പ്രതീഷ് ഞായറാഴ്ച വീണ്ടുെമാരു ഭാരതപര്യടനത്തിനിറങ്ങിയിരിക്കുകയാണ്. രാജ്യത്തെ ഗ്രാമങ്ങളെക്കുറിച്ചറിയാനുള്ള യാത്ര ഇത്തവണ ഒറ്റയ്ക്കാണ്. കഴിഞ്ഞ വര്‍ഷം മഴക്കാല നഗരക്കാഴ്ചകള്‍ തേടി മൂന്ന് രാജ്യങ്ങളിലൂടെയുള്ള യാത്രയില്‍ ഭാര്യ നിതയുമുണ്ടായിരുന്നു. അത് ഒരു മാസമായിരുന്നു. നേപ്പാളിലും ഭൂട്ടാനിലും പോയി.
ഇത്തവണത്തെ യാത്ര തുടങ്ങിയത് ഞായറാഴ്ച രാവിലെ പത്തിന് തൃശൂരിലെ പുത്തന്‍പള്ളിയില്‍ നിന്നാണ്. ഈ യാത്രയുടെ സവിശേഷത ഒറ്റയ്ക്ക് രണ്ട് മാസത്തെ യാത്രയാണെന്നത് മാത്രമല്ല, കാറില്‍ത്തന്നെയാണ് താമസവും എന്നതാണ്.
ഇതിനായുള്ള സൗകര്യങ്ങള്‍ കാറില്‍ ഒരുക്കിയിട്ടുണ്ട്. രണ്ടുമാസം പകല്‍ കാറില്‍ സഞ്ചരിച്ച്, രാത്രി കാറില്‍ ഉറങ്ങിയുള്ള യാത്ര. ഗ്രാമങ്ങള്‍ മാത്രമാകും സന്ദര്‍ശിക്കുക. വിയ്യൂര്‍ സ്വദേശിയായ പ്രതീഷ് (41) ടിപ്പര്‍ ലോറികള്‍ വാടകയ്ക്ക് നല്‍കുന്നയാളാണ്.
ചരിത്രത്തില്‍ ബിരുദം നേടിയ ശേഷം ബിസിനസിലേക്ക് ഇറങ്ങിയതാണ്. ലോക്ഡൗണില്‍ ഡ്രൈവര്‍മാരെ കിട്ടാതായപ്പോള്‍ ടിപ്പര്‍ ഡ്രൈവറായി. ഇപ്പോള്‍ ഡ്രൈവര്‍മാര്‍ തിരികെയെത്തി. അതോടെ പ്രതീഷ് ഗ്രാമക്കുളിര്‍ തേടിയുള്ള യാത്രയിലേക്ക് തിരിച്ചു.
Content Highlights: Two Months Long Solo Car Driving To Visits Villages