ന്ത്യയിലെ ഇരുചക്രവാഹനങ്ങളുടെ വിപണിയില്‍ കുതിപ്പിന്റെ കാലമാണ്. ഓരോ മാസം കഴിയുന്തോറും ഈ വിഭാഗത്തിന്റെ ഗ്രാഫ് മുകളിലേക്കാണ്. ഓഗസ്റ്റിലെ കണക്കനുസരിച്ച് വില്‍പ്പനയില്‍ മുന്നില്‍നില്‍ക്കുന്ന ഇരുചക്രവാഹനങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കാം. നൂറു സി.സി. എന്‍ജിന്‍ കാറ്റഗറിയില്‍ ഹീറോ തന്നെയാണ് മുന്നില്‍. എന്നാല്‍ സ്‌കൂട്ടറുകളില്‍ ഹോണ്ട തങ്ങളുടെ ആക്ടിവയുമായി തലയുയര്‍ത്തി നില്‍ക്കുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്നതും സാധാരണക്കാര്‍ നെഞ്ചോടുചേര്‍ക്കുന്നതും നൂറു സി.സി. മുതല്‍ 125 സി.സി വരെയുള്ളവയാണ്. ബൈക്കുകളായാലും സ്‌കൂട്ടറുകളായാലും അങ്ങനെയാണ്. ബൈക്കുകളില്‍ ഹീറോ തന്നെയാണ് മുന്നില്‍. സ്പ്ലെന്‍ഡറാണ് ഒന്നാമത്. എച്ച്.എഫ്. ഡീലക്‌സ് രണ്ടാമതും. മൂന്നാം സ്ഥാനത്ത് ഹോണ്ടയുടെ സി.ബി. ഷൈന്‍ എത്തി.

#ബൈക്കുകളില്‍ ആദ്യ മൂന്ന് സ്ഥാനക്കര്‍

1 ഹീറോ സ്പ്ലെന്‍ഡര്‍ - 1994-ല്‍ ഹീറോ ഹോണ്ടയായി പിറവിയെടുത്തതു മുതല്‍ വമ്പനായി തുടരുകയാണ് ഈ 100 സി.സി. ബൈക്ക്. ഹോണ്ട പിരിഞ്ഞ് സ്വതന്ത്ര കമ്പനിയായി പ്രവര്‍ത്തിച്ചപ്പോഴും ഹീറോയുെട കൂട്ടായി സ്പ്ലെന്‍ഡറുണ്ടായിരുന്നു. ഹീറോ ഹോണ്ടയുടെ മാസ്റ്റര്‍പീസായ സി.ഡി. 100 ന്റെ പിന്‍ഗാമിയായാണ് സ്പ്ലെന്‍ഡര്‍ എത്തിയത്. ഇപ്പോഴും ലക്ഷക്കണക്കിന് വില്‍പ്പനയുമായി മുന്നില്‍ കുതിക്കുകയാണിവന്‍. 

Hero Splendor
Courtesy; HeroMotocorp

Engine: 97.2 cc, 4-stroke, single-cylinder air-cooled
Fuel capacity: 11 L 
Reserve: 1.4 L 
Weight: 109 kg
Dimensions: L: 1,970 mm ; W: 720 mm 
Brakes: Front: Drum/Disc, Rear: Drum
Wheelbase: 1,230 mm

2. ഹീറോ എച്ച്.എഫ്. ഡീലക്‌സ് - ഹോണ്ടയുമായുള്ള ബന്ധം വിച്ഛേദിച്ചതിനു ശേഷം പേരുമാറ്റിയിറക്കിയതാണ് ഹീറോ എച്ച്.എഫ്. ഡീലക്‌സ്. ത്രീ ഡി ഗ്രാഫിക്‌സും പെര്‍ഫോമന്‍സും കൊണ്ട് മുന്നില്‍ നില്‍ക്കുകയാണിത്. പവര്‍ സ്റ്റാര്‍ട്ടും മുന്നില്‍ ടെലിസ്‌കോപ്പിക് ഹൈഡ്രോളിക് ഷോക്ക് അബ്സോര്‍ബറും. പിന്നില്‍ രണ്ടുതരത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന സ്വിങ് ആം ഹൈഡ്രോളിക് ഷോക്ക് അബ്സോര്‍ബറുമുണ്ട്. എയര്‍കൂള്‍ഡ് 97.2 സി.സി. എന്‍ജിനാണിതിന്. 

