ജീവന്റെ വിലയുള്ള ഹെല്‍മറ്റ്; ശരിയായ റൈഡ്, പെറ്റി ഒഴിവാക്കാനല്ല വെക്കേണ്ടത്


മാത്യു ദേവസ്യ

ബൈക്കില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ യാത്ര ചെയ്യുന്നവരാണെങ്കില്‍ ഐ.എസ്.എ. മാര്‍ക്കുള്ള ഹെല്‍മെറ്റ് മാത്രം ഉപയോഗിക്കുക.

പ്രതീകാത്മക ചിത്രം| ഫോട്ടോ: മാതൃഭൂമി

ബൈക്ക് അപകടങ്ങള്‍ മരണക്കെണിയാകുന്നത് ഹെല്‍മെറ്റ് ഇല്ലാത്തത് മാത്രമല്ല, ശരിയായി ധരിക്കാത്തതുകൊണ്ട്‌ കൂടിയാണ്. ഹെല്‍മെറ്റ് വെച്ചിട്ടും ആള് മരിച്ചുപോയി എന്നുപറയുന്ന സംഭവങ്ങളില്‍ 90 ശതമാനവും അത് ശരിയായി തലയില്‍ ഉറപ്പിക്കാത്തതാണ്.

വാഹന വകുപ്പിന്റെ പരിശോധനാ പേടിയില്‍ ഹെല്‍മെറ്റ് ധരിക്കുന്നവരാണ് ഏറെയും പേര്‍. ഇവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാറുമില്ല. ക്ലിപ്പ് അടക്കമുള്ളവ ഉപയോഗിക്കാതെ ഇത് വെച്ചിട്ട് കാര്യമില്ലന്ന് റോഡ് സുരക്ഷാവിഭാഗം അധികൃതര്‍ പറയുന്നു. നമ്പര്‍ പ്ലേറ്റ് മറച്ചും മറ്റും യാത്രചെയ്യുന്നവര്‍ ഏറെയാണെന്ന് വാഹന വകുപ്പ് അധികൃതര്‍ പറയുന്നു.

കഴിഞ്ഞ ഒരു മാസത്തിനിടെ കോട്ടയം ജില്ലയില്‍ 495 പേര്‍ക്കെതിരെയാണ് വാഹന വകുപ്പ് ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിച്ചതിന് കേസെടുത്തിരിക്കുന്നത്. 2021-ല്‍ ഉണ്ടായ 1985 അപകടങ്ങളില്‍ 200 അപകടങ്ങളും അശ്രദ്ധമായും മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെയും വാഹനമോടിച്ച ഇരുചക്രവാഹന യാത്രികരാണ്.

സുരക്ഷ മുഖ്യം

• ബൈക്ക് യാത്രയില്‍ വേഗം മിതമായിരിക്കണം.

• ബൈക്കില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ യാത്ര ചെയ്യുന്നവരാണെങ്കില്‍ ഐ.എസ്.എ. മാര്‍ക്കുള്ള ഹെല്‍മെറ്റ് മാത്രം ഉപയോഗിക്കുക.

• ഹെല്‍മെറ്റിന്റെ ക്ലിപ്പ് അടക്കമുള്ളവ ശരിയായ രീതിയില്‍ ഉപയോഗിക്കുക.

• മുന്നിലും പിന്നിലും ഇരിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിക്കണം.

• കുട്ടികളെ മുന്നിലിരുത്തി ഹെല്‍മെറ്റിലാതെ യാത്ര ചെയ്യരുത്.

നമുക്കും പരാതിപ്പെടാം

അപകടം ഉണ്ടാക്കുന്ന രീതിയില്‍ വാഹനം ഓടിക്കുന്നത് കണ്ടാല്‍ പൊതുജനങ്ങള്‍ക്കും പരാതിപ്പെടാം. നമ്മുടെ വഴികളില്‍ അശ്രദ്ധമായി വാഹനം ഓടിക്കുന്നവരുടെ ദൃശ്യങ്ങളോ ചിത്രങ്ങളോ എടുത്ത് നിങ്ങള്‍ക്ക് പരാതിപ്പെടാം. ഫോണ്‍: 9188961005.

Content Highlights: Use of helmet while two wheeler ride, proper use of helmet, road safety

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
tapsee pannu

1 min

തപ്‌സി ഡയറ്റിനായി ഒരു മാസം ചിലവഴിയ്ക്കുന്നത് ഒരു ലക്ഷം രൂപ

Mar 18, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented