അധികഫിറ്റിങ് അപകടകാരി.. വാഹനത്തിന് തീപിടിക്കാനുള്ള കാരണങ്ങളും, ശ്രദ്ധിക്കേണ്ടവയും


2 min read
Read later
Print
Share

വാഹനത്തില്‍ വരുത്തുന്ന രൂപമാറ്റം പോലെ തന്നെ അധിക ഫിറ്റിങ്‌സുകളും വലിയ അപകടകാരിയാണ്.

കണ്ണൂരിൽ അഗ്നിക്കിരയായ വാഹനം | ഫോട്ടോ: മാതൃഭൂമി

ടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ക്കും, ഓട്ടത്തിന് ശേഷം നിര്‍ത്തുന്ന വാഹനങ്ങള്‍ക്കും തീപിടിത്തമുണ്ടാകുന്നത് നിത്യസംഭവമെന്നോണമാണ് കേള്‍ക്കുന്നത്. ഏറ്റവുമൊടുവില്‍ കണ്ണൂരിലാണ് ഇത് സംഭവിച്ചത്. പൂര്‍ണ ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവുമാണ്‌ ഈ സംഭവത്തില്‍ കൊല്ലപ്പെട്ടത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പരിശോധന നടത്തിയ ആര്‍.ടി. ഒ. ഇ.എസ്. ഉണ്ണികൃഷ്ണന്‍ പ്രാഥമികനിഗമനമായി അറിയച്ചത്. കാറിന്റെ ഡാഷ് ബോര്‍ഡില്‍നിന്നാണ് തീ പടര്‍ന്നത്. ബോണറ്റിലേക്കോ പെട്രോള്‍ ടാങ്കിലേക്കോ തീ പടര്‍ന്നില്ല.

സ്പീക്കറും ക്യാമറയുമാണ് അഗ്നിക്കിരയായ കാറില്‍ അധികമായി ഘടിപ്പിച്ചിരുന്നത്. വാഹനത്തില്‍ വരുത്തുന്ന രൂപമാറ്റം പോലെ തന്നെ അധിക ഫിറ്റിങ്‌സുകളും വലിയ അപകടകാരിയാണ്. അനാവശ്യ ഹെഡ്ലൈറ്റ് അടക്കം ഘടിപ്പിക്കുമ്പോള്‍ ഇലക്ട്രിക്കല്‍ വയറിങ് കൃത്യമാവില്ല. നിശ്ചിത വാട്ട്സ് ബള്‍ബുകള്‍ ഘടിപ്പിക്കേണ്ട ഹോള്‍ഡറുകളില്‍ അധിക വാട്ട് ബള്‍ബുകള്‍ കത്തിക്കുന്നത് അപകടവഴിയാണ്. കൂടുതല്‍ ഹോണുകളും ലൈറ്റിന്റെ ആര്‍ഭാടവും സ്പീക്കറുകളും തീപിടിക്കാന്‍ കാരണമാകാം.

ഇലക്ട്രിക്കല്‍ തകരാര്‍, മോഡിഫിക്കേഷന്‍ ചെയ്യുന്നതുകൊണ്ട് ഉണ്ടാകുന്ന ഷോര്‍ട്ട് സര്‍ക്യൂട്ട്, ഇന്ധന ചോര്‍ച്ച, വാഹനങ്ങളില്‍ ചൂട് കൂടുന്നത് തുടങ്ങി നിരവധികാരണങ്ങള്‍ വാഹനത്തിന് തീപിടിക്കുന്നതിലേക്ക് നയിക്കും. പല വാഹനങ്ങളിലും ഇത്തരം രൂപമാറ്റത്തിന് താഴ്ന്ന നിലവാരത്തിലുള്ള കനം (ഗേജ്) കുറഞ്ഞ വയര്‍ ആണ് ഉപയോഗിക്കുന്നത്. ഇതും വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിലയിരുത്തലുകള്‍.

എങ്ങനെ തീ പിടിക്കുന്നു

ലൈറ്റ്, ഓഡിയോ തുടങ്ങിയവയ്ക്ക് ഗുണനിലവാരം കുറഞ്ഞ വയറുകള്‍ ഉപയോഗിക്കുകയും അതുവഴി അമിത വൈദ്യുതി പ്രവഹിക്കുകയും ചെയ്യുമ്പോള്‍ വയര്‍ ചൂടായി തീപിടിച്ചേക്കാം.
ഇന്ധന ചോര്‍ച്ചയുള്ള പെട്രോള്‍ വാഹനങ്ങളില്‍ ബാഷ്പീകരണ കണങ്ങള്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഭാഗം 52 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂടായാല്‍ തീപിടിക്കാനുള്ള സാധ്യത ഏറെയാണ്.
കൃത്യമായി പരിപാലനം നടത്താത്ത ബാറ്ററികള്‍ വാഹനത്തില്‍ ഉപയോഗിക്കുന്നതും പ്രശ്നം സൃഷ്ടിക്കാം.

ശ്രദ്ധിക്കേണ്ടത്

• വാഹനം അമിതമായി ചൂടാകുന്നുണ്ടെങ്കില്‍ പരിശോധിച്ച് പരിഹാരം കാണണം.

• ഫ്യൂസ് എരിഞ്ഞമര്‍ന്നാല്‍ സ്വയം നന്നാക്കുന്നത് ഒഴിവാക്കി യഥാര്‍ഥ പ്രശ്നം കണ്ടെത്തണം.

• വാഹനത്തിന്റെ വയറിങ്ങും ഫ്യൂസും മാറ്റുമ്പോള്‍ കൃത്യമായ ഗേജിലും ഇന്‍സുലേഷനിലും ഉള്ളവതന്നെയെന്ന് ഉറപ്പുവരുത്തണം.

• വാഹനത്തില്‍ ചൂട് കൂടുകയോ പുക ഉയരുന്നതോ കണ്ടാല്‍ വാഹനം ഓഫാക്കി സുരക്ഷിതമായ സ്ഥലത്തേക്ക് പെട്ടെന്ന് മാറണം.

• സ്വയം പരിശോധന ഒഴിവാക്കുക.

• വാഹനത്തിലിരുന്ന് പുകവലിക്കരുത്.

Content Highlights: Safety measures to prevent car caught fire, Car Fire, use of after market accessories in cars

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023

Most Commented