സമ്മാനമായി ലഭിച്ച ഥാറിന് സമീപം സംവിധായകൻ ഒമർ ലുലു | Photo: Social Media
ഹാപ്പി വെഡിങ്ങ്, ഒരു അഡാര്‍ ലൗ, ചങ്ക്‌സ്, ധാമാക്ക തുടങ്ങിയ സിനിമകളുടെ സംവിധായകനായ ഒമര്‍ ലുലുവിന്റെ യാത്രകളും ഇനി മഹീന്ദ്രയുടെ പുതുതലമുറ ഥാറില്‍. ഈ വാഹനത്തിന്റെ അവതരണ ദിവസമായ ഒക്ടോബര്‍ രണ്ടിന് വളരെ സര്‍പ്രൈസായാണ് ഒമര്‍ ലുലുവിന് ഈ വാഹനം സമ്മാനമായി ലഭിച്ചത്.
അദ്ദേഹത്തിന്റെ അടുത്ത സിനിമയായ പവര്‍ സ്റ്റാറിന്റെ നിര്‍മാതാവായ രതീഷ് ആനേടത്താണ് ഒമര്‍ ലുലുവിന് ഈ അപ്രതീക്ഷിത സമ്മാനം നല്‍കിയത്. സിനിമയയുടെ ഷൂട്ടിങ്ങോ മറ്റ് ഒരുക്കങ്ങളോ പോലും ആരംഭിക്കുന്നതിന് മുമ്പ് അപ്രതീക്ഷിതമായി ലഭിച്ച സമ്മാനത്തിന്റെ സന്തോഷത്തിലാണ് ഈ സംവിധായകന്‍.
ഹാര്‍ഡ് ടോപ്പിലുള്ള മഹീന്ദ്ര ഥാറിലെ ഉയര്‍ന്ന വേരിയന്റാണ് രതീഷ്, ഒമര്‍ ലുലുവിന് സമ്മാനിച്ചിരിക്കുന്നത്. ഡീസല്‍ എന്‍ജിന്‍ മാനുവല്‍ ട്രാന്‍സ്മിഷനിലുള്ള വാഹനമാണ് അദ്ദേഹം സ്വന്തമാക്കിയത്.
പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലും ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളിലുമായി എട്ട് വേരിയന്റിലെത്തുന്ന പുതുതലമുറ ഥാറിന് 9.80 ലക്ഷം മുതല്‍ 12.95 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. എ.എക്‌സ്, എല്‍.എക്‌സ് എന്നീ രണ്ട് സീരീസിലാണ് ഥാര്‍ എത്തുന്നത്. ഇത് എ.എക്‌സ് അഡ്വഞ്ചര്‍ മോഡലും എല്‍.എക്‌സ് ലൈഫ് സ്റ്റൈല്‍ മോഡലുമായിരിക്കും.
2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുകളാണ് ഥാറില്‍ പ്രവര്‍ത്തിക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ 150 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമേകും. മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം എല്‍.എക്‌സ് വേരിയന്റില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കും.
Content Highlights; Producer Ratheesh Anedath Gifts New Gen Mahindra Thar To Director Omar Lulu
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..