അടിപൊളി ടൂറിസ്റ്റിലല്ല, ആനവണ്ടിയില്‍ വിനോദയാത്ര; അടിച്ച് പൊളിച്ച് വിദ്യാര്‍ഥികള്‍


അജിത് ടോം

വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായി വിനോദയാത്രയ്ക്ക് കെ.എസ്.ആര്‍.ടി.സി. ബസ് തിരഞ്ഞെടുത്താണ് ഇവര്‍ സമൂഹത്തിന്റെ കൈയടി നേടുന്നത്. 

വിളക്കുമാടം സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസിലെ വിദ്യാർഥികൾ കെ.എസ്.ആർ.ടി.സി. ബസിന് സമീപം.

ത്രയെത്ര യാത്രകള്‍ ചെയ്തിട്ടുണ്ടെങ്കിലും വിദ്യാര്‍ഥി കാലത്ത് കൂട്ടുക്കാരുമായി ചേര്‍ന്നുള്ള വിനോദയാത്രകള്‍ ഇന്നും ഓരോരുത്തരുടെയും ഹൃദയത്തില്‍ നിറഞ്ഞുനില്‍ക്കുന്ന നല്ല ഓര്‍മകളായിരിക്കും. കുറെ സ്ഥലങ്ങള്‍ കാണുക എന്നതിലുപരി ഏറ്റവും പ്രിയപ്പെട്ടവരോട് ഒന്നിച്ചുള്ള യാത്രകളും ആഘോഷങ്ങളുമായിരിക്കും ഈ യാത്രയെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്നത്. അതുകൊണ്ടുതന്നെ ഇത്തരം യാത്രകള്‍ സുരക്ഷിതമാക്കുക എന്നത് ഏറ്റവും പ്രാധ്യനമുള്ളതും ഉത്തരവാദിത്വത്തോടെ നിറവേറ്റപ്പെടേണ്ടതുമായ ഒന്നാണ്.

സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്ന ടൂറിസ്റ്റ് ബസുകളുടെ വീഡിയോയുടെയും ചിത്രങ്ങളുടെയും പകിട്ടില്‍ വാഹനങ്ങളുടെ സുരക്ഷ പരിഗണിക്കാതെ 'അടിപൊളി' ടൂറിസ്റ്റ് ബസുകള്‍ തേടി പോകുന്ന വിദ്യാര്‍ഥികള്‍ക്കും ടൂര്‍ സംഘാടകര്‍ക്കുമിടയില്‍ വ്യത്യസ്തരാകുകയാണ് വിളക്കുമാടം സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളും അധ്യാപകരും. തങ്ങളുടെ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായി വിനോദയാത്രയ്ക്ക് കെ.എസ്.ആര്‍.ടി.സി. ബസ് തിരഞ്ഞെടുത്താണ് ഇവര്‍ സമൂഹത്തിന്റെ കൈയടി നേടുന്നത്.

ദിസങ്ങളുടെ ദൈര്‍ഘ്യമുള്ള വിനോദയാത്രയൊന്നുല്ല ഒരുക്കിയതെങ്കിലും ഏറ്റവും സുരക്ഷിതമായ യാത്രയൊരുക്കിയതിന്റെ ചാരിതാര്‍ഥ്യത്തിലാണ് സ്‌കൂള്‍ അധികൃതര്‍. വിളക്കുമാടം സ്‌കൂളില്‍ നിന്ന് വാഗമണ്ണിലേക്കായിരുന്നു വിനോദയാത്ര. 30 വിദ്യാര്‍ഥികളും ആറ് അധ്യാപകരും ഉള്‍പ്പെടുന്നതായിരുന്നു വിനോദയാത്ര സംഘം. രാവിലെ 8.30-ഓടെ സ്‌കൂളില്‍ നിന്ന് ആരംഭിച്ച് വാഗമണ്ണിലെ സൂയിസൈഡ് പോയന്റ് പൈന്‍ ഫോറസ്റ്റ്, മുട്ടക്കുന്ന്, അഡ്വഞ്ചറസ് പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങള്‍ കണ്ട് വൈകുന്നേരത്തോടെ സ്‌കൂളില്‍ മടങ്ങിയെത്തുന്നതായിരുന്നു ഈ യാത്ര.

വിദ്യാര്‍ഥികളോട് വിനോദയാത്രയുടെ വിവരം അറിയിച്ച് കുട്ടികള്‍ അതിന്റെ ത്രില്ലില്‍ ഇരുക്കുമ്പോഴായിരുന്നു വിദ്യാര്‍ഥികളുമായി വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് വടക്കാഞ്ചേരിയില്‍ അപകടത്തില്‍ പെട്ട സംഭവമുണ്ടാകുന്നത്. തുടര്‍ന്ന് സംസ്ഥാന വ്യാപകമായി ടൂറിസ്റ്റ് ബസുകളില്‍ പരിശോധന നടത്തുകയും നിരവധി വാഹനങ്ങളില്‍ നിയമലംഘങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം വിളക്കുമാടം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ടൂറിന് പോകാനിരുന്ന ബസിനും എം.വി.ഡി. അനുമതി നിഷേധിക്കുകയായിരുന്നു.

എന്നാല്‍, വിനോദയാത്രയെന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ വാക്കില്‍ നിന്ന് പിന്നോട്ട് പോകാന്‍ ഇവിടുത്തെ അധ്യാപകര്‍ ഒരുക്കമല്ലായിരുന്നു. കെ.എസ്.ആര്‍.ടി.സി. ബസുകളിലും മറ്റും ടൂര്‍ പോകുന്ന സംഭവങ്ങള്‍ ഓര്‍ത്തെടുത്ത ഇവര്‍ തൊട്ടടുത്ത കെ.എസ്.ആര്‍.ടി.സി. ഡിപ്പോയായ പാല കെ.എസ്.ആര്‍.ടി.സി. അധികൃതരെ സമീപിക്കുകയും ആവശ്യമറിയിക്കുകയുമായിരുന്നു. നിറഞ്ഞ സന്തോഷത്തോടെ തന്നെ സ്‌കൂള്‍ അധികൃതരുടെ ആവശ്യം കെ.എസ്.ആര്‍.ടി.സി. അംഗീകരിക്കുകയും യാത്രയ്ക്കുള്ള അവസരം ഒരുക്കുകയുമായിരുന്നു.

സ്വകാര്യ ടൂറിസ്റ്റ് ബസുമായി പറഞ്ഞ് ഉറപ്പിച്ച തുകയില്‍ നിന്ന് നേരിയ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും കെ.എസ്.ആര്‍.ടി.സി. ബസിലെ വിനോദയാത്ര അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വേറിട്ട അനുഭവമായിരുന്നു. കെ.എസ്.ആര്‍.ടി.സിയുടെ ഫാസ്റ്റ് പാസഞ്ചറായി സര്‍വീസ് നടത്തുന്ന ബസിലായിരുന്നു സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളുടെ വിനോദയാത്ര.

Content Highlights: School students tour in ksrtc fast passenger bus, st joseph hss vilakkumadom, ksrtc pala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented