ഥാപിക്കാത്തതിനാല്‍ അടുത്തിടെ പൊന്‍കുന്നം ആര്‍.ടി.ഒ. ഓഫീസിന് കീഴില്‍ രണ്ട് ബസുകളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദുചെയ്തിരുന്നു. ബസുകളില്‍ ജി.പി.എസും നിര്‍ബന്ധമാണെങ്കിലും നിയമം പാലിക്കപ്പെടുന്നില്ല.തലപെരുപ്പിക്കുന്ന പാട്ട്

യാത്രക്കാരുടെ സ്വകാര്യത നഷ്ടപ്പെടുത്തുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാണ് പല ബസുകളിലും യാത്ര. പരാതിപ്പെട്ടാല്‍ യാത്രചെയ്യാന്‍ താത്പര്യമില്ലേല്‍ ഇറങ്ങിക്കോളാനാണ് ബസ് ജീവനക്കാരുടെ മറുപടി. എറണാകുളം-മുണ്ടക്കയം റൂട്ടിലോടുന്ന ബസിലെ യാത്രക്കിടയിലായിരുന്നു ഒരാള്‍ക്ക് ഈ അനുഭവം.പ്രയമായവര്‍ക്കും രോഗബാധിതരായവര്‍ക്കും വലിയ ശബ്ദത്തോടെ പാട്ട് വെയ്ക്കുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ബസിന്റെ സീറ്റിനടിയിലാണ് സ്പീക്കറുകള്‍ ഘടിപ്പിക്കുന്നത്. സബ് വൂഫറടക്കം പിടിപ്പിച്ച ബസുകളും നിരത്തിലോടുന്നുണ്ട്. എന്നാല്‍ ദീര്‍ഘദൂര ബസുകളില്‍ യാത്രാ വിരസതയകറ്റാന്‍ കുറഞ്ഞ ശബ്ദത്തില്‍ പാട്ട് ആകാമെന്നും അഭിപ്രായമുണ്ട്.

വേഗപ്പൂട്ടും എയര്‍ഹോണും

എല്ലാ സ്റ്റോപ്പുകളിലും കൃത്യമായ സമയം പാലിക്കേണ്ടതിനാല്‍ വേഗനിയന്ത്രണപൂട്ട് പല ബസുകളിലും കൃത്യമായി ഉപയോഗിക്കുന്നില്ല. ഓര്‍ഡിനറി ബസുകള്‍ ഒരു കിലോമീറ്റര്‍ രണ്ടരമിനിറ്റില്‍ കടന്നുപോകണമെന്നാണ്. കൂടുതല്‍ പെര്‍മിറ്റുകളനുവദിച്ചതോടെ 10-15 മിനിറ്റ് ഇടവേള 3-4 ആയി കുറഞ്ഞു. ഇതോടെ നിരത്തുകളില്‍ മത്സരയോട്ടവും സമയകൃത്യത പാലിക്കാന്‍ വേഗം കൂട്ടേണ്ട സ്ഥിതിയുമുണ്ടാകുന്നു.

കരകയറാന്‍ സമ്മതിക്കില്ല

കെ.എസ്.ആര്‍.ടി.സിക്ക് എന്തുമാകാം, നിയമങ്ങള്‍ ബാധകമാകുന്നത് സ്വകാര്യ ബസുകള്‍ക്ക് മാത്രമാണെന്ന് ബസ്സുടമകള്‍ പറയുന്നു. സ്വകാര്യ ബസുകള്‍ക്കെതിരേ എന്തുമാകാവുന്ന സ്ഥിതിയാണ്. കോവിഡ് കാലം കഴിഞ്ഞ് സ്വകാര്യ ബസ് മേഖല കരകയറിവരുകയാണ്. വേഗപ്പൂട്ടിന്റെ പേരില്‍ ബസിന്റെ ഫിറ്റനസ് റദ്ദാക്കിയാല്‍ വീണ്ടും ടെസ്റ്റിങ് നടത്തേണ്ട സാഹചര്യമുണ്ടാകും. ഇത് മൂലം അരലക്ഷത്തോളം രൂപ ഉടമകള്‍ക്ക് നഷ്ടമുണ്ടാകുമെന്ന് ബസ്സുടമകള്‍ പറയുന്നു. 7,000 രൂപ മുതലാണ് സ്പീഡ് വേഗപ്പൂട്ട് സ്ഥാപിക്കുന്നതിന് ചെലവാകുന്നത്.

പരിശോധന തുടരും

ഈ മാസം മുപ്പതുവരെ കര്‍ശന പരിശോധന നടത്താനാണ് നിര്‍ദേശം. വേഗപ്പൂട്ട്, ജി.പി.എസ്, രൂപമാറ്റം തുടങ്ങിയ നിയമലംഘനങ്ങളില്‍ പരിശോധന നടന്നു വരുകയാണ്.

മോട്ടോര്‍ വാഹന വകുപ്പ്

ഓടിയെത്താന്‍ പാടുപെടുന്നു

പട്ടണങ്ങളിലെ ഗതാഗതക്കുരുക്കും മറ്റും കാരണം ബസ് സമയത്ത് ഓടിയെത്താന്‍ കഴിയുന്നില്ല. സ്പീഡ് ഗവര്‍ണറുകള്‍ തകരാറിലായാല്‍ മാറ്റിവെയ്ക്കുന്നതിന് പാര്‍ട്സിന് ലഭ്യതക്കുറവുണ്ട്. സമയത്ത് മാറ്റിവെച്ച് നിരത്തിലിറക്കാന്‍ കഴിയാത്തതും പ്രശ്നമാണ്. ഒരു ദിവസത്തെ റൂട്ട് മുടങ്ങിയാല്‍ തന്നെ വന്‍ നഷ്ടമാണുണ്ടാക്കുന്നത്.

അബ്ദുള്‍ സലാം, ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍

പിഴ ഇങ്ങനെ

വേഗപ്പൂട്ട്- 7,500, എയര്‍ഹോണ്‍-250, സ്പീക്കര്‍-250, ജി.പി.എസ്.-250, ട്രിപ്പ് മുടക്കുന്നത്-7,500, അമിതഭാരം-100 (ഒരാള്‍ക്ക്), സമയക്രമം തെറ്റിച്ചാല്‍-250, യൂണിഫോം ധരിക്കാതിരുന്നാല്‍-250, രൂപമാറ്റം-500 (ഒരോന്നിനും).

Content Highlights: Vehicle starts violating traffic rules because lack of vehicle checking, mvd kerala, kerala police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented