കുഞ്ഞുങ്ങളെ ഹെല്‍മറ്റ് ശീലിപ്പിക്കുക, ബെല്‍റ്റ് ഉപയോഗിച്ച് ചേര്‍ത്തിരുത്താം; യാത്ര സുരക്ഷിതമാക്കാം


നിലവിലുള്ള മോട്ടോര്‍ വാഹന നിയമപ്രകാരം 4 വയസ്സിന് മുകളില്‍ പ്രായമുള്ള ഏതൊരാളും ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കണമെന്നാണ് നിയമം

പ്രതീകാത്മക ചിത്രം | Photo: Kerala Police

കുഞ്ഞുങ്ങളുമായുള്ള വാഹനയാത്രകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനുള്ള കരട് നിര്‍ദേശം കഴിഞ്ഞ ദിവസമാണ് കേന്ദ്ര ഗതാഗത മന്ത്രിലായം പുറപ്പെടുവിച്ചത്. ഒമ്പത് മാസം മുതല്‍ നാല് വയസ് വരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്നും കുഞ്ഞുങ്ങളെ ബെല്‍റ്റ് ഉപയോഗിച്ച് മുതിര്‍ന്നവരുമായി ബന്ധിപ്പിക്കണമെന്നുമായിരുന്നു പ്രധാന നിര്‍ദേശം. 20 മാസത്തിന് ശേഷം സ്‌കൂള്‍ തുറന്ന സാഹചര്യത്തില്‍ യാത്രകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള നിര്‍ദേശം നല്‍കുകയാണ് കേരളാ പോലീസ്.

2019-ല്‍ മോട്ടോര്‍ വാഹന നിയമത്തില്‍ വരുത്തിയ ഭേദഗതി അനുസരിച്ച് നാല് വയസിന് മുകളില്‍ പ്രായമുള്ള ഏതൊരാളും ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കണമെന്നാണ് നിയമം നിര്‍ദേശിക്കുന്നത്. എന്നാല്‍, കുഞ്ഞുങ്ങള്‍ക്കായി ഹെല്‍മറ്റ് വാങ്ങിക്കുന്നതില്‍ വലിയ വിമുഖതയാണ് ആളുകള്‍ കാണിക്കുന്നതെന്നും കേരളാ പോലീസ് അഭിപ്രായപ്പെടുന്നു. കേരളാ പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് സുരക്ഷയ്ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുള്ളത്.

കേരളാ പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കുഞ്ഞുങ്ങളുമൊത്തുള്ള യാത്രകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നാലു വയസ്സില്‍ താഴെയുള്ള കുട്ടികളെ സ്‌കൂട്ടറിന് മുന്‍പിലൊ Safety belt ഇല്ലാതെ പുറകിലോ തനിച്ചിരുത്തി യാത്ര പോകുന്നത് കഴിയുന്നതും ഒഴിവാക്കണം. മുന്‍പിലെ വാഹനം ഒന്ന് സഡന്‍ ബ്രേക്ക് ഇട്ടാല്‍ പോലും ആദ്യം ഇടിക്കാന്‍ സാധ്യതയുള്ളത് കുഞ്ഞിന്റെ ശിരസ്സായിരിക്കും.

2019 -ല്‍ ഭേദഗതി ചെയ്യപ്പെട്ട നിലവിലുള്ള മോട്ടോര്‍ വാഹന നിയമപ്രകാരം 4 വയസ്സിന് മുകളില്‍ പ്രായമുള്ള ഏതൊരാളും ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കണമെന്നാണ് നിയമം, എന്നാല്‍ നമ്മില്‍ പലരും കുട്ടികള്‍ക്കായി ഹെല്‍മെറ്റ് വാങ്ങുന്നതില്‍ വിമുഖത കാണിക്കുന്നത് മൂലം നമ്മുടെ കുട്ടികളുടെ വിലപ്പെട്ട ജീവന്‍ പണയം വയ്ക്കുന്നു. സ്വന്തം കുഞ്ഞിനെ വാഹനത്തിന്റെ ടാങ്കിന്റെ മുകളില്‍ ഇരുത്തി പറപ്പിച്ചു പോകുമ്പോള്‍ സ്വന്തം മൊബൈല്‍ഫോണിന് കൊടുക്കുന്ന കരുതല്‍ പോലും നല്‍കുന്നില്ല എന്നോര്‍ക്കുക.

കുട്ടികള്‍ക്ക് ഇണങ്ങുന്ന ഹെല്‍മെറ്റ് നിര്‍ബന്ധമായും വാങ്ങുകയും ചെറുപ്പത്തിലേ തന്നെ ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കുന്നത് പരിശീലിപ്പിക്കുകയും സ്വഭാവത്തിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്യുക.
കാറിലാണെങ്കില്‍ 14 വയസ്സിന് മുകളിലേക്ക് നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റും അതിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ശരീര വലിപ്പമനുസരിച്ച് സീറ്റ് ബെല്‍റ്റോ അല്ലെങ്കില്‍ ചൈല്‍ഡ് റീസ്‌ട്രെയിന്റ് സിസ്റ്റമൊ ഉപയോഗിക്കുക.

സ്വന്തം ശരീരത്തിനും സ്റ്റിയറിംഗിനും ഇടക്ക് കുഞ്ഞുങ്ങളെ ഇരുത്തുന്ന അത്യന്തം അപകടം നിറഞ്ഞ പ്രവര്‍ത്തി തീര്‍ച്ചയായും ഒഴിവാക്കുക. കഴിയുന്നതും കുട്ടികളെ പുറകിലെ സീറ്റില്‍ ഇരുത്തുക, മടിയില്‍ ഇരുത്തിക്കൊണ്ട് യാത്ര കഴിയുന്നതും ഒഴിവാക്കണം മുന്‍ സീറ്റില്‍ പ്രത്യേകിച്ചും. അപകടമുണ്ടായാല്‍ കുഞ്ഞ് തന്നെ പോയി വാഹനത്തിന്റെ ഭിത്തിയില്‍ ഇടിക്കുന്നതിനേക്കാള്‍ ഭീകരമാണ് Inertia force നിമിത്തം രക്ഷിതാവിന്റെ ശരീരഭാരം കൂടി കുട്ടിയുടെ ശരീരത്തില്‍ പ്രയോഗിക്കപ്പെടുന്നത്.

പുറകിലെ സീറ്റില്‍ കുട്ടികള്‍ ഉള്ളപ്പോള്‍ ചൈല്‍ഡ് ലോക്ക് നിര്‍ബന്ധമായും ഉപയോഗിക്കുക. വാഹനം നിറുത്തി ഇറങ്ങുമ്പോള്‍ വലത് വശത്തേക്കുള്ള ഡോര്‍ തുറന്ന് ഇറങ്ങുന്ന സ്വഭാവം കര്‍ശനമായി തടയണം. ഡോര്‍ തുറക്കുന്നതിന് ഡച്ച് റീച്ച് രീതി പരിശീലിപ്പിക്കുന്നത് ഉചിതമായിരിക്കും ( വലത് കൈ കൊണ്ട് ഇടത് ഡോര്‍ തുറക്കുന്ന രീതി) കടകളിലൊ മറ്റും കയറുമ്പോള്‍ കുട്ടികളെ വാഹനത്തില്‍ തനിച്ചിരുത്തി പോകരുത് പ്രത്യേകിച്ചും ചെറിയ കുട്ടികളെ, സെന്റര്‍ ലോക്ക് മൂലം കുഞ്ഞുങ്ങള്‍ തനിയെ വാഹനത്തില്‍ കുടുങ്ങിപ്പോകാം. വാഹനം നിര്‍ത്തിയിടുമ്പോള്‍ എന്‍ജിന്‍ ഓഫ് ആക്കുന്നതും ഹാന്റ് ബ്രേക്ക് ഇടുന്നതും ശീലമാക്കുക, കുട്ടികള്‍ ആക്‌സിലറേറ്ററില്‍ അറിയാതെ തിരിച്ചും ഗിയര്‍ നോബ് മാറ്റിയും ഉണ്ടാകുന്ന അപകടങ്ങളെ തടയാം.

വാഹനത്തിന് പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും ചാവി ഊരി എടുക്കണം. കുഞ്ഞുങ്ങള്‍ ഓടിക്കളിക്കുന്ന വീട്ടുമുറ്റത്തും പരിസരങ്ങളിലും വാഹനം എടുക്കുമ്പോള്‍ അത്യന്തം കരുതലും ശ്രദ്ധയും വേണം. കുട്ടികള്‍ വാഹനത്തിന്റെ ചുറ്റിലും ഓടിക്കളിക്കുന്നതും ഒളിച്ചു കളിക്കുന്നതും നിരുല്‍സാഹപ്പെടുത്തണം. 18 വയസ്സില്‍ താഴെയുള്ള കുട്ടികളെക്കൊണ്ട് വാഹനം ഓടിപ്പിക്കുകയൊ അതിനുള്ള ശ്രമം ജനിപ്പിക്കുന്നതൊ ആയ ഒരു കാര്യവും പ്രോത്സാഹിപ്പിക്കരുത്. നിലവിലെ മോട്ടോര്‍ വാഹന നിയമത്തില്‍ ഏറ്റവും കഠിനമായ ശിക്ഷാവിധികള്‍ ഉള്ളത് പ്രായപൂര്‍ത്തിയായാത്ത കുട്ടികള്‍ വാഹനം ഓടിക്കുന്നതിനാണെന്ന് അറിയണം.

2019 -ല്‍ പുതുതായി 199(A) വകുപ്പ് കൂട്ടി ചേര്‍ക്കുക വഴി ജുവനൈല്‍ ആയ കുട്ടികള്‍ വാഹനം ഓടിക്കുന്നത് ഇപ്പോള്‍ 35000 രൂപ പിഴയും രക്ഷിതാവിന് മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷയും കിട്ടാവുന്ന കുറ്റമായി മാറ്റപ്പെട്ടിരിക്കുന്നു. മാത്രവുമല്ല വാഹനത്തിന്റെ രജിസ്‌ട്രേഷനും രക്ഷിതാവിന്റെ ലൈസന്‍സും റദ്ദു ചെയ്യപ്പെടാം. ആ കുട്ടിക്ക് 25 വയസ്സിന് ശേഷം മാത്രമെ ലൈസന്‍സിന് അപേക്ഷിക്കാനും കഴിയൂ. ചെറിയ കുട്ടി ആയിരിക്കുമോഴേ റോഡ് നിയമങ്ങളെക്കുറിച്ചും അപകട സാധ്യത കളെക്കുറിച്ചുമുള്ള പരിശീലനം നല്‍കുക.

Content Highlights: safety tips for bike passengers and riders by kerala police, road safety tips, use of helmet, helmet for children

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022

Most Commented