വേഗത്തില്‍ മുമ്പന്‍... സൗകര്യങ്ങളും കേമം; ആഡംബരത്തിന്റെ അവസാന വാക്കായി വന്ദേഭാരത്


കെ.ബി. ശ്രീധരന്‍

പരമാവധിവേഗം മണിക്കൂറില്‍ 180 കിലോ മിറ്റര്‍വരെയാണ്. വേഗംകൂട്ടുന്നതിനുള്ള പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതിലൂടെ ഭാവിയില്‍ വന്ദേഭാരത് ശരവേഗത്തില്‍ കുതിക്കും.

വന്ദേഭാരത് എക്‌സ്പ്രസ്

ഡംബരത്തിന്റെ അവസാന വാക്ക്... ഒരു ചെറു വിമാനത്തിലെന്നപോലെ സൗകര്യങ്ങള്‍... വേഗത്തിലെന്നപോലെ സുരക്ഷയുടെ കാര്യത്തിലും ഗാരന്റി... ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് ട്രയിന്‍ സര്‍വീസ് തുടങ്ങി രണ്ടുമാസം തികയുമ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

വാതില്‍തുറന്ന് അകത്ത് കയറുമ്പോള്‍ത്തന്നെ യാത്രക്കാരുടെ മനസ്സും നിറയും. തീവണ്ടികളിലെ ദുര്‍ഗന്ധങ്ങളില്ല. കോച്ചിനകത്തെ വൃത്തിയുടെ കാര്യത്തില്‍ റെയില്‍വേക്ക് നൂറുമാര്‍ക്ക് നല്‍കാം. മികച്ചനിലവാരത്തിലുള്ള സീറ്റുകള്‍. സീറ്റുകള്‍ പിന്നോട്ട് നീക്കുമ്പോള്‍ പുറകിലുള്ള ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നില്ലെന്നത് സൗകര്യപ്രദമാണ് .

പുഞ്ചിരിക്കുന്ന മുഖത്തോടെയാണ് ജീവനക്കാര്‍ സ്വാഗതംചെയ്യുക. യാത്രയ്ക്കിടയില്‍ വിശപ്പുമാറ്റാന്‍ പലഹാരവും ചായയും സൗജന്യം. പുറത്തെ കാഴ്ചകള്‍ കാണാന്‍ സൗകര്യപ്രദമായാണ് ചില്ലു ജനാലകളുടെ ക്രമീകരണം, എക്‌സിക്യുട്ടീവ് കോച്ചിലെ സീറ്റുകള്‍ 180 ഡിഗ്രിവരെ തിരിയാന്‍ പാകത്തിലുള്ളതാണ്. ഒരേ ദിശയിലിരുന്ന് മുഷിയേണ്ടെന്ന് ചുരുക്കം. കുടുംബവുമായി വരുന്നവര്‍ക്ക് ഒന്നിച്ചിരുന്ന് സൊറപറഞ്ഞിരിക്കാവുന്ന തരത്തിലുള്ള സീറ്റുകളും കോച്ചുകളുടെ മധ്യഭാഗത്തുണ്ട്, സുരക്ഷയുടെ കാര്യത്തിലും വിട്ടുവീഴ്ചയില്ല.

വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉള്‍വശം

തീവണ്ടി പാളംതെറ്റാതിരിക്കുന്നതിനുള്ള ആന്റി സ്‌കിഡ് സംവിധാനം ഉള്‍പ്പെടെയുണ്ട്. എല്ലാ കോച്ചുകളും സി.സി.ടി.വി. ക്യാമറകളുടെ നിരീക്ഷണത്തിലാണ് അത്യാവശ്യഘട്ടത്തില്‍ യാത്രക്കാര്‍ക്ക് ജീവനക്കാരോട് സംസാരിക്കുന്നതിനായുള്ള സംവിധാനവും ഉണ്ട്.

16 കോച്ചുകളാണുള്ളത്. ഇതില്‍ രണ്ടെണ്ണം എക്‌സിക്യുട്ടീവ് കോച്ചുകളാണ്. ചെന്നൈ- മൈസൂരു റൂട്ടില്‍ ചെന്നൈ മുതല്‍ ബെംഗളൂരുവരെ മണിക്കൂറില്‍ 110 കിലോ മീറ്റര്‍ വേഗത്തിലാണ് യാത്ര. ബെംഗളുരു മുതല്‍ മൈസൂരു വരെ വേഗം 100 ആയി കുറയും.

വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉള്‍വശം

പരമാവധിവേഗം മണിക്കൂറില്‍ 180 കിലോ മിറ്റര്‍വരെയാണ്. വേഗംകൂട്ടുന്നതിനുള്ള പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതിലൂടെ ഭാവിയില്‍ വന്ദേഭാരത് ശരവേഗത്തില്‍ കുതിക്കും. വൈകാതെതന്നെ ബെംഗളൂരു-ഹുബ്ബള്ളി റൂട്ടിലും ബെംഗളുരു-ഹൈദരാബാദ് റൂട്ടിലും വന്ദേഭാരത് ഓടിക്കാനുള്ള ശ്രമത്തിലാണ് ദക്ഷിണ-പശ്ചിമ റയില്‍വേ.

Content Highlights: vande bharat express travel experience from chennai to mysore


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented