പുകയിൽനിന്ന് പച്ചപ്പിലേയ്ക്കൊരു ഇ-ടേൺ; വേഗം കൈവരിച്ച് റാേഡിലെ ഹരിത വിപ്ലവം


അജിത് ടോം

4 min read
Read later
Print
Share

2015-16 കാലഘട്ടത്തില്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ എത്തിതുടങ്ങിയിരുന്നെങ്കിലും ഇവയ്‌ക്കൊന്നും വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ലെന്നാണ് വാസ്തവം.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ന്തരീക്ഷ മലിനീകരണം, വായു മലിനീകരണം എന്നിവ ലോകം മുഴുവന്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ്. മലിനീകരണത്തിന് കാരണമായി നൂറുകണക്കിന് കാരണങ്ങള്‍ നമുക്ക് ചൂണ്ടിക്കാണിക്കാന്‍ പറ്റുമെങ്കിലും ലോകത്തിന്റെ ഏത് കോണിലും പൊതുവായി ഉള്ള ഒന്നാണ് വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം. പരമ്പരാഗത ഇന്ധനങ്ങളിൽ ഓടുന്ന വാഹനങ്ങള്‍ പുറന്തള്ളുന്ന പുകയില്‍ അടങ്ങിയിട്ടുള്ള രാസപദാര്‍ഥങ്ങള്‍ വായുമലിനീകരണത്തിന് കാരണമാവുന്നവയാണ്.

ഇന്ധനങ്ങളുടെ ഇറക്കുമതിയും ഉപയോഗവും പരിമിതപ്പെടുത്തുക എന്നതിനൊപ്പം വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യവുമായാണ് ലോകം മുഴുവന്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നത്. സര്‍ക്കാരുകളും വാഹന നിര്‍മാതാക്കളും കൈകോര്‍ത്തുള്ള ഈ ഇലക്ട്രിക് ഉദ്യമത്തിലൂടെ അന്തരീക്ഷ-വായു മലിനീകരണം കുറയ്ക്കാന്‍ സാധിക്കുമോയെന്നതും വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണത്തിന് ശാശ്വത പരിഹാരമാണോ?

വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം

ഇന്ത്യന്‍ സാഹചര്യം പരിഗണിച്ചാല്‍ വായു മലിനീകരണത്തിന്റെ പ്രധാനകാരണമായി വിലയിരുത്തുന്ന ഒന്നാണ് വാഹനങ്ങളില്‍ നിന്നുള്ള പുക. കാര്‍ബണ്‍ ഡയോക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ്, ഹൈഡ്രോകാര്‍ബണ്‍, നൈഡ്രജന്‍ ഓക്‌സൈഡ് തുടങ്ങിയവയാണ് പ്രധാനമായും വാഹനങ്ങളുടെ പുകയില്‍ നിന്ന് അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നത്. ഡല്‍ഹി ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങള്‍ രൂക്ഷമായ വായു മലിനീകരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടെ 10 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനവുമുണ്ട്.

വാഹനങ്ങളില്‍ നിന്നുള്ള എമിഷന്‍ സംബന്ധിച്ച് ഡല്‍ഹി ആസ്ഥാനമായുള്ള കേന്ദ്രം നടത്തിയ പഠനം അനുസരിച്ച് 2035 ആകുന്നതോടെ വാഹനങ്ങളില്‍ നിന്ന് അന്തരീക്ഷത്തിലേക്ക് എത്തുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ് 1212 ദശലക്ഷം ടണ്‍ ആയിരിക്കുമെന്നാണ് വിലയിരുത്തല്‍. 2005-ലെ കണക്ക് അനുസരിച്ച് ഇത് 208 ദശലക്ഷമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചത് തന്നെയാണ് മലിനീകരണത്തിന് പ്രധാന കാരണം. വാഹന രജിസ്‌ട്രേഷന്‍ കണക്ക് അനുസരിച്ച് 1951-ല്‍ 0.3 ദശലക്ഷം വാഹനങ്ങളാണ് ഉണ്ടായിരുന്നതെങ്കില്‍ 2016-ല്‍ ഇത് 230.03 ദശലക്ഷമാണ്.

പ്രശ്‌നപരിഹാരം

പരിസ്ഥിതി-അന്തരീക്ഷ മലിനീകരണം വലിയ വിപത്തായാണ് സര്‍ക്കാരുകള്‍ പരിഗണിക്കുന്നത്. ഇത് കുറച്ചുകൊണ്ടുവരുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ അധികാര കേന്ദ്രങ്ങള്‍ നടപ്പാക്കുന്നുണ്ട്. വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം കുറയ്ക്കുന്നതിനായി വലിയ നടപടികളാണ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. വാഹനങ്ങളുടെ ഇന്ധനക്ഷമത പരിശോധിക്കുന്നതിനുള്ള മാനദണ്ഡം തയ്യാറാക്കിയതാണ് ഇതിനായി സ്വീകരിച്ച ആദ്യ നടപടിയെന്നാണ് വിലയിരുത്തുന്നത്. 2015 ഏപ്രില്‍ 23-നാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.

വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണ തോത് വര്‍ധിച്ച് വരുന്നത് കണക്കിലെടുത്ത് ഇത് കുറയ്ക്കാന്‍ സ്വീകരിച്ച സുപ്രധാന ചുവടുവയ്പ്പായിരുന്നു ഭാരത് സ്റ്റേജ് 4 (ബി.എസ്.4) നിലവാരത്തിലുള്ള വാഹനങ്ങള്‍ നിര്‍ബന്ധമാക്കിയത്. 2017 ഏപ്രില്‍ ഒന്ന് മുതലാണ് രാജ്യത്ത് ബി.എസ്.4 മാനദണ്ഡങ്ങള്‍ പാലിക്കുന്ന എന്‍ജിനിലുള്ള വാഹനങ്ങള്‍ നിര്‍ബന്ധമാക്കിയത്. മൂന്ന് വര്‍ഷങ്ങള്‍ക്കപ്പുറം 2020 ഏപ്രില്‍ മാസത്തിലാണ് ഇന്ത്യയില്‍ ബി.എസ്.6 നിലവാരത്തിലുള്ള വാഹനങ്ങള്‍ നിര്‍ബന്ധമാക്കിയത്. താരതമ്യേന മലിനീകരണ തോത് കുറവാണെന്നതാണ് ബി.എസ്.5 ഒഴിവാക്കി ബി.എസ്.6-ലേക്ക് നീങ്ങിതത്.

2020-ല്‍ തന്നെയാണ് മറ്റൊരു സുപ്രധാന പദ്ധതിക്ക് കൂടി കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചത്. നാഷണല്‍ ഇലക്ട്രിക് മൊബിലിറ്റി മിഷന്‍ പ്ലാന്‍ 2020 ആയിരുന്നു ഇത്. ഇലക്ട്രിക് വെഹിക്കിളുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ് (ഫെയിം) പദ്ധതിയും ഇതിന്റെ ഭാഗമായി ഒരുങ്ങിയിരുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്‌സിഡി, ഇന്‍സെന്റീവ്‌സ് എന്നിവ ഉറപ്പാക്കുന്നതായിരുന്നു ഫെയിം. ഇപ്പോള്‍ ഈ പദ്ധതിയുടെ രണ്ടാം ഘട്ടമാണ് നിലവിലുള്ളത്. 2024 വരെയാണ് ഇത് പ്രഖ്യാപിച്ചിട്ടുള്ളത്.

ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം മലിനീകരണം കുറഞ്ഞ ബദല്‍ ഇന്ധന സംവിധാനങ്ങളും സര്‍ക്കാര്‍ പരിഗണനയിലുണ്ട്. ഇതിനായി എല്‍.പി.ജി, സി.എന്‍.ജി, ബയോ-ഡീസല്‍, ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍, സോളാര്‍ വാഹനങ്ങളും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാനുള്ള ബോധവത്കരണങ്ങളും ഇതിലുണ്ട്. മെട്രോ, ഇ-ഓട്ടോ തുടങ്ങിയ ഗതാഗത മര്‍ഗങ്ങള്‍ ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ജനങ്ങളോട് നിര്‍ദേശിക്കുന്നത്.

ശാശ്വത പരിഹാരം

ഗതാഗത മേഖലയുടെ ഭാവി ഇലക്ട്രിക് വാഹനങ്ങളെ ആശ്രയിച്ചാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഇത് കൂടുതല്‍ ജനങ്ങളിലേക്ക് എത്തിയിട്ടുമുണ്ട്. മലിനീകരണ തോത് കുറയ്ക്കാന്‍ ഏറ്റവും ഫലവത്തായ മാര്‍ഗവും ഇതാണെന്നാണ് വിലയിരുത്തല്‍. പത്ത് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് വാഹനങ്ങളില്‍ കൈവരിക്കണമെന്ന് ഉറപ്പിച്ച ലക്ഷ്യം വളരെ കുറഞ്ഞ കാലങ്ങള്‍കൊണ്ട് നേടിയിട്ടുണ്ടെന്നാണ് സര്‍ക്കാരുകള്‍ അവകാശപ്പെടുന്നത്. തിരക്കുള്ള നഗരങ്ങളില്‍ പൊതുഗതാഗത സംവിധാനത്തിനായി ഇലക്ട്രിക് ബസുകള്‍ പോലെയുള്ളവയും സജീവമാണ്.

ലോകത്തിലുടനീളമുള്ള വാഹന നിര്‍മാതാക്കള്‍ ഭാവിയില്‍ ഫോസില്‍ ഫ്യുവല്‍ ഇന്ധനങ്ങളിലുള്ള വാഹനങ്ങളുടെ നിര്‍മാണം അവസാനിപ്പിക്കുമെന്നും പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറുമെന്നുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ 2050-ഓടെ നിരത്തുകളില്‍ പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളായിരിക്കുമെന്നാണ് വിലയിരുത്തല്‍. ആഡംബര വാഹന നിര്‍മാതാക്കളായ വോള്‍വോ ഉള്‍പ്പെടെയുള്ള കമ്പനികളാണ് ഭാവിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമായിരിക്കും എത്തിക്കുകയെന്ന് പ്രഖ്യാപിച്ചിട്ടുള്ളവ.

2015-16 കാലഘട്ടത്തില്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ എത്തിതുടങ്ങിയിരുന്നെങ്കിലും ഇവയ്‌ക്കൊന്നും വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ലെന്നാണ് വാസ്തവം. എന്നാല്‍, 2020-ല്‍ സര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയും വാഹന നിര്‍മാതാക്കളോട് ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തോടെ വൈദ്യുത വാഹന മേഖലയില്‍ വലിയ കുതിപ്പാണുണ്ടായിട്ടുള്ളത്. ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളില്‍ ചില കമ്പനികളെ മാറ്റി നിര്‍ത്തിയാല്‍ ബാക്കിയുള്ള കമ്പനികളുടെ വാഹന ശ്രേണിയില്‍ ഒരു ഇലക്ട്രിക് വാഹനമെങ്കിലും കാണാന്‍ സാധിക്കും.

പൂര്‍ണമായും ഇലക്ട്രിക് കരുത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്ക് ടെയ്ല്‍പൈപ്പ് എമിഷനുകള്‍ ഉണ്ടാവില്ലെന്നതാണ് മലിനീകരണം കുറയുമെന്നതിന് കാരണം. അതേസമയം, ഇലക്ട്രിക് സിറ്റി ഉത്പാദിപ്പിക്കുമ്പോള്‍ മലിനീകരണമുണ്ടാകുന്നില്ലേയെന്നതാണ് പൊതുവായി ഉയരുന്ന സംശയം. എന്നാല്‍, വൈദ്യുതി ഉണ്ടാക്കുമ്പോള്‍ ഉണ്ടാകുന്ന മലിനീകരണത്തെക്കാള്‍ മൂന്ന് ഇരട്ടിയാണ് ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങള്‍ പുറന്തള്ളുന്നതെന്നാണ് നിതി ആയോഗിന്റെ റിപ്പോര്‍ട്ടില്‍ പരാമാര്‍ശിച്ചിരിക്കുന്നത്.

ജനങ്ങള്‍ ഏറ്റെടുത്ത് ഇ.വി.

ചെലവ് കുറഞ്ഞ യാത്രയ്‌ക്കൊപ്പം മലിനീകണം കുറയ്ക്കാന്‍ ജനങ്ങളും ഒരുക്കമാണെന്നാണ് ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയും തെളിയിക്കുന്നത്. 2020-ലെ കണക്ക് അനുസരിച്ച് രാജ്യത്ത് 1,23,092 ഇലക്ട്രിക് വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2021 ആയപ്പോഴേക്കും അത് 3,27,976 ആയി ഉയര്‍ന്നതായാണ് കണക്ക്. 2022-ല്‍ ഇത് പത്ത് ലക്ഷത്തിന് മുകളിലേക്ക് കുതിച്ചിരുന്നു. 10,15,196 ഇലക്ട്രിക് വാഹനങ്ങളാണ് രാജ്യത്ത് ആ വര്‍ഷം എത്തിയത്. 2023-ലെ മാര്‍ച്ച് 15 വരെയുള്ള കണക്ക് അനുസരിച്ച് 2,56,980 ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Content Highlights: The importance of Electric vehicles in India, World environment day, bio fuel vehicles, EV

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Vande Bharat Express

1 min

വേഗത്തില്‍ മുമ്പന്‍... സൗകര്യങ്ങളും കേമം; ആഡംബരത്തിന്റെ അവസാന വാക്കായി വന്ദേഭാരത്

Jan 6, 2023


Geetha Abraham- Mayi Vahanam

2 min

120 ബസ്സുകളായി വളര്‍ന്ന മയില്‍വാഹനത്തിന്റെ വിജയയാത്ര, സര്‍വം ഗീതമയം; നാടിന്റെ യാത്രാമൊഴി

Sep 16, 2023


Lady Bus Driver

2 min

ടിപ്പറില്‍ നിന്ന് ബസ്സിലേക്ക്; ശ്രീകൃഷ്ണ ബസ്സിന്റെ ടൈമിങ് കൃത്യം, ദീപ സൂപ്പറാണ്

Aug 1, 2023


Most Commented