TIAN MEN SHAN - ചൈനീസില്‍ ഈ വാക്കിന്റെ അര്‍ത്ഥം 'സ്വര്‍ഗ്ഗത്തിലേക്കുള്ള പടിവാതില്‍' എന്നാണ്. ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന ടിയാന്‍മെന്‍ മൗണ്ടനിലാണ് ഈ 'ഹെവന്‍സ് ഗേറ്റ്' നില കൊള്ളുന്നത്. ലോകത്തിലെ ഏറ്റവും മികച്ച മൗണ്ടന്‍ റോഡുകളിലൊന്നായ 'ഡ്രാഗണ്‍ റോഡ്' അവസാനിക്കുന്നത് ഇതിന്റെ ചുവട്ടിലാണ്.

Range Rover

11.3 കി.മീ. നീളത്തില്‍ ഒരു ചൈനീസ് വ്യാളിയെപ്പോലെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന ചെങ്കുത്തായ ഈ റോഡില്‍ 99 വളവുകളുണ്ട്. വളവെന്നു പറയുമ്പോള്‍ 'വെള്ളാനകളുടെ നാട്ടില്‍' പപ്പു പറയുന്നതുപോലെ 'കടുകുമണി വ്യത്യാസത്തില്‍ സ്റ്റിയറിംഗ് ഒന്നങ്ങട്ടോ ഒന്നിങ്ങട്ടോ മാറിയാല്‍ മതി- നമ്മളും എഞ്ചിനും തവിടുപൊടി' എന്ന തരം വളവുകള്‍.

Range Rover

റോഡ് വന്നു നില്‍ക്കുന്നിടത്ത് നിന്ന് 999 പടികള്‍ കയറിവേണം ഈ പടിവാതിലിലെത്താന്‍- അതും 45 ഡിഗ്രി കുത്തനെയുള്ള കയറ്റം- അറിയാതെ തന്നെ ദൈവത്തിനെ വിളിച്ചുപോകുന്ന സീന്‍. 

ഇതൊക്കെ കണ്ടപ്പോള്‍ ലാന്‍ഡ്‌റോവറിലെ 'എക്‌സ്പീരിയന്‍സ്' എക്‌സ്പര്‍ട്ട് ആയ ഫില്‍ ജോണ്‍സിന് ഒരാശയം. എന്തുകൊണ്ട് ലാന്‍ഡ് റോവര്‍ കാറുകളുടെ കഴിവുകള്‍ കാണിക്കാന്‍ ഈ സ്ഥലം തിരഞ്ഞെടുത്തുകൂടാ?

Range Rover

റേഞ്ച് റോവര്‍ പിഎച്ച്ഇവി എന്ന കാറാണ് ലാന്‍ഡ് റോവര്‍ ഈ ദൗത്യത്തിനുവേണ്ടി തിരഞ്ഞെടുത്തത്. ഡ്രൈവിംഗ് സീറ്റില്‍ 'ഫിലിപ്‌സ്-ജാഗ്വാര്‍ റേസിംഗ് ടീമിലെ എക്‌സ്പീരിയന്‍സ് ഡ്രൈവറായ 'ഹോ-പിന്‍-ഹുങ്ങ്' ഉം നിയോഗിക്കപ്പെട്ടു. ഒടുവില്‍ ഡ്രാഗണ്‍ റോഡും 999 സ്റ്റെപ്പുകളും 22.41 മിനിറ്റ് കൊണ്ട് ഓടിക്കയറി സ്വര്‍ഗ്ഗപടിവാതിലിലേക്ക് സ്‌പോര്‍ട്ട് പിഎച്ച്ഇവി എത്തിയപ്പോള്‍ ഒരു ചരിത്ര മുഹൂര്‍ത്തത്തിനാണ് അവിടെയുള്ളവര്‍ സാക്ഷ്യം വഹിച്ചത്. 'ഡ്രാഗണ്‍ ചാലഞ്ച്' എന്നു പേരിട്ട ഈ പ്രകടനത്തിലൂടെ 'ഹെവന്‍സ് ഗേറ്റ്' കയറിയ ആദ്യത്തെ കാര്‍ എന്ന വിശേഷണം സ്‌പോര്‍ട്ട് പിഎച്ച്ഇവി ക്ക് സ്വന്തമായി- ഒപ്പം ലാന്‍ഡ് റോവറിന്റെ കിരീടത്തിലേക്ക് ഒരു പൊന്‍തൂവല്‍ കൂടി.

