ബൈക്കിന്റെ 4 ടയര്‍, ബാറ്ററി പഞ്ചാബില്‍ നിന്ന്; സ്വന്തമായുണ്ടാക്കിയ ഇ-വാഹനത്തില്‍ കറങ്ങി യുവാക്കള്‍


വൈദ്യുതിയില്‍ ചാര്‍ജ് ചെയ്യുന്ന ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന നാലുചക്രമുള്ള വണ്ടിയിലാണ് ഇവരുടെ യാത്ര. 

കാസർകോട്ടെത്തിയ പ്രവീണും അമലും നാട്ടുകാരുടെ സംശങ്ങൾക്ക് മറുപടി നൽകുന്നു | ഫോട്ടോ: മാതൃഭൂമി

സ്വപ്നവും ആഗ്രഹവും പൂര്‍ത്തീകരിച്ച് നാടുമുഴുവന്‍ കറങ്ങുകയാണ് കൊല്ലം ജില്ലയിലെ രണ്ട് യുവാക്കള്‍. അതും സ്വന്തമായി നിര്‍മിച്ച വാഹനത്തില്‍. കൊല്ലം വെള്ളിമണ്ണിലെ പി. പ്രവീണ്‍കുമാറും കരിക്കോട്ടെ അമല്‍ ബാബുവുമാണ് കേരളം മുഴുവന്‍ കറങ്ങാന്‍ സ്വന്തമായി വാഹനമുണ്ടാക്കിയത്. പ്ലസ്ടു വിദ്യാഭ്യാസം മാത്രമുള്ള അമല്‍ ബാബുവാണ് വണ്ടിയുടെ എന്‍ജിനിയര്‍. വൈദ്യുതിയില്‍ ചാര്‍ജ് ചെയ്യുന്ന ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന നാലുചക്രമുള്ള വണ്ടിയിലാണ് ഇവരുടെ യാത്ര.

ഒന്‍പതുദിവസം മുന്‍പ് കൊല്ലത്തുനിന്ന് തുടങ്ങിയ യാത്ര വിവിധ ജില്ലകള്‍ കറങ്ങി കാസര്‍കോട്ടെത്തി. തിരിച്ച് തലസ്ഥാനത്തേക്കുള്ള പ്രയാണത്തിലാണ്. ഭിന്നശേഷിസൗഹൃദമായ വാഹനത്തിന്റെ ഉപയോഗവും പ്രവര്‍ത്തനവും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായാണ് ഇവരുടെ യാത്ര. ദിവസം 30 മുട്ടകള്‍ ഉത്പാദിപ്പിക്കുന്ന ഹാച്ചറിയിലാണ് അമല്‍ ബാബുവിന്റെ തുടക്കം. നിലവില്‍ 35,000 മുട്ടകളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്.

ഹാച്ചറിയുടെ പ്രചാരണത്തിനായി യൂട്യൂബ് ചാനല്‍ തുടങ്ങി. ഇതിലെ വീഡിയോ കണ്ട ഭിന്നശേഷിക്കാരനായ കുട്ടിയുടെ അച്ഛന്റെ അഭ്യര്‍ഥനപ്രകാരമാണ് ഭിന്നശേഷിക്കാര്‍ക്കുകൂടി ഉപയോഗിക്കാന്‍ സാധിക്കുന്ന വാഹനം സ്വന്തമായുണ്ടാക്കിയത്. വിദേശത്തുള്ള ഇദ്ദേഹം അവധിക്ക് നാട്ടിലെത്തുമ്പോള്‍ മാത്രമാണ് മകന്‍ പുറംലോകം കാണുന്നതെന്നും ഇത്തരക്കാര്‍ക്ക് പരസഹായമില്ലാതെ ഉപയോഗിക്കാവുന്ന വാഹനമുണ്ടാക്കിക്കൂടെ എന്ന ചോദ്യവുമാണ് ഇത്തരമൊരു ഉദ്യമത്തിലേക്ക് നയിച്ചതെന്ന് അമല്‍ ബാബു പറയുന്നു.

2.5 ലക്ഷം ചെലവഴിച്ച് നാലുമാസമെടുത്താണ് വണ്ടിയുണ്ടാക്കിയത്

ബൈക്കില്‍ ഉപയോഗിക്കുന്ന നാല് ടയറുകള്‍ ഘടിപ്പിച്ച് പഞ്ചാബില്‍നിന്നുമെത്തിച്ച ലിഥിയം അയേണ്‍ ഫോസ്ഫേറ്റ് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ബാറ്ററിയാണ് വാഹനത്തിന് ചാര്‍ജ് നല്‍കുന്നത്. രണ്ടര-മൂന്ന് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ ഫുള്ളാവുന്ന ബാറ്ററിയുപയോഗിച്ച് 150 കിലോമീറ്റര്‍വരെ സഞ്ചരിക്കാമെന്ന് ഇവര്‍ അവകാശപ്പെടുന്നു.

സ്വന്തമായി സഞ്ചരിക്കാനാണ് വാഹനമുണ്ടാക്കിയതെങ്കിലും നിരവധി ആവശ്യക്കാര്‍ രംഗത്തെത്തിയതോടെ വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാനുള്ള ആലോചനയുണ്ടെന്നും ഇവര്‍ പറയുന്നു. ഇതിനായി പാറ്റന്റ് നേടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സഹായിക്കാമെന്ന വാഗ്ദാനവുമായി എന്‍ജിനിയറിങ് വിദ്യാര്‍ഥികളും രംഗത്തെത്തിയിട്ടുണ്ട്.

Content Highlights: Two youngsters make electric vehicle to travel across the state, electric four wheeler


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented