ദുല്‍ഖര്‍ ചിത്രത്തിന്റെ സംവിധായകന് വിവാഹ സമ്മാനമായി ഇക്കോസ്‌പോട്ട് സമ്മാനിച്ച് നിര്‍മാതാവ്


അപ്രതീക്ഷിതമായി ലഭിച്ച സമ്മാനത്തിന് നന്ദി പറഞ്ഞായിരുന്നു സംവിധായകന്റെ ട്വീറ്റ്.

സംവിധായകന് വാഹനം കൈമാറുന്നു | Photo: Twitter|Desingh Periyasamy

ലയാളികളുടെ സ്വന്തം DQ, ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രമായ കണ്ണും കണ്ണും കൊള്ളയടിത്താന്‍ സിനിമയുടെ സംവിധായകനായ ദേസിങ്ങ് പെരിയസാമിക്ക് വിവാഹ സമ്മാനമായി ഫോര്‍ഡ് ഇക്കോസ്‌പോട്ട് എസ്.യു.വി. നല്‍കി നിര്‍മാതാവ് ആന്റോ ജോസഫ്. കഴിഞ്ഞ ദിവസം വിവാഹിതനായ സംവിധായകന് ആന്റോ ജോസഫ് വാഹനം കൈമാറുന്നതിന്റെ ചിത്രങ്ങള്‍ ദേസിങ്ങ് തന്നെയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്.

അപ്രതീക്ഷിതമായി ലഭിച്ച സമ്മാനത്തിന് നന്ദി പറഞ്ഞായിരുന്നു സംവിധായകന്റെ ട്വീറ്റ്. വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ ഖേദം അറിയിച്ചും ദമ്പതികള്‍ക്ക് ആശംസ നേര്‍ന്നും ദുല്‍ഖര്‍ സല്‍മാന്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നിര്‍മാതാവ് ആന്റോ ജോസഫ് നവദമ്പതികള്‍ക്കുള്ള വിവാഹ സമ്മാനവുമായി എത്തിയത്. ഈ സിനിമയിലെ നടി നിരഞ്ജനിയെയാണ് ദേസിങ്ങ് വിവാഹം ചെയ്തിരിക്കുന്നത്.

ഇന്ത്യന്‍ കോംപാക്ട് എസ്.യു.വി. സെഗ്‌മെന്റിന് തുടക്കം കുറിച്ച വാഹനങ്ങളിലൊന്നാണ് ഫോര്‍ഡ് ഇക്കോസ്‌പോട്ട്. ഫോര്‍ഡ് ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കുന്ന വാഹനവും ഇക്കോസ്‌പോര്‍ട്ടാണ്. നിരവധി സുരക്ഷാ ഫീച്ചറുകളുടെയും കണ്ക്ടഡ് കാര്‍ ഫീച്ചറുകളുടെയും അകമ്പടിയില്‍ എത്തിയിട്ടുള്ള ഈ വാഹനം അടുത്തിടെ നടത്തിയ മുഖം മിനുക്കലിലൂടെ എതിരാളികളെക്കാള്‍ സ്റ്റൈലിഷ് എസ്.യു.വി. എന്ന വിശേഷണത്തിനും യോഗ്യമാകുന്നുണ്ട്.

1.5 ലിറ്റര്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ ഇക്കോസ്‌പോര്‍ട്ട് നിരത്തുകളില്‍ എത്തുന്നുണ്ട്. പെട്രോള്‍ എന്‍ജിന്‍ 122 പി.എസ്. പവറും 149 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഡീസല്‍ എന്‍ജിന്‍ 100 പി.എസ്. പവറും 215 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവ ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കും. 7.99 ലക്ഷം മുതല്‍ 11.49 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

Content Highlights: Producer Anto Joseph Gifted Ford EcoSport To Director Desingh Periyasamy

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022


India vs Ireland 1st t20 live at Dublin

1 min

അനായാസം ഇന്ത്യ, ആദ്യ ട്വന്റി 20 യില്‍ അയര്‍ലന്‍ഡിനെ ഏഴുവിക്കറ്റിന് തകര്‍ത്തു

Jun 27, 2022

Most Commented