ഡ്രൈവര്‍മാര്‍ അറിയാന്‍, ലൈറ്റ് ഡിം ചെയ്യൂ, ഇന്‍ഡിക്കേറ്ററിടൂ: ആ സ്വിച്ചുകള്‍ ഉപയോഗിക്കാനുള്ളതാണ്


ഹെഡ് ലൈറ്റ് ഡിം ചെയ്യാനുള്ള സംവിധാനം ഉളളതായി പലര്‍ക്കും അറിയില്ലെന്നു തോന്നും രാത്രികാലങ്ങളില്‍ ഡ്രൈവ് ചെയ്യുമ്പോള്‍.

-

രാത്രി യാത്രകളില്‍ നമ്മുടെ നിരത്തുകളില്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ഹൈ ബീം ലൈറ്റുകള്‍ ഇട്ടുവരുന്ന വാഹനം. എതിരേ വാഹനം വരുന്നുണ്ടെങ്കില്‍ പോലും പല ഡ്രൈവര്‍മാരും ലൈറ്റുകള്‍ ഡിം ചെയ്യാന്‍ തയാറാകാറില്ല. ഇത് എതിര്‍ദിശയിലെ ഡ്രൈവര്‍മാരുടെ കണ്ണുകള്‍ക്കുണ്ടാക്കുന്ന ആഘാതം വളരെ വലുതമാണ്.

ലൈറ്റ് ഡിം ചെയ്ത് നല്‍കാത്തവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് മുമ്പ് അറിയിപ്പുണ്ടായിരുന്നു. എന്നാല്‍, ഇത് പ്രായോഗികമല്ലാത്തതിനാല്‍ തന്നെ നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല. അതേസമയം, ഇത് സംബന്ധിച്ച് ഡ്രൈവര്‍മാരെ ബോധവാന്മാരാക്കാനൊരുങ്ങുകയാണ് പോലീസ്. ഇതിന്റെ ഭാഗമായി ലൈറ്റുകളുടെ ഉപയോഗം സംബന്ധിച്ച് നിര്‍ദേശം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുകയാണ് ട്രാഫിക് പോലീസ്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നിരത്തുകളില്‍ നിങ്ങളുടെ സുരക്ഷ മാത്രമല്ല, മറ്റുള്ളവരുടെ സുരക്ഷയും നിങ്ങളുടെ ഉത്തരവാദിത്തമാണ്

വാഹനങ്ങളില്‍ ലൈറ്റിനുള്ള പ്രാധാന്യം വളരെ വലുതാണ്. രണ്ടു വാഹനങ്ങള്‍ തമ്മിലുള്ള ആശയവിനിമയം നടക്കുന്നതുതന്നെ ലൈറ്റിലൂടെയാണ്. ഹെഡ് ലൈറ്റ് ഡിം ചെയ്യാനുള്ള സംവിധാനം ഉളളതായി പലര്‍ക്കും അറിയില്ലെന്നു തോന്നും രാത്രികാലങ്ങളില്‍ ഡ്രൈവ് ചെയ്യുമ്പോള്‍.

ഡിം, ബ്രൈറ്റ് മോഡുകള്‍ തിരഞ്ഞെടുക്കാനുള്ള സംവിധാനം ഹെഡ്‌ലൈറ്റ്-ടേണ്‍ ഇന്‍ഡിക്കേറ്റര്‍ ലിവറില്‍ നല്‍കിയിട്ടുണ്ട്. കൂടുതല്‍ ദൂരത്തേയ്ക്ക് നേര്‍ദിശയില്‍ പ്രകാശം പരത്താനുള്ളതാണ് ബ്രൈറ്റ് മോഡ്. 100 മീറ്ററിലേറെ ദൂരത്തേക്ക് പ്രകാശം പരക്കും. ബ്രൈറ്റ് മോഡ് ഇടുമ്പോള്‍ മീറ്റര്‍ കണ്‍സോളില്‍ നീല ലൈറ്റ് തെളിയുന്നത് കാണാം.

ഡിം മോഡില്‍ കുറഞ്ഞ പരിധിയില്‍ താഴ്ന്ന് മാത്രമാകും ഹെഡ്‌ലൈറ്റിന്റെ പ്രകാശം പതിക്കുക. തെരുവു വിളക്കുകള്‍ നിറഞ്ഞ നഗരവീഥികളില്‍ ഡിം മോഡ് മാത്രം ഉപയോഗിക്കുക. ഹൈവേകളിലും ഇരുട്ട് നിറഞ്ഞ വഴികളിലും ബ്രൈറ്റ് ഇടാം. 200 മീറ്റര്‍ പരിധിയ്ക്കുള്ളില്‍ എതിരെ അല്ലെങ്കില്‍ മുന്നില്‍ വണ്ടിയുള്ള പക്ഷം ഹെഡ് ലൈറ്റ് ഡിം മോഡിലിടണം.

