റോഡ് സുരക്ഷയുടെ പവര്‍ഫുള്‍ സന്ദേശം സിംപിളായി പറഞ്ഞ് 'ജാവ ബ്രോസ് '


അറുപതുകള്‍ മുതല്‍ തൊണ്ണൂറുകളുടെ തുടക്കം വരെ ഇന്ത്യന്‍ നിരത്തുകളില്‍ സുലഭമായി ചീറിപ്പാഞ്ഞിരുന്ന ജാവ ബൈക്കുകള്‍ കുറച്ച് കാലമായി അധികം കാണുന്നുണ്ടായിരുന്നില്ല.

 ജാവ ബൈക്കുകൾ തേക്കിൻകാട് മൈതാനത്ത്‌ നിരന്നപ്പോൾ.

തേ, ജാവ സിമ്പിളാണ്, പവര്‍ഫുള്ളും. പറഞ്ഞുവരുന്നത് നമ്മുടെ 'പ്രേമം' സിനിമയില്‍ വിമല്‍ സാര്‍ പറയുന്ന പ്രോഗ്രാമിങ് ലാങ്‌ഗ്വേജ് ജാവയെപ്പറ്റിയല്ലാട്ടോ; ജാവ ബൈക്കുകളെപ്പറ്റിയാണ്. അറുപതുകള്‍ മുതല്‍ തൊണ്ണൂറുകളുടെ തുടക്കം വരെ ഇന്ത്യന്‍ നിരത്തുകളില്‍ സുലഭമായി ചീറിപ്പാഞ്ഞിരുന്ന ജാവ ബൈക്കുകള്‍ കുറച്ച് കാലമായി അധികം കാണുന്നുണ്ടായിരുന്നില്ല.

ഈയിടെയാണ് കമ്പനിയുടെ ബൈക്കുകള്‍ വിപണിയിലും നിരത്തിലും സജീവമായത്.ജാവ ബൈക്കുകളുടെ ആരാധകരായ ജാവ റൈഡേഴ്‌സ് ക്ലബ്ബ് കേരള ഞായറാഴ്ച സംഘടിപ്പിച്ച മീറ്റ് അപ്പും റാലിയും ജാവ പ്രേമികള്‍ക്ക് ഹരം പകര്‍ന്നിരിക്കയാണ്. റോഡ് സുരക്ഷാ ബോധവത്കരണം ലക്ഷ്യമിട്ടാണ് ക്ലബ്ബ് ഇത്തരമൊരു പരിപാടി നടത്തിയത്.

ജാവ ക്ലാസിക്, ജാവ 42, ജാവ പെരാക് മോഡലുകളാണ് ഉണ്ടായിരുന്നത്. ഹിമാലയത്തിലേക്ക് ബുള്ളറ്റില്‍ സഞ്ചാരം നടത്തിയ ശരത് കൃഷ്ണനും അമ്മ ഗീത രാമചന്ദ്രനും റൈഡ് ഫ്‌ലാഗ് ഓഫ് ചെയ്തു. നടന്‍ ഇര്‍ഷാദ് അലി ടീ ഷര്‍ട്ടും ലോഗോയും പുറത്തിറക്കി.

നാവികസേനയിലെ ക്യാപ്റ്റന്‍ കംലേന്ദര്‍ ശര്‍മ റോഡ് സുരക്ഷാ അവബോധ പ്രഭാഷണം നടത്തി. ജാവ റൈഡേഴ്‌സ് ക്ലബ്ബ് കേരള തേക്കിന്‍കാട് മൈതാനത്തുനിന്ന് വിലങ്ങന്‍കുന്നിലേക്കാണ് പ്ലക്കാര്‍ഡുകളുമേന്തി റൈഡ് നടത്തിയത്. ക്ലബ്ബ് അഡ്മിന്‍ ഷാഹിദ്, ക്ലബ്ബ് അംഗങ്ങളായ ശ്രീകുമാര്‍, ഭാഗ്യനാഥ് മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു.

Content Highlights: Road Safety Awareness And Jawa Owners Owners Meet Up Conducted By Jawa Bros

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented