മൈലേജും റീസെയില്‍ വാല്യുവും മാത്രമല്ല, വാഹനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങളും ശ്രദ്ധിക്കാം


കൂടുതല്‍ ട്രാഫിക് ഉള്ള മേഖലകളില്‍ ഓട്ടോമാറ്റിക് വാഹനങ്ങള്‍ ഡ്രൈവിങ്ങിന്റെ ആയാസം കുറച്ചേക്കും.

-

കദേശം ഒരു അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ വാഹനങ്ങള്‍ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡമെന്നത് ഇന്ധനക്ഷമതയും പിന്നീട് വില്‍ക്കുമ്പോള്‍ ലഭിക്കുന്ന വിലയുമായിരുന്നു. എന്നാല്‍, വാഹനാപകട നിരക്ക് ഉയര്‍ന്നതോടെ വാഹനം തിരഞ്ഞെടുക്കുന്നതില്‍ സുരക്ഷയും പ്രധാന മാനദണ്ഡമാകുന്നുണ്ട്. പുതുതായി വാഹനം വാങ്ങുന്നവര്‍ക്ക് ഫോര്‍ഡ് നല്‍കുന്ന അഞ്ച് നിര്‍ദേശങ്ങളാണ് ഇവ.

വാഹനം സുരക്ഷിതമാണോ...?

സുരക്ഷ ഉറപ്പാക്കുന്നതാവണം വാഹനം തിരഞ്ഞെടുക്കുന്നതിലെ പ്രധാന മാനദണ്ഡം. എന്നാല്‍, ഇന്ത്യയില്‍ 70 ശതമാനം ആളുകളും ഇപ്പോഴും സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ചയ്ക്ക് ഒരുങ്ങുന്നവരാണെന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഫോര്‍ഡ് ഇന്ത്യ ട്വിറ്ററില്‍ നടത്തിയ സര്‍വേയില്‍ നിന്നാണ് 30 ശതമാനം ആളുകള്‍ മാത്രമാണ് സുരക്ഷയ്ക്ക് പ്രധാന്യം നല്‍കുന്നത് കണ്ടെത്തിയത്.

എയര്‍ ബാഗുകള്‍, ആന്റിലോക്ക് ബ്രേക്കിങ്ങ് സിസ്റ്റം(എബിഎസ്), ഇലക്ട്രാണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍(ഇബിഡി), ട്രാക്ഷന്‍ കണ്‍ട്രോള്‍, ബോഡിയുടെ മെറ്റല്‍ ക്വാളിറ്റി തുടങ്ങിയവ സുരക്ഷ ഉറപ്പാക്കുന്നതിലെ അടിസ്ഥാന ഘടകങ്ങളാണ്. ഈ ഫീച്ചറുകളുള്ള വാഹനങ്ങള്‍ തിരഞ്ഞെടുക്കുന്നതും ബില്‍ഡ് ക്വാളിറ്റി ഉറപ്പാക്കുന്നതും അത്യന്താപേക്ഷിതമാണ്.

ട്രാന്‍സ്മിഷന്‍, ഗിയര്‍ബോക്‌സ്...?

വാഹനത്തിന്റെ ഉപയോഗത്തിന് അനുസരിച്ച് ട്രാന്‍സ്മിഷനുകള്‍ തിരഞ്ഞെടുക്കാം. കൂടുതല്‍ ട്രാഫിക് ഉള്ള മേഖലകളില്‍ ഓട്ടോമാറ്റിക് വാഹനങ്ങള്‍ ഡ്രൈവിങ്ങിന്റെ ആയാസം കുറച്ചേക്കും. അതുപോലെ ഹൈവേകളിലെ യാത്രകള്‍ക്കും ഓട്ടോമാറ്റിക് വാഹനങ്ങള്‍ അനുയോജ്യമാണ്. എന്നാല്‍, ഡ്രൈവിങ്ങ് പ്രേമികള്‍ക്കും യുവാക്കള്‍ക്കും ഡ്രൈവിങ്ങ് അനുഭവം പകരുന്നത് മാനുവല്‍ ട്രാന്‍സ്മിഷനായിരിക്കും.

അഞ്ച്, ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുകളിലുള്ള കാറുകളാണ് ഇന്ത്യയിലുള്ളത്. എന്നാല്‍, ഓട്ടോമാറ്റിക് പതിപ്പുകള്‍ക്ക് നിരവധി ഓപ്ഷനുകളുണ്ട്. ആദ്യഘട്ടത്തില്‍ ഓട്ടോമാറ്റിക് കാറുകളില്‍ ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ (എഎംടി) ആയിരുന്നു നല്‍കിയിരുന്നത്. ഇപ്പോഴും ഇത് തുടരുന്നവരുണ്ട്. എന്നാല്‍, കണ്ടിന്യൂസ് വേരിബിള്‍ ട്രാന്‍സ്മിഷന്‍(സിവിടി), ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷന്‍ പോലുള്ളവയും പുതുതലമുറ വാഹനങ്ങളില്‍ നല്‍കുന്നുണ്ട്.

ഏത് ശ്രണിയിലുള്ള വാഹനം തിരഞ്ഞെടുക്കാം...?

വാഹനം തിരഞ്ഞെടുക്കുമ്പോള്‍ ഉപയോഗിക്കുന്ന പ്രദേശവും പരിഗണിത്തേണ്ടിയിരിക്കുന്നു. നിരത്തുകളില്‍ വാഹനങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ചുള്ള തിരക്കുകളും പാര്‍ക്കിങ്ങിനുള്ള ബുദ്ധിമുട്ടുകളും നിത്യസംഭവങ്ങളാണ്. ഇത്തരം സാഹചര്യത്തില്‍ ചെറുകുടുംബങ്ങള്‍ക്ക് ഹാച്ച്ബാക്ക്, കോംപാക്ട് സെഡാന്‍ തുടങ്ങിയ മോഡലുകള്‍ തിരഞ്ഞെടുക്കാം.

പതിവായി ദൂരയാത്രകള്‍ക്ക് കാറുകളെ ആശ്രയിക്കുന്നവര്‍ക്ക് എസ്‌യുവി വാഹനം തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. യുവ ഡ്രൈവര്‍മാര്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആകൃഷ്ടരാകുന്നത് കോംപാക്ട് എസ്‌യുവികളിലും മിഡ്-സൈസ് എസ്‌യുവികളിലുമാണ്. ഇത് മികച്ച ഡ്രൈവിങ്ങ് അനുഭൂതിയും യാത്ര സുഖവും ഒരുക്കുന്ന മോഡലുകളാണ്.

സ്മാര്‍ട്ട് ടെക്‌നോളജി, കണക്ടഡ് ഫീച്ചറുകള്‍...?

പുതുതലമുറ വാഹനങ്ങളില്‍ ഭൂരിഭാഗവും സ്മാര്‍ട്ട് ടെക്‌നോളജിയിലും കണക്ടഡ് ഫീച്ചറുകളിലുമാണ് എത്തുന്നത്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, നാവിഗേഷന്‍, കീ-ലെസ് എന്‍ട്രി, പുഷ് സ്റ്റാര്‍ട്ട് ആന്‍ഡ് സ്റ്റോപ്പ്, വയര്‍ലെസ് ചാര്‍ജിങ്ങ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ തുടങ്ങിയ എല്ലാ പുതുതലമുറ ഫീച്ചറുക വീഡിയോ ശ്രേണിയിലുള്‍പ്പെടെയുള്ള വാഹനങ്ങളിലുണ്ട്.

വാഹനത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിലും കംഫര്‍ട്ടബിള്‍ ആയിട്ടുള്ള ഡ്രൈവിങ്ങ് ഒരുക്കുന്നതിലും ഇത്തരം ഫീച്ചറുകള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. പുതിയ വാഹനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ബഡ്ജറ്റില്‍ ഒതുങ്ങുന്നുവെങ്കില്‍ പുത്തന്‍ ഫീച്ചറുകളുള്ള വാഹനങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. ആഫ്റ്റര്‍ മാര്‍ക്കറ്റ് ആക്‌സസറീസിന് പരിമിതികള്‍ ഉണ്ടായേക്കാം.

മെയിന്റനന്‍സ് എളുപ്പമാണോ...?

വാഹനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന ഘടകമാണ് സര്‍വീസിന്റെ ലഭ്യതയും ഇതിനുള്ള പണചെലവും. പുതുതലമുറ വാഹനങ്ങളില്‍ കൂടുതല്‍ സെന്‍സര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ തന്നെ സാങ്കേതിക പ്രശ്‌നങ്ങളില്‍ കമ്പനിയുടെ അംഗീകൃത സര്‍വീസ് സെന്ററുകളെ ആശ്രയിക്കുന്നതാണ് ഉത്തമം.

കൂടുതല്‍ സര്‍വീസ് നെറ്റ്‌വര്‍ക്കുകളുള്ളതും 24 മണിക്കൂറും ലഭിക്കുന്ന സേവനങ്ങളും റോഡ് സൈഡ് അസിസ്റ്റന്‍സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും നല്‍കുന്ന വാഹനങ്ങള്‍ തിരഞ്ഞെടുക്കുന്നത് ഏത് ദീര്‍ഘയാത്രകളും ഗുണകരമാകുന്നതാണ്.

Content Hoghlights: Tips To Select New Generation Vehicles

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section
Most Commented