Range Rover
ഹോ-പിന്‍-ഹുങ്ങ്

കുറെ നേരമായി ഈ പിഎച്ച്ഇവി പിഎച്ച്ഇവി എന്നു പറയുന്നുണ്ടല്ലോ, ഇതെന്ത് സാധനം എന്നു കരുതുന്നവര്‍ക്കും അല്ലാത്തവര്‍ക്കും വേണ്ടി പറയാം- പ്ലഗ് ഇന്‍ ഹൈബ്രീഡ് ഇലക്ട്രിക് വെഹിക്കിള്‍ എന്നതിന്റെ ചുരുക്കമാണ് ഈ പിഎച്ച്ഇവി. റേഞ്ച് റോവര്‍ സ്‌പോര്‍ട്ടിന്റെ ഏറ്റവും പുതിയ വേര്‍ഷനാണ് ഇത്. അതുപോലെ തന്നെ ലാന്‍ഡ് റോവറിന്റെ ആദ്യത്തെ ഹൈബ്രിഡ് വാഹനവും. ഇലക്ട്രിക് വാഹനങ്ങളുടെ ഭാവി ലോകത്തേക്ക് ഒരു ചെറിയ കാല്‍വെയ്പ്പും.

Range Rover

ഇനി സ്‌പോര്‍ട്ട് പിഎച്ച്ഇവിയുടെ വിശേഷണങ്ങളിലേക്ക് കടക്കാം. 2017 മോഡല്‍ സ്‌പോര്‍ട്ടിനെ അപേക്ഷിച്ച് കുറേക്കൂടി സ്‌പോര്‍ട്ടി ലുക്ക് ആണ് ഈ മോഡലിന് ഉള്ളത്. റീ-ഡിസൈന്‍ ചെയ്യപ്പെട്ട ഡിആര്‍എല്ലിന് ഉള്ള മെട്രിക്‌സ് എല്‍ഇഡി ഹെഡ് ലൈറ്റ്‌സ്, മുന്നിലെ വലിയ എയര്‍ ഇന്‍ ടേക്കുകള്‍, അപ്രോച്ച് ആഗിംള്‍ കൂട്ടി റീ ഡിസൈന്‍ ചെയ്ത ഫ്രന്റ് ബമ്പര്‍ എന്നിവയാണ് മുന്‍ വശത്തിന് മിഴിവേറ്റുന്നത്. ഫ്രന്റ് ഗില്ലിന്റെ അടിയിലാണ് ചാര്‍ജിങ്ങ് പോര്‍ട്ട് നല്‍കിയിരിക്കുന്നത്. മൊത്തത്തിലുള്ള ഡിസൈന്‍ കോംപ്രമൈസ് ചെയ്യാതെ എളുപ്പം കണക്ട് ചെയ്യാവുന്ന രീതിയില്‍ സ്ഥാപിച്ച ഇതിന്റെ ഡിസൈന്‍ കൈയ്യടി നല്‍കേണ്ട ഒന്നാണ്. സൈഡ് 

പ്രൈാഫൈലില്‍ ഉള്ള മാറ്റം എന്നത് പുതുപുത്തന്‍ ഡിസൈനിലുള്ള 5-സ്‌പോക്ക് അലോയ് വീല്‍സ് ആണ്. പഴയ മോഡലിനെ അപേക്ഷിച്ച് പിന്‍ഭാഗത്തെ ലൈന്‍സ് ആന്‍ഡ് ബെന്‍ഡ്‌സ് കുറച്ചുകൂടെ ഷാര്‍പ്പാണ്. 2017 ലെ റൗണ്ട് ഡിസൈനിനു പകരം കേര്‍വ്ഡ് റെക്ടാന്‍ഗുലര്‍ എക്‌സ്‌ഹോസ്റ്റ് ആണ് പുതു മോഡലില്‍ ഉള്ളത്. റിയര്‍ ബമ്പറിന്റെ സവിശേഷ ഡിസൈന്‍ ഡീപാര്‍ച്ചര്‍ ആഗിംള്‍ ഉയര്‍ത്തിയിട്ടുണ്ട്. 'ആട്ടോബയോഗ്രാഫി' വേര്‍ഷനില്‍ ലഭ്യമാകുന്ന 'നാര്‍വിക് ബ്ലാക്ക്' എക്സ്റ്റീരിയര്‍ ആക്‌സന്റ്, ബ്ലാക്ക് കോണ്‍ട്രാസ്റ്റ് റൂഫ് എന്നിവ സവിശേഷമായ ഒരു സൗകര്യം സ്‌പോര്‍ട്ട് പിഎച്ച്ഇവിക്ക് നല്‍കുന്നുണ്ട്.

Range Rover

റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് പിഎച്ച്ഇവിയുടെ പ്രകടനം കണ്ടുകഴിഞ്ഞ സ്ഥിതിക്ക് ഇതിന്റെ പെര്‍ഫോര്‍മന്‍സിനെപ്പറ്റി അധികം പറയേണ്ടതുണ്ടെന്ന് കരുതുന്നില്ല. ഏറ്റവും അഡ്വാന്‍സ്ഡ് ആയ 300 പിഎസ് ഇഞ്ചിനീയം പെട്രോള്‍ എഞ്ചിന്റെ കൂടെ ഇലക്ട്രിക് മോട്ടോര്‍ കൂടെ ചേരുമ്പോള്‍ സ്‌പോര്‍ട്ട് പിഎച്ച്ഇവിയുടെ കരുത്ത് 404 പിഎസ് ആണ്. ഒപ്പം 640 എന്‍എം ടോര്‍ക്കും ഈ കമ്പയിന്‍ഡ് സിസ്റ്റം പ്രദാനം ചെയ്യുന്നു. വലിയ വാഹനമായിട്ടു പോലും 0-100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ സ്‌പോര്‍ട്ട് പിഎച്ച്ഇവിക്ക് വേണ്ടത് വെറും 6.7 എസ് ആണ്. വേണ്ട സമയത്ത് അഡീഷണല്‍ ബൂസ്റ്റ് (ഇന്‍സ്റ്റന്‍ന്റെ് ടോര്‍ക്ക്) നല്‍കാന്‍ ശേഷിയുള്ള 85 കെഡബ്ല്യു ഇലക്ട്രിക്ക് മോട്ടോര്‍ ആണ് ഈ ഇംപ്രസീവ് സമയത്തിന് പിറകിലെ രഹസ്യം. ഫുള്‍ ചാര്‍ജില്‍ ബാറ്ററി ശേഷിയില്‍ മാത്രം (ഫുള്‍ ഇവി മോഡ്) 51 കി.മീ. സഞ്ചരിക്കാന്‍ ഈ വാഹനത്തിന് സാധിക്കും. 

Range Rover

ലാന്‍ഡ് റോവര്‍ കാറുകളുടെ ഡിഎന്‍എയില്‍ അടങ്ങിയതാണ് അവയുടെ ഓഫ് റോഡിങ്ങ് കേപബിലിറ്റി. 1948 മുതലിങ്ങോട്ട് തുടര്‍ന്നുപോരുന്ന ആ പാരമ്പര്യം തനിമ ചോരാതെ റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് പിഎച്ച്ഇവിയലും അടങ്ങിയിട്ടുണ്ട്. 850 എംഎം പാഡിങ്ങ് ഡെപ്ത്ത് വെള്ളക്കെട്ടുകളിലൂടെപ്പോലും അനായസേന മുന്നേറാന്‍ സഹായകമാണ്. കുറഞ്ഞ വേഗത്തില്‍പോലും ഉയര്‍ന്ന ടോര്‍ക് ലഭ്യമാക്കാന്‍ ഇലക്ട്രിക് മോട്ടോര്‍ ഉള്ളതിനാല്‍ ഏത് തരം ഓഫ് റോഡിങ്ങിനും സ്‌പോര്‍ട്ട് പിഎച്ച്ഇവി എപ്പോഴും റെഡി ആണ്.

ഉള്ളിലേക്ക് കയറിയാല്‍ ഏതൊരു റേഞ്ച് റോവറിനേയും പോലെ ലക്ഷ്വറിയസ്, നീറ്റ് ആന്റ് കോംഫി ഇന്റരീയര്‍ ആണ് ഉപഭോക്താവിനെ വരവേല്‍ക്കുന്നത്. ഐക്കണിക് ആയ സ്റ്റിയറിംഗ് വീല്‍ ഇവിടെയും ആദ്യ കാഴ്ചയെ ആകര്‍ഷിക്കുന്നു. ഉയര്‍ന്ന വേര്‍ഷനായ ആട്ടോ ബയോഗ്രാഫിയില്‍ ഇന്റരീയറും സീറ്റും ആവരണം ചെയ്യപ്പെട്ടത് സെമി-ആന്റിലൈന്‍ ലെതര്‍ കൊണ്ടാണ്. മറ്റുള്ള ചില കാര്‍ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്ന ലക്ഷ്വറിയസ് വിന്‍ഡ്‌സര്‍ ലെതര്‍ സീറ്റ്‌സ് മിഡില്‍ വേര്‍ഷനായ എച്ച്എസ്ഇയില്‍ ആണ് ഉപയോഗിച്ചിരിക്കുന്നത് എന്നറിയുമ്പോഴാണ് ആട്ടോബയോഗ്രാഫിയിലെ ലക്ഷ്വറി എന്താണെന്ന് നമ്മള്‍ മനസ്സിലാക്കുക. 14-വേ പവേര്‍ഡ് ഫ്രന്റ് സീറ്റ്‌സ്, 300 മെറിഡിയന്‍ സൗണ്ട് സിസ്റ്റം, റിയര്‍ എസി വെന്റോടുകൂടിയ ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, ഫ്രന്റ് സീറ്റുകളുടെ പിറകിലായി സ്ഥാപിച്ചിരിക്കുന്ന രണ്ട് ഇന്‍ഫോടെയില്‍മെന്റ് ടച്ച് സ്‌ക്രീന്‍ എന്നിവ മറ്റ് ചില ഫീച്ചേഴ്‌സ് ആണ്. കാബിന്‍ പ്രീ കണ്ടീഷനിംഗ് വഴി മൊബൈല്‍ ആപ്പിലൂടെ തന്നെ കാര്‍ ചൂടാക്കാനും തണുപ്പിക്കാനും പറ്റും.

ഇന്‍കണ്‍ട്രോള്‍ ഇന്‍ഫോടെയിന്‍മെന്റ് ടച്ച് പാഡ് സിസ്റ്റത്തില്‍ മറ്റ് ഫീച്ചേഴ്‌സ് കൂടാതെ ഇന്റലിജന്റ് റൂട്ടിങ്ങ് സംവിധാനവും ലാന്‍ഡ് റോവര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലക്ഷ്യസ്ഥാനത്തേക്ക് ഏറ്റവും എഫിഷ്യന്റ് ആയ വഴി (ഉയര്‍ച്ച താഴ്ചകളും റോഡിന്റെ പ്രതലവും അടിസ്ഥാനമാക്കി) തിരഞ്ഞെടുക്കാന്‍ ഡ്രൈവറെ സഹായിക്കുന്ന സംവിധാനമാണിത്. ഒപ്പം വഴിയില്‍ ലഭ്യമായ ബാറ്ററി ചാര്‍ജ്ജിങ്ങ് സ്റ്റേഷനുകളും ഇതില്‍ കാണാം. ടച്ച് പ്രോമെയോ ഇന്ററാക്ടീവ് ഡ്രൈവര്‍ ഡിസ്‌പ്ലേ എന്നിവയുമായി ഇണക്കിച്ചേര്‍ത്താണ് ഇന്റലിജന്റ് പ്ലഗ് ഇന്‍ ഹൈബ്രീഡ് ഡിസ്‌പ്ലേ സ്ഥാപിച്ചിട്ടുള്ളത്. 

Range Rover

ഡ്രൈവിംഗ് എഫിഷ്യന്‍സി, മറ്റ് റിയല്‍ ടൈം ഡാറ്റ എന്നിവ ഇതില്‍ ലഭ്യമാകും. ഇതുവരെയിറങ്ങിയ ലാന്‍ഡ് റോവര്‍ കാറുകളിലെ ഏറ്റവും നിശ്ശബ്ദമായ കാബിന്‍ ആണ് സ്‌പോര്‍ട്ട് പിഎച്ച്ഇവിയുടേത്. ഇന്റരീയര്‍ സ്‌പേസ് വിത്ത് സെന്‍സ് ഓഫ് സെറിനിറ്റി (പ്രശാന്തത) എന്നാണ് ലാന്‍ഡ് റോവര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.    മൊത്തത്തില്‍ ഒരു ട്രൂ ലക്ഷ്വറി എസ്യുവി എന്ന് റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് പിഎച്ച്ഇവിയെ വിശേഷിപ്പിക്കാം. 1.1. കോടി മുതല്‍ വില തുടങ്ങുന്ന ഈ കാര്‍ ഇന്ത്യയിലെത്തുകയാണെങ്കില്‍ ഇവിടെ എസ്.യു.വി, ഓഫ് റോഡര്‍ എന്നൊക്കെ പറഞ്ഞു നടക്കുന്ന പല കാറുകളും കണ്ടം വഴി ഓടേണ്ടി വരമെന്നു തീര്‍ച്ച...! 

Photo Courtesy; Land Rover

Content Highlights; Range Rover Sport PHEV completes scary 45-degree 999 step Dragon Challenge