ഗൂഗിള്‍ മാപ്പ് എല്ലാം പറയില്ല, ചിലത് അങ്ങോട്ട് പറയണം; ശ്രദ്ധിച്ചില്ലെങ്കില്‍ വാഹനം വഴിതെറ്റും


പി.പി.ലിബീഷ്‌കുമാര്‍

വെള്ളപ്പൊക്കവും കനത്ത മഴയുമുള്ള നേരങ്ങളില്‍ പലപ്പോഴും റോഡ് ഗതാഗതം തിരിച്ചുവിടും. ഇത് പക്ഷേ ഗൂഗിള്‍ മാപ്പ് പറഞ്ഞെന്നു വരില്ല.

ഗൂഗിൾ മാപ്പ്‌

ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച കാര്‍ എത്തിയത് തോട്ടില്‍. ഗ്യാസ് ടാങ്കര്‍ ലോറി ദേശീയപാത വിട്ട് ഇടവഴിയില്‍ ബ്ലോക്കായത് മറ്റൊരു വാര്‍ത്ത. ബെംഗളൂരു നഗരത്തിലെ ബന്ധുവീട്ടില്‍ എത്താന്‍ അര മണിക്കൂറിന് പകരം വട്ടം കറങ്ങിയത് നാലുമണിക്കൂര്‍. പുതിയ ഫീച്ചറുകളുമായി ഗൂഗിള്‍ മാപ്പ് ദിശ കാണിച്ച് മുന്നേറുമ്പോള്‍ പെരുവഴിയിലാകുന്നവരുടെ എണ്ണവും കൂടുന്നു. മഴക്കാലത്താണ് ഇത് ഏറെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അബദ്ധങ്ങള്‍ സംഭവിക്കുന്നതില്‍ നമ്മുടെ ശ്രദ്ധക്കുറവുമുണ്ട്.

ഗൂഗിള്‍ മാപ്പ് പറയാത്തത്

  • വെള്ളപ്പൊക്കവും കനത്ത മഴയുമുള്ള നേരങ്ങളില്‍ പലപ്പോഴും റോഡ് ഗതാഗതം തിരിച്ചുവിടും. ഇത് പക്ഷേ ഗൂഗിള്‍ മാപ്പ് പറഞ്ഞെന്നു വരില്ല. കേരളത്തില്‍ വെള്ളപ്പൊക്കമാണെന്നും റൂട്ടിനെ അത് ബാധിക്കാമെന്നും ഇപ്പോള്‍ മാപ്പില്‍ നോട്ടിഫിക്കേഷന്‍ കാണിക്കുന്നുണ്ട്.
  • മലയോരഗ്രാമങ്ങളില്‍ വേനലില്‍ വെള്ളം കുറഞ്ഞയിടങ്ങളിലൂടെ ജീപ്പുകളടക്കം പുഴ മുറിച്ചുകടക്കും. ഇത് ഗൂഗിള്‍ മാപ്പില്‍ സെറ്റ് ചെയ്തിട്ടുണ്ടൈങ്കില്‍ പുഴ നിറഞ്ഞൊഴുകുന്ന സമയത്തും മാപ്പ് കാണിക്കുന്നത് ഈ റൂട്ടായിരിക്കും.
  • ഇന്റര്‍നെറ്റ് കുറവുള്ള സ്ഥലങ്ങളിലേക്ക് പോകുമ്പോള്‍ മാപ്പില്‍ കൃത്യത കുറയും. ഇറങ്ങുംമുന്‍പ് ഓഫ് ലൈന്‍ മാപ്പ് ഡൗണ്‍ലോഡ് ചെയ്ത് വെക്കണം.
  • ശബ്ദനിര്‍ദേശമനുസരിച്ച് ഇടത് വലത് തിരിയുമ്പോള്‍ മാപ്പ് കൂടി ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ വളവുകള്‍ മാറിപ്പോകും.
  • തിരക്ക് കുറവുള്ള റോഡുകളെ എളുപ്പവഴിയായി കാണിക്കാറുണ്ട്. എന്നാല്‍ ഇത് മണ്‍സൂണ്‍ കാലങ്ങളില്‍ സുരക്ഷിതമാകണമെന്നില്ല.
ഗൂഗിള്‍ മാപ്പിനോട് നമ്മള്‍ പറയേണ്ടത്

  • ഗൂഗിള്‍ മാപ്പില്‍ യാത്രാരീതി തിരഞ്ഞെടുക്കാന്‍ മറക്കരുത്. ഫോര്‍ വീലര്‍, ടൂവീലര്‍, സൈക്കിള്‍, കാല്‍നടയാത്ര എന്നിങ്ങനെ യാത്ര ചെയ്യുന്ന രീതി തിരഞ്ഞെടുക്കണം. ബൈക്ക് പോകുന്ന വഴി ഫോര്‍ വീലര്‍ പോകില്ല. ഈ കാരണം കൊണ്ടുതന്നെ വഴിതെറ്റാം.
  • യാത്രചെയ്യുന്ന റോഡില്‍ തടസ്സമുണ്ടായാല്‍ അത് മാപ്പില്‍ അപ്ലോഡ് ചെയ്യണം. പിന്നാലെ വരുന്ന യാത്രക്കാര്‍ക്ക് അത് പ്രയോജനപ്പെടും.
ലോക്കല്‍ ഗൈഡ് ആകാം

നിങ്ങള്‍ പോകുന്ന വഴിയിലെ ഫീച്ചറുകള്‍ ഗൂഗിള്‍ മാപ്പില്‍ ചേര്‍ക്കാം. ഫോട്ടോ, റോഡ് ബ്ലോക്ക് തുടങ്ങിയ വിവരങ്ങള്‍ അറിയിക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ ഗൂഗിള്‍ നിങ്ങളെ ലോക്കല്‍ ഗൈഡ് ആക്കും. വിവരങ്ങള്‍ അധികം ചേര്‍ക്കുന്നതിനുസരിച്ച് ഗ്രേഡിങ് കിട്ടും. 100 ജി.ബി. സ്‌പേസ് അടക്കമുള്ള സമ്മാനം ഗൂഗിള്‍ തരികയും ചെയ്യും.

ആര്‍.മനു, സോഫ്റ്റ്വേര്‍ എന്‍ജിനിയര്‍, ബെംഗളൂരു

Content Highlights: Use of google map, Steps to take care while using google map, google map


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented