കൊറോണ മഹാമാരിയെ തുടര്‍ന്ന് രാജ്യത്തുടനീളം പ്രഖ്യാപിച്ചിട്ടുള്ള ലോക്ക്ഡൗണ്‍ ഏകദേശം അവസാനിക്കാറായി വരുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളുടെ ആരോഗ്യം ഉറപ്പാക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും നടപടികളും മോട്ടോര്‍ വാഹനവകുപ്പും വാഹന നിര്‍മാതാക്കളും പുറത്തിറക്കിയിരുന്നു.
എന്നാല്‍, ലോക് ഡൗണ്‍ മൂലം ദീര്‍ഘകാലം ഉപയോഗിക്കാതിരുന്ന നമ്മുടെ വാഹനങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനും, നിരത്തില്‍ ഇറക്കുന്നതിനും മുമ്പ് ഏതാനും കാര്യങ്ങള്‍ നമ്മള്‍ ഉറപ്പാക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ കേരളാ മോട്ടോര്‍ വാഹന വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഈ നിര്‍ദേങ്ങളിലേക്ക്.
ലോക്ക്ഡൗണിനു ശേഷം കാറുകളുടെ ഉപയോഗത്തില്‍ ശ്രദ്ധിക്കാന്‍
- വാഹനത്തിന്റെ മേല്‍മൂടി മാറ്റിയശേഷം വാഹനത്തിന്റെ ചുറ്റുപാടും നിരീക്ഷിക്കുക.
- വാഹനത്തിന്റെ ഡോറുകള്‍ തുറന്നിടുകയും മാറ്റുകളും ടൗവലുകളും പുറത്തെടുക്കുകയും ചെയ്യുക.
- ടയറുകളിലെ എയര്‍ പ്രഷറും ബോണറ്റിനുള്ളിലെ വയറിങ്ങ് സംവിധാനവും പരിശോധിക്കുക.
- ബാറ്ററിയുടെ ടെര്‍മിനലുകള്‍ അഴിച്ചിട്ടിട്ടുണ്ടെങ്കില്‍ അവ കണക്ട് ചെയ്യുക.
- വാഹനത്തിന്റെ എന്‍ജിന്‍ ഓയിലിന്റെ അളവ് ഡിപ്-സ്റ്റിക്ക് ഉപയോഗിച്ച് ഉറപ്പാക്കുക.
- ഹൈഡ്രോളിക് ബ്രേക്ക് സിസ്റ്റത്തിലുള്ള വാഹനത്തിലെ ബ്രേക്ക് ഫഌയിഡ് ചെക്കുചെയ്യുക.
- ബ്രേക്ക് പെഡല്‍ അമര്‍ത്തിയ ശേഷം ഫഌയിഡിന്റെ ലെവലില്‍ മാറ്റം വരുന്നുണ്ടോയെന്ന് ഉറപ്പാക്കുക.
- എന്‍ജിന്‍ തണുപ്പിക്കുന്നതിനുള്ള കൂളന്റ് മതിയായ അളവില്‍ ഉണ്ടോയെന്ന് പരിശോധിക്കുക.
- വിന്‍ഡ് സ്‌ക്രീന്‍ വാഷറിന്റെ ലിക്വിഡ് ലെവല്‍ പരിശോധിക്കുന്നതും അനിവാര്യമാണ്.
- വാഹനത്തിന്റെ അടിഭാഗത്ത് വില്‍ഡ് ഷീല്‍ഡ് ലിക്വിഡ്, ബ്രേക്ക് ഫഌഡ്, ഓയില്‍ എന്നിവ ലീക്കായിട്ടുണ്ടോയെന്ന് ശ്രദ്ധിക്കുക.
- എയര്‍ ഇന്‍ടേക്ക്, എസി വെന്റ്, റേഡിയേറ്റര്‍ ഗ്രില്ല് എന്നിവയില്‍ പറ്റിപിടിച്ചിരിക്കുന്നവ നീക്കം ചെയ്യുക.
- ഇന് വാഹനം ഇഗ്നീഷന്‍ കീ ഓണ്‍ ചെയ്ത് വാഹനം സ്റ്റാര്‍ട്ട് ചെയ്ത് നോക്കാവുന്നതാണ്.
- വാഹനം സ്റ്റാര്‍ട്ടാകുന്നില്ലെങ്കില്‍ തള്ളി സ്റ്റാര്‍ട്ട് ചെയ്യുന്നതിന് പകരം ഇലക്ട്രീഷന്റെ സഹായത്തോടെ ജംപ് സ്റ്റാര്‍ട്ട് ചെയ്യാം.
- പുതിയ വാഹനങ്ങളില്‍ അധികവും സെന്‍സര്‍ സംവിധാനമായതിനാല്‍ തള്ളി സ്റ്റാര്‍ട്ട് ചെയ്യുന്നത് കൂടുതല്‍ തകരാറിന് കാരണമാകും.
- സ്റ്റാര്‍ട്ട് ചെയ്തയുടന്‍ റേസ് ചെയ്യരുത്. ഇത് വാഹനത്തിലെ ടര്‍ബോ സംവിധാനം തകരാറിലാക്കും.
- എന്‍ജിന്‍ ശബ്ദത്തില്‍ മാറ്റമുണ്ടോയെന്നും ഉള്ളില്‍ വാണിങ്ങ് ലൈറ്റുകള്‍ കത്തിയിട്ടുണ്ടോയെന്നും പരിശോധിക്കുക.
- എന്‍ജിന്‍ ടെംപറേച്ചര്‍ ഒപ്റ്റിമല്‍ ലെവലില്‍ എത്തിയ ശേഷം മാത്രം വാഹനം റേസ് ചെയ്യുക.
- സ്റ്റാര്‍ട്ടിങ്ങിലും തുടര്‍ന്നുള്ള സമയത്തും എക്‌സ്‌ഹോസ്റ്റില്‍ അമിതമായി പുകയുണ്ടോയെന്ന് നോക്കുക.
- ഹെഡ്‌ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ടേണ്‍ ഇന്റിക്കേറ്റര്‍, ഹോണ്‍, വൈപ്പര്‍ തുടങ്ങിയവ പ്രവര്‍ത്തുക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
- വാഹനത്തിന്റെ ഡാഷ്‌ബോര്‍ഡ്, സീറ്റുകള്‍ തുടങ്ങിയ ഭാഗങ്ങളില്‍ പൂപ്പലുണ്ടെങ്കില്‍ അണുനാശിനി ഉപയോഗിച്ച് തുടയ്ക്കുക.
- വാഹനം വൃത്തിയായി കഴുകുകയും സാനിറ്റൈസ് ചെയ്യുകയും ചെയ്യുന്നത് ഉചിതം.
- കഴുകിയതിന് ശേഷം ഡോറുകള്‍ തുറന്ന് വെലിയുള്ള സ്ഥലത്ത് അല്‍പ്പനേരം പാര്‍ക്ക് ചെയ്യാം.
- എന്‍ജിന്‍, ക്ലെച്ച്, ഗിയര്‍ബോക്‌സ്, ബ്രേക്ക് സ്റ്റിയറിങ്ങ്, സസ്‌പെന്‍ഷന്‍ തുടങ്ങിയവയുടെ പരിശോധനയ്ക്ക് മെക്കാനിക്കിനെ ആശ്രയിക്കാം.
- വാഹനവുമായി യാത്രക്കൊരുങ്ങുന്നതിന് മുമ്പ് ടയറുകളുടെ എയര്‍ പ്രഷര്‍ പരിശോധിച്ച് ഉറപ്പാക്കണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..