HF Deluxe
Courtesy; HeroMotocorp

Engine - 97.2 cc
No Of Cylinder1
Max Power8.24 bhp @ 8000 rpm
Max Torque8.05 Nm @ 5000 rpm
Valves Per Cylinder 2
Cooling SystemAir Cooled
Kerb Weight 107 kg
Length 1965 mm
Width 720 mm
Height 1045 mm
Wheelbase 1235 mm
Ground Clearance 165 mm

3. ഹോണ്ട സി.ബി. ഷൈന്‍ - ഹീറോയില്‍ നിന്ന് പിരിഞ്ഞശേഷം മോട്ടോര്‍സൈക്കിളില്‍ വന്‍ കുതിപ്പ് നടത്താനുള്ള ശ്രമത്തിലാണ് ജപ്പാന്‍ കമ്പനി. 125 സി.സി. കാറ്റഗറിയിലുള്ള സി.ബി. ഷൈന്‍ പെര്‍ഫോമന്‍സിലും ഇന്ധനക്ഷമതയിലും മുന്നിലാണെന്നാണ് കമ്പനി വാഗ്ദാനം. ഹോണ്ടയുടെ എക്കോ ടെക്‌നോളജി തന്നെയാണ് ഷൈനിലുമുള്ളത്. 

CB Shine
Courtesy; Honda

Engine - 124.7 cc
No Of Cylinder1
Max Power10.16 bhp @ 7500 rpm
Max Torque10.3 Nm @ 5500 rpm
Cooling SystemAir Cooled
Fuel Tank Capacity10.5 L
Mileage 65 Kmpl
Kerb Weight 123 kg
Length 2012 mm
Width 762 mm
Height 1090 mm
Wheelbase 1266 mm
Ground Clearance 157 mm

#സ്‌കൂട്ടറുകളില്‍ ആദ്യ മൂന്ന് സ്ഥാനക്കര്‍

1. ഹോണ്ട ആക്ടിവ - ഹോണ്ടയുടെ ഇന്ത്യയിലെ കൊടിയടയാളമാണ് ആക്ടിവ. പുറത്തിറക്കിയതിനുശേഷം കാലാകാലങ്ങളില്‍ പുതിയ മോഡലുകളും ആക്ടിവയ്ക്കു വേണ്ടി കമ്പനി കൊണ്ടുവന്നിരുന്നു. സ്‌റ്റൈലും ശക്തിയും മാറ്റിയവയായിരുന്നു അവ. ആക്ടിവ ത്രി ജി, ആക്ടിവ ഐ, ആക്ടിവ 125 എന്നിവയായിരുന്നു അവ. ഓഗസ്റ്റില്‍ 335, 595 യൂണിറ്റുകളാണ് ഹോണ്ട ആക്ടിവ വിറ്റുപോയത്. മറ്റ് സ്‌കൂട്ടറുകളെ അപേക്ഷിച്ച് എത്രയോ മുന്നിലാണ് ആക്ടിവ. 

Honda Activa
Courtesy; Honda

Engine 109.20 cc
Max Power 8 bhp @ 7,500 rpm
Maximum Torque 8.83 Nm @ 5,500 rpm
Kerb Weigth  108 kg
Overall Length 1,761 mm
Overall Width 710 mm
Overall Heigth 1,149 mm

2. ടി.വി.എസ്. ജൂപ്പിറ്റര്‍ - 110 സി.സി. സ്‌കൂട്ടറുകളില്‍ സ്ഥാനം മെച്ചപ്പെടുത്തിയാണ് ജൂപ്പിറ്റര്‍ വരുന്നത്. ബി.എസ്. ഫോര്‍ എന്‍ജിനുമായാണ് ജൂപ്പിറ്റര്‍ എത്തിയത്. 

jepitor
Corutesy; TVS

Engine 109.7 cc
Max Power7.9 bhp @ 7500 rpm
Max Torque8 Nm @ 5500 rpm
Length 1834 mm
Width 650 mm
Height 1115 mm
Wheelbase 1275 mm
Ground Clearance 150 mm

3. ഹീറോ മാസ്‌ട്രോ - മൈലേജും ലുക്കുമായി തങ്ങളുടെ പഴയ കൂട്ടുകാരനായ ഹോണ്ടയുടെ ആക്ടിവയെ നേരിടാന്‍ ഹീറോ ഇറക്കിയതാണ് മാസ്‌ട്രോയെ. 

Mastero
Courtesy; Hero

Engine - 109.0 cc
Max Power8.05 bhp @ 7500 rpm
Max Torque9.1 Nm @ 5500 rpm
Cooling SystemAir Cooled
Kerb Weight 110 kg
Length 1780 mm
Width 710 mm
Height 1165 mm
Wheelbase 1240 mm
Ground Clearance 155 mm
Seat Height 760 mm