ചുവപ്പ് സിഗ്നലില്‍ ഹോണ്‍ മുഴക്കും, ചോദ്യം ചെയ്താല്‍ പറയും 'ന്നാ താന്‍ പോയി കേസ് കൊടുക്ക്'


പി.ബി. ഷെഫീക്

മോട്ടോര്‍ വാഹനവകുപ്പിന്റെ ശക്തമായ പരിശോധനയില്‍ ഇവയുടെ ഉപയോഗം കുറഞ്ഞിരുന്നു. പരിശോധന കുറഞ്ഞതോടെ എയര്‍ ഹോണുകള്‍ വീണ്ടും തലപൊക്കി.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കാക്കനാട്: വ്യാഴാഴ്ച രാവിലെ പത്ത് മണി. കളക്ടറേറ്റ് സിഗ്‌നല്‍ ജങ്ഷന്‍. പച്ച സിഗ്‌നല്‍ വീഴുംമുന്‍പെ ടാങ്കര്‍ ലോറിയില്‍നിന്ന് ഹോണടിയോട് ഹോണടി... മുന്നിലുള്ള കാറില്‍നിന്ന് ഇറങ്ങിയ സിവില്‍ സ്റ്റേഷന്‍ ജീവനക്കാരന്‍ മാന്യതയുടെ ഭാഷയില്‍ ചോദിച്ചു:''നിങ്ങള്‍ എന്തിനാണ് ഇങ്ങനെ ഹോണടിച്ചു മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത്?. സിഗ്‌നല്‍ ചുവപ്പ് തന്നെയാണ് ഇപ്പോഴും' കേട്ടപാതി കേള്‍ക്കാത്ത പാതി ടാങ്കര്‍ ലോറി ഡ്രൈവര്‍: ആണോ... ന്നാ താന്‍ പോയി കേസ് കൊടുക്ക്... ഇതുകേട്ട ജീവനക്കാരന്‍ ലോറിയുടെ നമ്പര്‍ കുറിച്ചെടുത്ത് മോട്ടോര്‍ വാഹനവകുപ്പിന് പരാതി നല്‍കി.

രണ്ടു ദിവസം കഴിഞ്ഞ് എറണാകുളം ആര്‍.ടി. ഓഫീസില്‍ ഹാജരായ ഡ്രൈവര്‍ക്കെതിരേ പിഴ ചുമത്തി നിയമനടപടി സ്വീകരിച്ചു. നിരോധിച്ച എയര്‍ ഹോണുകള്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണം ജില്ലയില്‍ കൂടുന്നുവെന്ന പരാതി ശരിവെയ്ക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. ഒരിടയ്ക്ക് മോട്ടോര്‍ വാഹനവകുപ്പിന്റെ ശക്തമായ പരിശോധനയില്‍ ഇവയുടെ ഉപയോഗം കുറഞ്ഞിരുന്നു. പരിശോധന കുറഞ്ഞതോടെ എയര്‍ ഹോണുകള്‍ വീണ്ടും തലപൊക്കി.

ഓട്ടോറിക്ഷ, ടിപ്പര്‍, ലോറി, സ്വകാര്യ ബസുകള്‍ എന്നിവയിലാണ് കൂടുതലായി ഇവ ഉപയോഗിക്കുന്നത്. വഴിയോര സ്ഥാപനങ്ങളില്‍ ജോലിയെടുക്കുന്നവരും യാത്രക്കാരും വാഹനങ്ങളിലെ എയര്‍ ഹോണ്‍ ഉപയോഗം കൊണ്ട് പൊറുതിമുട്ടി. പല സര്‍ക്കാര്‍ വാഹനങ്ങളിലും വകുപ്പ് മേധാവികളുടെ വാഹനങ്ങളിലും എയര്‍ഹോണ്‍ വ്യാപകമാണ്. സാധാരണക്കാരായ ബൈക്ക് യാത്രക്കാരെ മാത്രമാണു പോലീസും വാഹനവകുപ്പും പിടികൂടുന്നത്.

വലിയ വാഹനങ്ങളില്‍ പോകുന്നവരെയും വന്‍കിടക്കാരെയും പലപ്പോഴും അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നാണ് വാഹനയാത്രക്കാര്‍ ആരോപിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെയും ജില്ലാ ഭരണസിരാകേന്ദ്രമായ സിവില്‍ സ്റ്റേഷനിലെ ചിലരുടെയും വാഹനങ്ങളില്‍ ഉയര്‍ന്ന ശബ്ദമുള്ള എയര്‍ഹോണുകള്‍ ഉണ്ട്. 'ഇതൊന്നും നിങ്ങള്‍ കാണുന്നില്ലേ...' എന്ന ചോദ്യമാണ് മോട്ടോര്‍ വാഹന വകുപ്പിനോട് വാഹനയാത്രക്കാരും ഉയര്‍ത്തുന്നത്.

കുട്ടിച്ചോറാക്കും തലച്ചോറും!

കൊച്ചി നഗരത്തിലെ തിരക്കുള്ള ജങ്ഷനുകളിലെ ശരാശരി ശബ്ദ ബഹളം 80 ഡെസിബലിനു മുകളിലാണ്. ഗതാഗതക്കുരുക്കുണ്ടാകുമ്പോള്‍ ഒരു വാഹനം ഒരു മിനിറ്റില്‍ ശരാശരി അഞ്ചു മുതല്‍ 10 വരെ തവണ ഹോണ്‍മുഴക്കും. 70 ഡെസിബല്ലില്‍ കൂടുതലുള്ള ശബ്ദം കേള്‍വിക്കു തകരാര്‍ ഉണ്ടാക്കുമെന്നു പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ശബ്ദം 120 ഡെസിബല്ലിനു മുകളിലാണെങ്കില്‍ താത്കാലികമായി ചെവി കേള്‍ക്കാതെയാകും. ഉയര്‍ന്ന ഡെസിബല്‍ ശബ്ദം നിരന്തരം കേട്ടാല്‍ കേള്‍വിശക്തി പൂര്‍ണമായും നഷ്ടപ്പെടാം. ശബ്ദ മലിനീകരണ പഠനങ്ങളില്‍ ഹൈപ്പര്‍ ടെന്‍ഷന്‍, ഉറക്കമില്ലായ്മ, ഹൃദയസംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്ക് ഇത് കാരണമാകുമെന്നു കണ്ടെത്തിയിട്ടുണ്ട്.

അനുവദിച്ചിരിക്കുന്ന ശബ്ദപരിധി

  • ഇരുചക്രവാഹനങ്ങള്‍-80 ഡെസിബല്‍
  • പാസഞ്ചര്‍ കാറുകള്‍, പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന മുച്ചക്ര വാഹനങ്ങള്‍- 82 ഡെസിബല്‍
  • 4000 കിലോയ്ക്ക് താഴെയുള്ള ഡീസല്‍, പാസഞ്ചര്‍ അല്ലെങ്കില്‍ ലഘു വ്യാവസായിക വാഹനങ്ങള്‍- 85 ഡെസിബല്‍
  • 4000 - 12,000 കിലോയ്ക്ക് ഇടയില്‍ ഭാരമുള്ള പാസഞ്ചര്‍ അല്ലെങ്കില്‍ വ്യാവസായിക വാഹനങ്ങള്‍- 89 ഡെസിബല്‍

Content Highlights: Unnecessary usage of horn, illegal horn sound, Air horn, high sound of vehicle horn


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
narendra modi

2 min

പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണര്‍ന്നിട്ടുണ്ടാവില്ല; സഭയില്‍ രാഹുലിനെ പരിഹസിച്ച് മോദി

Feb 8, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023

Most Commented