രാത്രിയില്‍ ഹോണ്‍ ഉപയോഗം പാടില്ലാത്തതിനാല്‍ ഓവര്‍ടേക്ക് ചെയ്യേണ്ടപ്പോള്‍ മുന്നില്‍ പോകുന്ന വാഹനത്തിന്റെ ഡ്രൈവര്‍ക്ക് സൂചന നല്‍കാന്‍ ഹെഡ് ലൈറ്റ് ഇടവിട്ട് ബ്രൈറ്റ് ചെയ്യുക. വളവുകളില്‍ ഡിം, ബ്രൈറ്റ് മോഡുകള്‍ ഇടവിട്ട് ചെയ്യുക.

എതിരെ വരുന്ന വാഹനങ്ങള്‍ക്ക് നിങ്ങളുടെ വാഹനത്തിന്റെ സാന്നിധ്യം അറിയിക്കാന്‍ ഇതുസഹായിക്കും. നിങ്ങളുടെ വാഹനത്തിന്റെ ഹെഡ്‌ലൈറ്റ് ബ്രൈറ്റ് മോഡില്‍ ആയിരിക്കുമ്പോള്‍ എതിരേ വരുന്ന വാഹനം ലൈറ്റ് മിന്നിക്കുന്നത് ഡിം ചെയ്യാനുള്ള അഭ്യര്‍ഥനയാണ്.

ഇന്‍ഡിക്കേറ്ററുകള്‍:

നേരേ പോകുന്ന വാഹനം പെട്ടെന്ന് ഇടത്തേയ്‌ക്കോ വലത്തേയ്‌ക്കോ തിരിഞ്ഞ് ഒറ്റ പോക്ക്. ദിവസവും ഇത്തരത്തിലുള്ള പലരെയും നമ്മള്‍ റോഡില്‍ കാണാറുണ്ട്. ടേണ്‍ ഇന്‍ഡിക്കേറ്റര്‍ ഇല്ലാത്ത വാഹനമാണോ അവരുടേത് എന്നു പോലും സംശയിച്ചുപോകും. ഹൈവേയില്‍ ലൈന്‍ മാറുമ്‌ബോഴും ഏതെങ്കിലും വശത്തേയ്ക്ക് തിരിയുമ്പോഴും ശരിയായ ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

യു ടേണ്‍ എടുക്കുമ്പോള്‍ 30 മീറ്റര്‍ മുമ്പെങ്കിലും ഇന്‍ഡിക്കേറ്റര്‍ ഇടുക. സാധാരണ റോഡില്‍ ഏതെങ്കിലും വശത്തേയ്ക്ക് തിരിയുന്നതിന് 200 അടി മുന്‍പ് ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിപ്പിക്കണം. ഹൈവേയിലാണെങ്കില്‍ 900 അടി മുന്‍പ് വേണം. ഉപയോഗശേഷം ഇന്‍ഡിക്കേറ്റര്‍ ഓഫ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.

ഇന്‍ഡിക്കേറ്റര്‍ ഇട്ടതുകൊണ്ടുമാത്രം എവിടെ വച്ചും തിരിയാന്‍ അവകാശമുണ്ടെന്ന് കരുതരുത്. എതിര്‍ ദിശയില്‍ നിന്ന് വാഹനം വരുന്നില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രമേ ഏതെങ്കിലും വശത്തേയ്ക്ക് തിരിയാവു. റിയര്‍ വ്യൂ മിററുകളിലൂടെ പിന്നിലെ ട്രാഫിക്കും ശ്രദ്ധിക്കണം.

മറ്റൊരു വാഹനത്തിന് ഓവര്‍ടേക്ക് ചെയ്യാനുള്ള അനുമതി നല്‍കുന്നതിനായി യാതൊരു കാരണവശാലും വലത്തേയ്ക്കുള്ള ഇടരുത്. ഹാന്‍ഡ് സിഗ്‌നല്‍ കാണിക്കുക. അതു ബുദ്ധിമുട്ടാണെങ്കില്‍ ഇടത് വശത്തേയ്ക്കുള്ള ഇന്‍ഡിക്കേറ്റര്‍ ഇടുക. നിങ്ങള്‍ സൈഡ് ചേര്‍ക്കുകയാണെന്ന് ധാരണയോടെ പിന്നിലുള്ള വാഹനം ഓവര്‍ടേക്ക് ചെയ്തുകൊളളും.

വിലപ്പെട്ട ജീവനുകള്‍ പൊതുനിരത്തില്‍ പൊലിയാതിരിക്കാന്‍ ട്രാഫിക് നിയമങ്ങള്‍ പാലിച്ചും സുരക്ഷിതമായും വാഹനമോടിക്കുക

Content Highlights: Traffic Police Facebook On Use Of Headlight and Turn Indicator

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented