വെട്രിമാരൻ ബി.എം.ഡബ്ല്യുവിന്റെ ആർ നയൺ ടി സ്‌ക്രാംബ്ലർ ഏറ്റുവാങ്ങുന്നു | Photo: Social Media
ആടുകളം, വട ചെന്നൈ, അസുരന്‍ തുടങ്ങിയ തമിഴ് ചിത്രങ്ങള്‍ ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ സ്വീകരിക്കപ്പെട്ടവയാണ്. ഇതുപോലെ ഒരുപിടി നല്ല സിനിമകളിലൂടെ ജനമനസുകളില്‍ ഇടംനേടിയ സംവിധായകനാണ് വെട്രിമാരന്‍. സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകനായ അദ്ദേഹം തന്റെ യാത്രകള്‍ക്കായി ഒരു സൂപ്പര്‍ബൈക്ക് സ്വന്തമാക്കിയിരിക്കുകയാണ്. ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ ആര്‍ നയണ്‍ ടി സ്‌ക്രാംബ്ലറാണ് അദ്ദേഹം സ്വന്തമാക്കിയ ബൈക്ക്.
റെട്രോ സ്‌റ്റൈലില്‍ ബി.എം.ഡബ്ല്യു നിരത്തുകളില്‍ എത്തിച്ചിട്ടുള്ള ഈ ആഡംബര ബൈക്കിന് 16.75 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. സ്‌ക്രാംബ്ലര്‍ ലുക്കാണ് ആര്‍ നയണ്‍ ടി ബൈക്കിന്റെ പ്രധാന സവിശേഷത. ഗ്രാനൈറ്റ് ഗ്രേ ഫിനീഷിങ്ങിലുള്ള ബൈക്കാണ് വെട്രിമാരന്‍ സ്വന്തമാക്കിയിട്ടുള്ളത്. ബ്രൗണ്‍ നിറത്തിലുള്ള ലെതര്‍ സീറ്റ്, ഒരു വശത്ത് നല്‍കിയിട്ടുള്ള അക്രാപോവിക് എക്‌സ്‌ഹോസ്റ്റ് തുടങ്ങിയവ ഈ ബൈക്കിന് കൂടുതല്‍ സ്‌പോര്‍ട്ടി ഭാവം നല്‍കുന്നുണ്ട്.
എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള റൗണ്ട് ഹെഡ്‌ലാമ്പ്, സിംഗിള്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ലോങ്ങ് ഹാന്‍ഡില്‍ ബാര്‍, സ്‌റ്റൈലിഷായി രൂപകല്‍പ്പന ചെയ്തിട്ടുള്ള വലിയ പെട്രോള്‍ ടാങ്ക് തുടങ്ങിയവ റെട്രോ ഭാവത്തിന് മുതല്‍കൂട്ടാവുന്നുണ്ട്. ചെന്നൈയിലെ ബി.എം.ഡബ്ല്യു മോട്ടോറാഡ് ഷോറൂമിലെത്തിയാണ് വെട്രിമാരന്‍ തന്റെ പുതിയ ബൈക്കിനെ ഒപ്പം കൂട്ടിയത്. ഡീലര്‍ഷിപ്പ് അധികൃതര്‍ തന്നെയാണ് അദ്ദേഹം വാഹനം സ്വന്തമാക്കിയ വിവരം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുള്ളത്.

സ്റ്റൈലിനൊപ്പം മികച്ച കരുത്തുമായാണ് ആര്‍ നയണ്‍ ടി എത്തിയിട്ടുള്ളത്. 1170 സി.സി. ട്വിന്‍ സിലിണ്ടര്‍ എയര്‍/ഓയില്‍ഡ് കൂള്‍ഡ് ബോക്‌സര്‍ എന്‍ജിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്. 108 ബി.എച്ച്.പി. പവറും 116 എന്‍.എം. ടോര്‍ക്കുമാണ് ബി.എം.ഡബ്ല്യു ആര്‍ നയണ്‍ടി ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ട്രാന്‍സ്മിഷനൊപ്പം ഹൈഡ്രോളിക്കലി ആക്ചുവേറ്റഡ് ക്ലെച്ചും ഇതില്‍ നല്‍കുന്നുണ്ട്. മണിക്കൂറില്‍ പരമാവധി 200 കിലോമീറ്ററാണ് ഈ ബൈക്കിന്റെ വേഗത.
മുന്നില്‍ 43 എം.എം. ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് ഈ ബൈക്കില്‍ സുഖയാത്ര ഒരുക്കുന്നത്. സുരക്ഷയൊരുക്കുന്നതിനായി മുന്നില്‍ 320 എം.എം. ട്വിന്‍ ഡിസ്‌ക് ബ്രേക്കുകളും പിന്നില്‍ 265 എം.എം. ഡിസ്‌ക്ക് ബ്രേക്കുമാണുള്ളത്. യഥാക്രമം 19 ഇഞ്ച്, 17 ഇഞ്ച് വലിപ്പമുള്ള ടയറുകളാണ് മുന്നിലും പിന്നിലും നല്‍കിയിട്ടുള്ളത്. റെയിന്‍, റോഡ് എന്നീ മോഡുകള്‍ക്കൊപ്പം കോര്‍ണറിങ്ങ് എ.ബി.എസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ തുടങ്ങിയ സംവിധാനങ്ങള്‍ സുരക്ഷയുടെ ആക്കം കൂട്ടും.
Content Highlights: Tamil director Vetrimaaran buys The BMW R nineT Scrambler bike worth ₹ 16.75 lakhs
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..