ഡ്രൈവിങ്ങില്‍ ഉറങ്ങിപ്പോകുന്നത് നമ്മള്‍ പോലുമറിയില്ല; രാത്രിയാത്രകളില്‍ വേണം വലിയ ജാഗ്രത


രാത്രിയാത്രയില്‍ ഡ്രൈവിങ്ങിനിടെ തോന്നുന്ന ക്ഷീണം, സെക്കന്‍ഡുകള്‍ മാത്രം നീളുന്ന ഉറക്കം... ഈ അവസ്ഥകളിലൂടെ കടന്നുപോകാത്ത ഡ്രൈവര്‍മാരുണ്ടാകില്ല.

-

ബുധനാഴ്ച പുലര്‍ച്ചെ അമ്പലപ്പുഴയിലുണ്ടായ അപകടത്തില്‍ നാല് ജീവനുകളാണ് പൊലിഞ്ഞത്. സൗദി അറേബ്യയിലേക്ക് പോകുന്നതിനായി വെളുപ്പിന് വിമാനത്താവളത്തിലേക്കുള്ള യാത്രയിലാണ് ഈ അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് നാലുപേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതായിരിക്കാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഡ്രൈവിങ്ങില്‍ പ്രാവിണ്യമുള്ളവരാണെങ്കില്‍ പോലും രാത്രിയുള്ള ഡ്രൈവിങ്ങുകളില്‍ പല അപകടങ്ങളും ഒളിഞ്ഞിരിപ്പുണ്ട്. രാത്രിയാത്രയില്‍ ഡ്രൈവിങ്ങിനിടെ തോന്നുന്ന ക്ഷീണം, സെക്കന്‍ഡുകള്‍ മാത്രം നീളുന്ന ഉറക്കം... ഈ അവസ്ഥകളിലൂടെ കടന്നുപോകാത്ത ഡ്രൈവര്‍മാരുണ്ടാകില്ല. പലപ്പോഴും ഭാഗ്യംകൊണ്ട് മാത്രം അപകടത്തില്‍നിന്ന് രക്ഷപ്പെട്ടെന്നിരിക്കാം. എന്നാല്‍, എപ്പോഴും ഈ ഭാഗ്യം തുണയ്ക്ക് എത്തണമെന്നില്ല.

എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങള്‍ ലൈറ്റ് ഡിം ചെയ്ത് നല്‍കാത്തതാണ് രാത്രിയാത്രകളില്‍ ഡ്രൈവര്‍മാര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. നമ്മുടെ റോഡുകളുടെ വീതിവെച്ചു നോക്കുമ്പോള്‍ എതിര്‍വശത്തു നിന്നുള്ള വാഹനത്തിന്റെ വെളിച്ചം ഡ്രൈവറുടെ കണ്ണിലാണ് അടിച്ചുകയറുന്നത്. ഡിവൈഡറുമുള്ള റോഡുകളില്‍ ഇത് പ്രശ്‌നമാകില്ല. എന്നാല്‍, നമ്മുടെ റോഡുകളുടെ സ്ഥിതി അതല്ല. കണ്ണിലേക്ക് അടിച്ചുകയറുന്ന പ്രകാശം കാഴ്ചയ്ക്കുതന്നെ മങ്ങലേല്‍പ്പിച്ചേക്കാം.

രാത്രിയിലെ യാത്രയില്‍ ശ്രദ്ധിക്കേണ്ടത്

  • അത്യാവശ്യമല്ലെങ്കില്‍ രാത്രി പത്തിനുശേഷവും രാവിലെ ആറിനു മുന്‍പും ദീര്‍ഘദൂര റോഡുയാത്ര ഒഴിവാക്കാം. ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ ദീര്‍ഘദൂര യാത്രയ്ക്ക് മുമ്പ് ശരാശരി എട്ട് മണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രമിക്കണം.
  • യാത്രയില്‍ ക്ഷീണം തോന്നിയാലോ, ഉറക്കം വന്നാലോ അല്ലെങ്കില്‍ മൂന്നുമണിക്കൂറില്‍ ഒരിക്കലോ നിര്‍ബന്ധമായും വണ്ടി നിര്‍ത്തി, മുഖം കഴുകി എന്തെങ്കിലും ചൂടോടെ കുടിക്കുക. ഉറക്കം വന്നാല്‍ ഉറങ്ങുക. ഡ്രൈവിങ് അറിയാവുന്ന ഒരാളെക്കൂടി യാത്രയില്‍ കൂടെ കൂട്ടാനും ശ്രദ്ധിക്കണം.
  • കഫീന്‍ അടങ്ങിയ പാനിയങ്ങളോ പദാര്‍ഥങ്ങളോ രാത്രിയില്‍ ഒപ്പം കരുതുക. തലച്ചോറിനെ ചെറിയ തോതില്‍ ഊര്‍ജസ്വലമാക്കാന്‍ കഫീന് കഴിയും. കഫ് സിറപ്പുകളും മറ്റും ഡ്രൈവിങ്ങിന് മുമ്പ് കഴിക്കുന്നത് ഒഴിവാക്കുക. മദ്യപിച്ച് വാഹനമോടിക്കരുത്.
  • ഒരു ഡ്രൈവറോടും ദിവസം പത്ത് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യാന്‍ ആവശ്യപ്പെടാതിരിക്കുക. യാത്രയ്ക്കിടയില്‍ ഉറക്കം വന്നാല്‍ വണ്ടി ഒതുക്കി കുറഞ്ഞത് 30 മിനിറ്റെങ്കിലും ഉറങ്ങിയ ശേഷം മാത്രം യാത്ര തുടരുന്നതാണ് ഉചിതം.
  • ദീര്‍ഘദൂര രാത്രിയാത്രകളില്‍ പന്ത്രണ്ട് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളെ മുന്‍സീറ്റില്‍ ഇരിക്കാന്‍ അനുവദിക്കരുത്. മറ്റ് യാത്രക്കാര്‍ മുന്നിലാണെങ്കിലും പിന്നിലാണെങ്കിലും എത്ര ചെറിയ യാത്രയാണെങ്കിലും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കണം.
  • മഴയുള്ള സമയങ്ങളില്‍ രാത്രിയില്‍ വാഹനവുമായി ഇറങ്ങുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. രാത്രിയാത്രയ്ക്ക് പുറമെ, പകല്‍ സമയത്തും ഉച്ചയ്ക്ക് വയറുനിറച്ചു ഭക്ഷണം കഴിച്ചശേഷം ദീര്‍ഘദൂരം വാഹനമോടിക്കുന്നതും അപകടം വിളിച്ചുവരുത്തും.

Content Highlights: Tips for safe night drives, Night Driving Tips, Night Safe Driving, Safe Driving Tips


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented