ന്ത്യക്കാരെക്കൊണ്ട് വണ്ടിവാങ്ങിപ്പിച്ചേ അടങ്ങൂ എന്ന വാശിപ്പുറത്താണ് ടാറ്റ എന്നു തോന്നുന്നു. ജനീവ ഓട്ടോഷോയില്‍ ആദ്യമായാണ് ഇത്രയുമധികം വണ്ടികള്‍ ടാറ്റ പുറത്തിറക്കുന്നത്. അതില്‍ കണ്‍സെപ്റ്റുകളാണ് അധികമെങ്കിലും ടാറ്റയുടെ കണ്‍സെപ്റ്റുകള്‍ അധികകാലം സാങ്കല്‍പ്പികമാവില്ല. നെക്സോണും, ഹാരിയറുമെല്ലാം തെളിവുകള്‍. എണ്ണം പറഞ്ഞ അഞ്ചെണ്ണമാണ് ഒറ്റദിവസം ജനീവയില്‍ ടാറ്റ പുറത്തിറക്കിയത്. പുതിയ പ്രീമിയം ഹാച്ച്ബാക്ക് അള്‍ട്രോസ്, അതിന്റെ വൈദ്യുത പതിപ്പ്, ഹാരിയറിന്റെ ഏഴുസീറ്റര്‍ പതിപ്പ് ബസാര്‍ഡ് എസ്.യു.വി, അതിന്റെ അഞ്ച് സീറ്റര്‍ ബസാര്‍ഡ് സ്പോര്‍ട്ട്, പിന്നെ ഒരു മൈക്രോ എസ്.യു.വി.യും-രഹസ്യനാമം എച്ച് 2 എക്‌സ്. എണ്ണം പറഞ്ഞ അഞ്ചു മോഡലുകള്‍.

ജനീവയില്‍ പ്രത്യേകതയുണ്ടാവുമെന്ന് പറഞ്ഞ സെഡാന്‍ മോഡല്‍ മാറ്റി പകരം മൈക്രോ എസ്.യു.വിയിലേക്കാണ് തിരിഞ്ഞിരിക്കുന്നത്. കാരണം സെഡാനുകളില്‍ നിന്ന് ഇന്ത്യക്കാര്‍ പതുക്കെ മുഖം തിരിച്ചുതുടങ്ങി എന്നതുതന്നെ. വിപണിയില്‍ സെഡാനുകള്‍ക്ക് ഇപ്പോള്‍ പഴയ മതിപ്പില്ല. പകരം എസ്.യു.വി. എന്നു വിളിക്കുന്ന ക്രോസ് ഓവറുകള്‍ക്കാണ് താത്പര്യം. സെഡാന്റെ ആഡംബരവും എസ്.യു.വി.യുടെ രൂപവും ഒത്തിണങ്ങുന്ന ഈ ക്രോസ് ഓവറുകള്‍ക്ക് ഇന്ത്യക്കാര്‍ ഏറെ താത്പര്യം കാട്ടിത്തുടങ്ങിയിട്ടുണ്ട്. അതിനാലാണ് സെഡാന്‍ പരിപാടി ടാറ്റ പൂട്ടിക്കെട്ടിയത്. ഇനി പദ്ധതി ഇല്ലാത്ത സെഗ്മെന്റുകളിലേക്ക് കൂടി തങ്ങളുടെ മേഖല വ്യാപിപ്പിക്കുക എന്നതാണ്. പ്രീമിയം ഹാച്ച്ബാക്കിലേക്ക് ആള്‍ട്രോസും അതിന്റെ വൈദ്യുത രൂപവും മാറ്റിവച്ചു. പിന്നെ ഹാരിയറിനും നെക്‌സോണിനുമിടയില്‍ ബ്ലാക്ക്ബേര്‍ഡ് എന്ന എസ്.യു.വി., ഹാരിയറിനു മുകളിലായി ഏഴുസീറ്റര്‍ ബസാര്‍ഡ്, നെക്‌സോണിന് താഴെയായി പുതിയ മൈക്രോ എസ്.യു.വി., ടിഗോറിനും താഴെയായി ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്നത് ഒരു ചെറിയ ഹാച്ച്ബാക്കു കൂടെ വരുന്നുണ്ടെന്നാണ്. ടാറ്റയുടെ പുതിയ പദ്ധതികളെ പരിചയപ്പെടാം.

buzzard
Buzzard

ഹാരിയര്‍ എന്ന യമണ്ടന്‍ വാഹനത്തെ പുറത്തിറക്കിയപ്പോള്‍ തന്നെയുള്ള സംശയമായിരുന്നു എന്തുകൊണ്ട് സെവന്‍ സീറ്ററായില്ല എന്നത്. അന്നുതന്നെ പറഞ്ഞിരുന്നു സെവന്‍ സീറ്റര്‍ വരും എന്ന്. എന്നാല്‍ അത് ഒരു പുതിയ മോഡലായി പുത്തന്‍ പേരിലായിരിക്കുമെന്ന് ആരും കരുതിയില്ല. ഹാരിയറാകട്ടെ ടോപ്പ് ഹിറ്റുമായി. ഇപ്പോള്‍ ജീപ്പ് കോംപസിനെ തന്നെ വില്‍പ്പനയില്‍ മറികടന്നിട്ടുണ്ട്. ഏഴ് സീറ്ററിനെ ബസാര്‍ഡ് എന്ന് പേരിട്ടാണ് ടാറ്റ ജനീവയില്‍ കൊണ്ടുവന്നത്. കാഴ്ചയില്‍ ഹാരിയര്‍ തന്നെയാണെങ്കിലും സ്വന്തം വ്യക്തിത്വമുണ്ട്. ലാന്‍ഡ്റോവറിന്റെ ഡി എട്ടിന്റെ ഒമേഗാ പ്ലാറ്റ്ഫോം തന്നെയാണ് ബസാര്‍ഡും പിന്തുടരുന്നത്.

Alos Read - പ്രൗഢി വിളിച്ചോതി സെവന്‍ സീറ്റര്‍ ടാറ്റ ബസാര്‍ഡ്

ഏഴു സീറ്ററാകുമ്പോള്‍ സ്വാഭാവികമായും നീളം കൂടും. 2741 മില്ലീ മീറ്ററാണ് വീല്‍ബേസ്. നീളം 4660 മില്ലീമീറ്ററും. പതിനെട്ട് ഇഞ്ച് അലോയ്വീലുകളാണ് ബസാര്‍ഡിന്. സി പില്ലര്‍ ഒന്നുകൂടി പരത്തി അതില്‍ ക്വാര്‍ട്ടര്‍ ഗ്ലാസുകൂടി വന്നു. 8.8 ഇഞ്ച് വലിപ്പമാണ് ഡാഷ്ബോര്‍ഡിലെ ടച്ച് സ്‌ക്രീനിന്. ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍ 7.1 ഇഞ്ച് വലിപ്പമുള്ള മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ കളര്‍ഡിസ്പ്ലേയുമുണ്ടാവും. മൂന്നാംനിരയില്‍ പ്രത്യേക എ.സി.വെന്റുകളും ചാര്‍ജിങ്ങ് പോര്‍ട്ടുകളും കാണും.

buzzard
Buzzard

സുരക്ഷയ്ക്ക് ടാറ്റ നല്‍കുന്ന പരിഗണന പ്രകാരം ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, പാര്‍ക്കിങ് ക്യാമറ, ട്രാക്ഷന്‍ കണ്‍ട്രോള്‍, എ.ബി.എസ്., ഇ.ബി.ഡി. എന്നിവയുമുണ്ടാകും. ഹാരിയറിലെ 2.0 ലിറ്റര്‍ ക്രയോടെക് എന്‍ജിനായിരിക്കും ഇതിലും. എന്നാല്‍ റീട്യൂണ്‍ ചെയ്ത് കരുത്തുകൂട്ടും. ബസാര്‍ഡിന്റെ അഞ്ചു സീറ്ററും ജനീവയില്‍ കമ്പനി പുറത്തിറക്കിയിരുന്നു. ഇത് പക്ഷേ യൂറോപ്യന്‍ വിപണിയെ ലക്ഷ്യമിട്ടാണ്. ഈ വര്‍ഷം തന്നെ യൂറോപ്പില്‍ ബസാര്‍ഡിന്റെ ഫൈവ് സീറ്റര്‍ ഇറങ്ങും. ഹാച്ച്ബാക്ക് ആള്‍ട്രോസിനു ശേഷമായിരിക്കും ബസാര്‍ഡ് സെവന്‍ സീറ്റര്‍ ഇന്ത്യയില്‍ അവതരിക്കുക.

ഹാരിയറിന്റെ പെട്രോള്‍ പതിപ്പിന്റെ നിര്‍മാണത്തിന്റെ ശ്രദ്ധയിലാണ് ടാറ്റ. അതേ എന്‍ജിന്‍ ബസാര്‍ഡിലും വന്നേക്കാം. 1.6 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഹാരിയറിനായി കമ്പനി നിര്‍മിക്കുന്നത്. ഫോര്‍ വീല്‍ ഡ്രൈവ് ഇപ്പോള്‍ ഹെക്‌സയില്‍ മാത്രമായി ഒതുക്കി നിര്‍ത്താനാണ് കമ്പനിയുടെ നീക്കം. ബസാര്‍ഡിലും ഹാരിയറിലും ആദ്യഘട്ടത്തില്‍ ഫോര്‍വീല്‍ ഡ്രൈവ് ഉണ്ടായിരിക്കില്ല. എന്നാല്‍, അത്യാവശ്യ ഓഫ് റൈഡിങ്ങിന് വേണ്ട മോഡുകള്‍ ഇതിലുണ്ട്.

altroz
Altroz

അടുത്ത് ഇറങ്ങാന്‍ പോകുന്ന പ്രീമിയം ഹാച്ച്ബാക്ക് ആള്‍ട്രോസും അതിന്റെ വൈദ്യുത പതിപ്പുമാണ് മറ്റൊന്ന്. കഴിഞ്ഞ ഇന്ത്യാ ഓട്ടോഷോയില്‍ അവതരിപ്പിച്ച 45 എക്‌സ് എന്ന സാങ്കല്‍പ്പിക പതിപ്പിന്റെ അവതാരമാണ് ആള്‍ട്രോസ്. ഡീസലില്‍ നിന്ന് പതുക്കെ പെട്രോളിലേക്ക് മാറാനുള്ള ടാറ്റയുടെ ശ്രമങ്ങളുടെ ഭാഗമായി ഇതിന് പെട്രോള്‍ പതിപ്പുമാത്രമെ ഉണ്ടാവൂ എന്നാണ് സൂചന.

Also Read - മാസ് ലുക്കില്‍ ആള്‍ട്രോസ്

 

നെക്സോണിലെ 1.2 ലിറ്റര്‍ ത്രീ സിലിന്‍ഡര്‍ ടര്‍ബോ എന്‍ജിനാണ് സാധ്യത. എന്നാല്‍ നെക്‌സോണിന്റെ അത്രയും കരുത്ത് പ്രതീക്ഷിച്ചുകൂടാ. ഇതിന് ബന്ധിപ്പിച്ച് ഫൈവ് സ്പീഡ് ട്രാന്‍സ്മിഷനായിരിക്കും. ടാറ്റയുടെ ഉയര്‍ന്ന മോഡലുകളിലെ ഡ്രൈവ് മോഡുകള്‍ ഇതിലുണ്ടാവുമെന്ന് ഉറപ്പില്ല. എന്നാല്‍, ടിഗാറിലുള്ള എക്കോ എന്തായാലുമുണ്ടാവും. ഇന്ധനക്ഷമത കൂട്ടുകയാണ് എക്കോ മോഡിന്റെ ലക്ഷ്യം.

altroz ev
Altroz EV

വിപണിയിലെ പ്രധാന എതിരാളിയായ ബലേനോയേക്കാള്‍ നീളമുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. 3,988 മില്ലീമീറ്റര്‍ നീളവും 1,745 മില്ലീമീറ്റര്‍ വീതിയും 1505 മില്ലീമീറ്റര്‍ ഉയരവുമാണ് അള്‍ട്രോസിനുണ്ടാവുക. പിറകില്‍ എ.സി. വെന്റുകള്‍ക്കും സാധ്യതയുണ്ട്. നെക്‌സോണിലും ഹാരിയറിലുമൊക്കെ കണ്ട ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ ആള്‍ട്രോസിലും കൊണ്ടുവരുന്നുണ്ടെന്നാണ് ചിത്രങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. എന്നാല്‍, ടച്ച് സ്‌ക്രീനിന്റെ വലിപ്പമൊന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല. ടാറ്റ കാറുകളില്‍ ആദ്യമായി വിന്‍ഡോ ഹാന്‍ഡില്‍ അള്‍ട്രോസില്‍ കൊണ്ടുവരികയാണ്. സി പില്ലറിനു പകരമായാണ് ഡോര്‍ ഹാന്‍ഡില്‍ വരുന്നത്. അള്‍ട്രോസിന്റെ വൈദ്യുതപതിപ്പും പിന്നാലെ വരുന്നുണ്ട്. ഒറ്റചാര്‍ജില്‍ 300 കിലോമീറ്റര്‍ ഓടുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതിന്റെ പൂര്‍ണവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

H2X
H2X

എച്ച്.ടു.എക്‌സ്. എന്ന പേരിലാണ് മൈക്രോ എസ്.യു.വി.യുടെ സാങ്കല്‍പ്പിക രൂപത്തെ അവതരിപ്പിച്ചത്. അടുത്ത വര്‍ഷം ആദ്യം നടക്കുന്ന ഇന്ത്യാ ഓട്ടോ എക്‌സ്പോയില്‍ ഇതിനെ പ്രതീക്ഷിക്കാം. ടാറ്റയുടെ നെക്‌സണിനും താഴെയായിരിക്കും എച്ച്.ടു.എക്‌സ്. വരുന്നത്. വിപണിയില്‍ മാരുതിയുടെ ഇഗ്‌നിസ്, മഹീന്ദ്രയുടെ കെ.യു.വി.100 എന്നിവര്‍ക്കായിരിക്കും വെല്ലുവിളി. അള്‍ട്രോസിന്റെ അല്‍ഫ പ്ലാറ്റ്ഫോമിലായിരിക്കും കുഞ്ഞന്‍ എസ്.യു.വി.യുടെ നിര്‍മാണം. ഇംപാക്ട് 2 ഡിസൈന്‍ എച്ച്.ടു.എക്‌സും തുടരും. ഇതും പെട്രോള്‍ എന്‍ജിന്‍ തന്നെയായിരിക്കും. മിക്കവാറും 1.2 ലിറ്റര്‍ എന്‍ജിനായിരിക്കും ഇതിലും.

Tata H2X
H2X

3840 എം.എം., 1822 മി.മി., 1635 മി.മി. എന്നിങ്ങനെയായിരിക്കും ആകാരയളവുകള്‍. 2450 മില്ലിമീറ്റര്‍ വീല്‍ബേസുണ്ടായിരിക്കും. കൂടുതല്‍ അഗ്രസീവാണ് പുതുമോഡലിന്റെ കണ്‍സെപ്റ്റ് രൂപം. കണ്‍സെപ്റ്റ് രൂപത്തിന്റെ ഉള്‍വശം കണ്ടാല്‍ ഒരു പ്രൊഡക്ഷന്‍ മോഡലുമായി സാമ്യമൊന്നുമില്ല. എന്നാലും ടാറ്റയുടെ മുന്‍കാല പ്രവൃത്തികള്‍ വച്ച് അള്‍ട്രോസിന്റേയോ നെക്‌സോണിന്റേയോ സാമ്യമുള്ള ഇന്റീരിയറാണ് പ്രതീക്ഷിക്കുന്നത്. 

Also Read - എച്ച്2എക്സ് 70-80 ശതമാനവും ഇതേ രൂപത്തിലെത്തും

 

Content Highlights; Tata Concepts models and upcoming cars