അപകടത്തിലേക്കുള്ള തെന്നി മാറലുകള്‍ ഒഴിവാക്കാം; മഴക്കാല ഡ്രൈവിങ്ങ് ജാഗ്രതയോടെയാകാം


ഏറ്റവും മികച്ച റോഡുകളും ടയറുകളുമാണെങ്കില്‍ കൂടി വാഹനം നിര്‍ത്താന്‍ ഏകദേശം ഇരട്ടി ദൂരം വേണ്ടിവരുമെന്ന അപകടകരമായ സാഹചര്യമാണ് ഈത്തരം സന്ദര്‍ഭങ്ങളില്‍ ഉണ്ടാകുന്നത്.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

നത്ത മഴയെ തുടര്‍ന്ന് കേരളത്തിലെ ഏഴ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വരുന്ന നാല് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയും അറിയിച്ചിട്ടുണ്ട്. മഴക്കാലത്തുണ്ടാകുന്ന ഭൂരിഭാഗം വാഹനാപകടങ്ങളിലും വില്ലന്‍ നനഞ്ഞ് കിടിക്കുന്ന റോഡുകളാണ്. വേനല്‍ കാലത്തും മറ്റും ഉണങ്ങിയ റോഡുകളിലൂടെ വാഹനമോടിച്ച് ശീലിച്ച അതേ രീതിയില്‍ മഴക്കാലത്തും വാഹനവുമായി റോഡിലിറങ്ങുന്നതാണ് പലപ്പോഴും അപകടത്തില്‍ കലാശിക്കുന്നത്.

വാഹനങ്ങള്‍ സാധാരണയായി നില്‍ക്കുന്നത് പ്രധാനമായി റോഡും ടയറും തമ്മിലുള്ള ഘര്‍ഷണത്തിന്റെയും വാഹനത്തിന്റെ ബ്രേക്ക് ഡ്രമ്മും ബ്രേക്ക് ഷൂവും, ഡിസ്‌ക് ബ്രേക്ക് വാഹനങ്ങളും ഡിസ്‌കും പാഡും തമ്മിലുള്ള ഘര്‍ഷണവും മൂലമാണ്. അതായത് ഘര്‍ഷണം കുറയും തോറും വാഹനം നില്‍ക്കുന്നതിനുള്ള ദൂരവും കൂടും. ഉണങ്ങിയ റോഡുകളില്‍ കോ-എഫിഷെന്റ് ഓഫ് ഫ്രിക്ഷന്‍ 0.7-0.8 ആണെങ്കില്‍ നനഞ്ഞ റോഡില്‍ അത് 0.4 വരെയായി കുറയുന്നുണ്ടെന്നാണ് കണക്ക്.

ഏറ്റവും മികച്ച റോഡുകളും ടയറുകളുമാണെങ്കില്‍ കൂടി വാഹനം നിര്‍ത്താന്‍ ഏകദേശം ഇരട്ടി ദൂരം വേണ്ടിവരുമെന്ന അപകടകരമായ സാഹചര്യമാണ് ഈത്തരം സന്ദര്‍ഭങ്ങളില്‍ ഉണ്ടാകുന്നത്. ഇതിനുപുറമെ, ടയറുകളുടെ തേയ്മാനം, റോഡിന്റെ സ്വഭാവം, ഡ്രൈവറുടെ ശ്രദ്ധ, വാഹനത്തിന്റെ വേഗം, തൂക്കം, വാഹനത്തില്‍ ഉപയോഗിച്ചിട്ടുള്ള ബ്രേക്കിങ്ങ് സംവിധാനം ഇവയെല്ലാം അനുസരിച്ച് വാഹനം നില്‍ക്കാനുള്ള ദൂരം (സ്റ്റോപ്പിങ്ങ് ഡിസ്റ്റന്‍സ്) വീണ്ടും കൂടുമെന്നാണ് വിലയിരുത്തല്‍.

ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ എത്ര നല്ല വാഹനമായിരുന്നാലും ഉണങ്ങിയ റോഡില്‍ കൂടി ഓടിക്കുന്ന വേഗതയുടെ പകുതിയില്‍ താഴെ വേഗത്തില്‍ മാത്രമേ നനഞ്ഞ് കിടക്കുന്ന റോഡിലൂടെ വാഹനം ഓടിക്കാന്‍ പാടുള്ളൂ. ബ്രേക്ക് ലൈനര്‍ നനയുന്നതിലുള്ള വ്യത്യാസം മൂലം ഒരേതരത്തില്‍ ആയിരിക്കില്ല ബ്രേക്കിങ്ങ് ഫോഴ്‌സ് ടയറില്‍ എത്തുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ മര്‍ദ്ദം അനുഭവപ്പെടുന്ന വശത്തേക്ക് വാഹനം പാളിപ്പോകാനുള്ള സാധ്യതയും വളരെ ഏറെയാണ്.

വാഹനം തെന്നി മാറാതിരിക്കാനുള്ള മുന്‍കരുതലുകള്‍

1, വാഹനത്തിന്റെ വേഗത പകുതിയായി കുറയ്ക്കുക.

2, തേയ്മാനം സംഭവിച്ച ടയറുകള്‍ മാറ്റുകയും ടയര്‍ പ്രഷര്‍ കൃത്യമായി നിലനിര്‍ത്തുകയും വേണം.

3, ക്രൂയിസര്‍ കണ്‍ട്രോളിന്റെ സഹായത്തോടെയുള്ള ഡ്രൈവിങ്ങ് ഒഴിവാക്കുക.

4, സ്റ്റിയറിങ്ങ് വെട്ടിക്കുന്നതും പെട്ടെന്നുള്ള ബ്രേക്കിങ്ങും കഴിവതും ഒഴിവാക്കുക.

5, മാറ്റ് വാഹനങ്ങളുമായി കൂടുതല്‍ അകലം പാലിച്ച് ഡ്രൈവിങ്ങ് ചെയ്യുക.

6, എ.ബി.എസ്. സംവിധാനമുള്ള വാഹനങ്ങള്‍ സ്‌കിഡ് ചെയ്യുന്നതിനുള്ള സാധ്യത കുറവാണ്.

Content Highlights: Tips to take care while driving in rainy season, driving tips, rainy season

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


rohit sharma

1 min

ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; കോലി തിരിച്ചെത്തി, ബുംറയില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented