1000 കി.മീ ഓടും, വമ്പന്‍ CNG ട്രക്കുമായി ടാറ്റ; കാറുകളിലേതിന് സമാന സുരക്ഷ, അണിനിരന്ന് 14 കേമന്‍മാര്‍


സ്വന്തം ലേഖകന്‍

കുറഞ്ഞ പ്രവര്‍ത്തന ചെലവും കൂടുതല്‍ ഈടുനില്‍ക്കുന്നതുമാണ് പുതിയ സിഗ്ന സി.എന്‍.ജി ട്രക്കുകളെന്ന് കമ്പനി അവകാശപ്പെടുന്നു

1512ജി എൽപിടി, പ്രൈമ 3530 എക്‌സ് മോഡൽ ട്രക്കുകൾ

മുംബൈ: ഇന്ത്യയിലെ മുന്‍നിര വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് മീഡിയം ഹെവി വാണിജ്യ വാഹന സെഗ്‌മെന്റില്‍ രാജ്യത്തെ ആദ്യ സി.എന്‍.ജി ട്രക്ക് പുറത്തിറക്കി. 28, 19 ടണ്‍ ശ്രേണിയിലാണ് പുതിയ രണ്ട് സി.എന്‍.ജി ട്രക്കുകള്‍ (സിഗ്‌ന 2818, സിഗ്‌ന 1918) ടാറ്റ അവതരിപ്പിച്ചത്. ഇതോടൊപ്പം ഇന്റര്‍മീഡിയേറ്റ് ലൈറ്റ് വാണിജ്യ വാഹന ശ്രേണിയില്‍ മൂന്ന് സി.എന്‍.ജി മോഡല്‍ ഉള്‍പ്പെടെ ടാറ്റ നിരയിലെ 14 ട്രക്കുകളും ടിപ്പറുകളും നവീകരിച്ച് മുംബൈയില്‍ നടന്ന ചടങ്ങളില്‍ കമ്പനി പുറത്തിറക്കി.

അഡ്വാന്‍സ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (അഡാസ് -ADAS) ട്രക്കുകളില്‍ ഉള്‍പ്പെടുത്തി സുരക്ഷയ്ക്ക് കൂടുതല്‍ മുന്‍തൂക്കം നല്‍കിയാണ് ടാറ്റയുടെ പുതിയ പരിഷ്‌ക്കരണം. ഇതോടെ കാറുകളിലേതിന് സമാനമായി കൂട്ടിയിടി ഒഴിവാക്കാനുള്ള കൊളിഷന്‍ മിറ്റിഗേഷന്‍ സിസ്റ്റം, ലൈന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിങ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഡ്രൈവര്‍ മോണിറ്ററിങ് സിസ്റ്റം, ടയര്‍ മോണിറ്ററിങ് സിസ്റ്റം എന്നീ നൂതന സുരക്ഷാ സംവിധാനങ്ങള്‍ ട്രക്കുകളിലും അവതരിപ്പിക്കാന്‍ ടാറ്റയ്ക്ക് സാധിച്ചു. ഇതോടൊപ്പം കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പ്രൈമ, സിഗ്‌ന, അള്‍ട്രാ എന്നീ ട്രക്ക് പ്ലാറ്റ്ഫോമുകളില്‍ പുതിയ ലോകോത്തര സംവിധാനങ്ങളും കമ്പനി ഉള്‍പ്പെടുത്തി.

1000 കിലോമീറ്റര്‍ റേഞ്ച്

ചെറു വാണിജ്യ വാഹനങ്ങളിലും ബസുകളിലും ഉള്‍പ്പെടെ സി.എന്‍.ജി വലിയ വിജയമായതിന് പിന്നാലെയാണ് മീഡിയം ഹെവി വാണിജ്യ വാഹനത്തിലും ടാറ്റ സി.എന്‍.ജി ഓപ്ഷന്‍ പരീക്ഷിക്കുന്നത്. കുറഞ്ഞ പ്രവര്‍ത്തന ചെലവും കൂടുതല്‍ ഈടുനില്‍ക്കുന്നതുമാണ് പുതിയ സിഗ്ന സി.എന്‍.ജി ട്രക്കുകളെന്ന് കമ്പനി അവകാശപ്പെടുന്നു. 5.7 ലിറ്റര്‍ എസ്.ജി.ഐ എന്‍ജിനാണ് സിഗ്‌ന സി.എന്‍.ജി ട്രക്കിന് കരുത്തേകുന്നത്. 180 എച്ച്.പി പവറും 650 എന്‍.എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. സെഗ്മെന്റില്‍ ഏറ്റവും കൂടുതല്‍ ഇന്ധന ക്ഷമത നല്‍കുന്ന ഗ്യാസ് എന്‍ജിനാണിത്. സി.എന്‍.ജി കരുത്തില്‍ 1000 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാനുമാകുമെന്നും കമ്പനി പറയുന്നു.

ടാറ്റ പുതിയ വാണിജ്യ വാഹനങ്ങള്‍ അവതരിപ്പിക്കുന്ന ചടങ്ങില്‍നിന്ന്‌

ഡ്രൈവര്‍ക്ക് ഉപകാരപ്രദമായി ധാരാളം കണക്റ്റിവിറ്റി സംവിധാനങ്ങളും വാഹനത്തിലുണ്ട്. സി.എന്‍.ജി അതിവേഗം നിറയ്ക്കാന്‍ ഡ്യുവല്‍ നോസിലും ട്രക്കില്‍ ഉള്‍പ്പെടുത്തി. 19 ടണ്‍ മോഡലില്‍ ഡെക്ക് ലെങ്ത്ത് 20 ഫീറ്റും 32 ഫീറ്റുമാണ് 28 ടണ്‍ മോഡലില്‍ 24 ഫീറ്റിലും 32 ഫീറ്റിലും ഡക്ക് ലെങ്ത്ത് ഓപ്ഷനുകള്‍ ലഭ്യമാകും. ടാറ്റ ഉള്‍പ്പെടെയുള്ള രാജ്യത്തെ മിക്ക ട്രക്ക് നിര്‍മാതാക്കളും നേരത്തെ ചെറു, ഇടത്തരം വാണിജ്യ വാഹനങ്ങളിലാണ് സിഎന്‍ജി വകഭേദം പുറത്തിറക്കിയിട്ടുള്ളത്. മീഡിയം ഹെവി സെഗ്മെന്റിലും സിഎന്‍ജി അവതരിപ്പിച്ച് പുതിയ മത്സരത്തിനാണ് ടാറ്റ തുടക്കമിട്ടത്.

വാണിജ്യ വാഹനങ്ങള്‍ ഇലക്ട്രിക്കിലേക്ക് മാറ്റാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സീറോ എമിഷന്‍ ലക്ഷ്യത്തിലെത്താന്‍ എല്‍.എന്‍.ജി (ലിക്വിഫൈഡ് നാച്ചുറല്‍ ഗ്യാസ്), ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍, ബയോ സിഎന്‍ജി തുടങ്ങിയ ബദല്‍ ഇന്ധന മാര്‍ഗങ്ങളില്‍ കമ്പനി പ്രവര്‍ത്തിച്ചുവരുകയാണ്. 2045 ഓടെ പൂര്‍ണമായും സീറോ എമിഷനിലേക്ക് എത്താനാണ് ലക്ഷ്യമെന്നും ടാറ്റ മോട്ടോഴ്‌സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗിരീഷ് വാഗ് പറഞ്ഞു.

അഡാസ് സംവിധാനത്തോടെ രാജ്യത്തെ ആദ്യ ട്രക്ക്

2010-ല്‍ പുറത്തിറങ്ങിയ ഏറ്റവും ഉയര്‍ന്ന വകഭേദമായ പ്രൈമ മോഡലുകളില്‍ സൗകര്യം, സ്‌റ്റൈല്‍, സുരക്ഷ തുടങ്ങിയ കാര്യങ്ങളില്‍ നിരന്തരം മികച്ച മാനദണ്ഡങ്ങള്‍ ടാറ്റ സജ്ജീകരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് നൂതന അഡാര്‍ സംവിധാനവും ട്രക്കില്‍ ടാറ്റ ഉള്‍പ്പെടുത്തിയത് (സിഗ്‌ന 5530 എസ്, പ്രൈമ 3530 കെ, പ്രൈമ 5530 എസ്). കൊളിഷന്‍ മിറ്റിഗേഷന്‍ സിസ്റ്റം (സിഎംഎസ്), ലൈന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിങ് (എല്‍ഡിഡബ്യുഎസ്), എന്നിവ ഇടംപിടിക്കുന്ന രാജ്യത്തെ ആദ്യ ട്രക്കാണിത്. ഡ്രൈവര്‍ മോണിറ്ററിങ് സിസ്റ്റം (ഡിഎംഎസ്), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ഇഎസ്.സി), ടയര്‍ പ്രഷയര്‍ മോണിറ്ററിങ് സിസ്റ്റം (ടിപിഎംഎസ്) എന്നീ അധിക സുരക്ഷാ സംവിധാനങ്ങളും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടാറ്റ പുറത്തിറക്കിയ പുതിയ വാണിജ്യ വാഹനങ്ങള്‍

പുതിയ പ്രൈമ, സിഗ്‌ന ശ്രേണിയില്‍ കൂടുതല്‍ മികവുപുലര്‍ത്തി പുനര്‍രൂപകല്‍പ്പന ചെയ്ത ക്യാബിന്‍ മികച്ച ഡ്രൈവിങ് സുഖം പ്രദാനം ചെയ്യും. മൗണ്ടഡ് കണ്‍ട്രോളോടുകൂടിയ ത്രീ സ്പോക്ക് സ്റ്റിയറിങ് വീല്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവ വാഹനത്തിലുണ്ട്. അഡ്വാന്‍സ്ഡ് കണക്റ്റിവിറ്റി ഫീച്ചേഴ്സോടെ ഏഴ് ഇഞ്ച് എച്ച്എംഐ ടച്ച് സ്‌ക്രീന്‍, പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയും വാഹനത്തില്‍ ഇടംപിടിച്ചു. എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന തരത്തിലാണ് സ്വിച്ച് പാനലുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ മെച്ചപ്പെടുത്തലുകള്‍ അപകടങ്ങള്‍ ഗണ്യമായി കുറയ്ക്കുകയും ഡ്രൈവര്‍മാര്‍ക്ക് ക്ഷീണമില്ലാത്ത അനുഭവം ഉറപ്പാക്കുകയും രാജ്യത്തുടനീളം സുരക്ഷിതമായ ചരക്ക് നീക്കം സുഗമമാക്കുമെന്നും കമ്പനി പറയുന്നു.

ഇന്റര്‍മീഡിയേറ്റ് ലൈറ്റ് വാണിജ്യ വാഹന നിരയില്‍ എഫ്ഇ സീരീസിന് കീഴില്‍ കാര്യമായ സാങ്കേതിക മുന്നേറ്റങ്ങളോടെ 10 ശതമാനം കൂടുതല്‍ ഇന്ധന ക്ഷമത നല്‍കുന്ന ഏഴ് ഡീസല്‍, സിഎന്‍ജി ട്രക്കുകളും ടിപ്പറുകളും ടാറ്റ പുതുതായി അവതരിപ്പിച്ചവയില്‍ ഉള്‍പ്പെടുന്നു. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, മികച്ച ബ്രേക്കിങ് സംവിധാനവും ഇതില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഒപ്റ്റിമൈസ്ഡ് ഡ്രൈവ്ലിനസ്, ലോ വിസ്‌കസ് റിയര്‍ ആക്സില്‍ ഓയില്‍, ഇ-വിസ്‌കസ് റേഡിയേറ്റര്‍ ഫാന്‍, ഗിയര്‍ ഷിഫ്റ്റ് അഡ്വസൈര്‍, ലോ റോളിങ് റസിസ്റ്റന്‍സ് ടയര്‍ തുടങ്ങിയ നൂതന സംവിധാനങ്ങളും ഈ വാഹനങ്ങളിലുണ്ട്. വില സംബന്ധിച്ച കാര്യങ്ങള്‍ കമ്പനി പിന്നീട് അറിയിക്കും.

ഇന്റര്‍മീഡിയേറ്റ് ലൈറ്റ് വാണിജ്യ വാഹന നിരയിലെ പുതിയ മോഡലുകള്‍

എല്‍പികെ 610 ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറയന്‍സ്, ഫലപ്രദമായ ബ്രേക്കിങ്ങിനായി എച്ച്2എല്‍എസ് ബ്രേക്കുകള്‍
എല്‍പിടി709ജിഎക്സ്ഡി 10 ശതമാനം ഉയര്‍ന്ന ഇന്ധനക്ഷമത, ഡെക്ക് ഏരിയ 5 സ്‌ക്വയര്‍ ഫീറ്റ് വര്‍ധിച്ചു
എസ്‌കെ710 ടിപ്പര്‍ വിശ്വസനീയമായ എസ്എഫ്സി പ്ലാറ്റ്‌ഫോം
അള്‍ട്രാ ടി.12ജി3.8 ലിറ്റര്‍ എസ്ജിഐ ടര്‍ബോചാര്‍ജ്ഡ് എന്‍ജിന്‍
അള്‍ട്രാ കെ.1437 ശതമാനം ഉയര്‍ന്ന ഗ്രേഡ് എബിലിറ്റിയോടെയുള്ള എസി ക്യാബിന്‍, മികച്ച സൗകര്യങ്ങള്‍
എല്‍പിടി 1512ജി10 ശതമാനം വരെ ഉയര്‍ന്ന ഇന്ധനക്ഷമതയും ഉയര്‍ന്ന സിഎന്‍ജി ശേഷിയും
അള്‍ട്രാ ടി.16 സിഎക്സ്മികച്ച സൗകര്യത്തോടെയുള്ള ക്യാബിന്‍, 3.3 ലിറ്റര്‍ എന്‍ജിന്‍
ടാറ്റ പുറത്തിറക്കിയ പുതിയ വാണിജ്യ വാഹനങ്ങള്‍

ട്രക്കുകള്‍ ഇന്ത്യയെ ബന്ധിപ്പിക്കുകയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. മികച്ച സൗകര്യവും മെച്ചപ്പെട്ട കണക്റ്റിവിറ്റിയും നല്‍കാന്‍ രൂപകല്‍പ്പന ചെയ്ത ഈ സ്മാര്‍ട്ട് ട്രക്കുകള്‍ ഉപയോഗിച്ച് സമാനതകളില്ലാത്ത വാണിജ്യ വാഹനങ്ങളുടെ ശൃംഖല കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ലോജിസ്റ്റിക്സ് ശൃംഖല കൂടുതല്‍ കാര്യക്ഷമമാക്കി ഉപഭോക്താക്കള്‍ക്കും അവരുടെ ഡ്രൈവര്‍മാര്‍ക്കും ഷിപ്പര്‍മാര്‍ക്കും നമ്മുടെ രാജ്യത്തിനും മുന്നേറ്റം നല്‍കിക്കൊണ്ട് ഗതാഗതത്തെ പുനര്‍നിര്‍വചിക്കുന്നത് തുടരുമെന്നും പുതിയ വാഹനങ്ങള്‍ പുറത്തിറക്കിക്കൊണ്ട്‌ ടാറ്റ മോട്ടോഴ്‌സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗിരീഷ് വാഗ് പറഞ്ഞു.

സിഎന്‍ജി സിലിണ്ടര്‍, ട്രക്കിന്റെ അകത്തളം

Content Highlights: Tata rolls out India's first CNG powered truck in M&HCV segment

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented