ബിരുദം നേടിയത് ഫിസിക്‌സില്‍; വണ്ടിക്കമ്പം ബെല്ലയെ വാഹന മെക്കാനിക്കാക്കി


ചെറുപ്പംമുതലുള്ള വാഹനക്കമ്പമാണ് ഫിസിക്‌സ് ബിരുദധാരിയായ ബെല്ലയെ വാഹനലോകത്തെത്തിച്ചത്.

ബെല്ല സാറ | ഫോട്ടോ: മാതൃഭൂമി

പെണ്‍കുട്ടികള്‍ അധികം കടന്നുചെല്ലാത്ത വാഹന നിര്‍മാണമേഖലയില്‍ കഴിവുതെളിയിക്കുകയാണ് ബെല്ല സാറ എന്ന കൊച്ചിക്കാരി. ചെറുപ്പംമുതലുള്ള വാഹനക്കമ്പമാണ് ഫിസിക്‌സ് ബിരുദധാരിയായ ബെല്ലയെ വാഹനലോകത്തെത്തിച്ചത്.

ബിരുദത്തിനുശേഷം, കളമശ്ശേരി ലിറ്റില്‍ ഫ്‌ളവര്‍ എന്‍ജിനിയറിങ് കോളേജില്‍നിന്ന് ടാറ്റാ മോട്ടോഴ്സും എസ്.കെ.ഐ.പി.യും നടത്തുന്ന ഓട്ടോമോട്ടീവ് സര്‍വീസ് ടെക്നീഷ്യന്‍ കോഴ്സിനു ചേര്‍ന്നതാണ് ബെല്ലയുടെ ജീവിതത്തിലെ വഴിത്തിരിവ്. ഓട്ടോമോട്ടീവ്, ടെക്നിക്കല്‍ ഡൊമെയ്നും നേടിയാണ് ബെല്ല പഠനം പൂര്‍ത്തിയാക്കിയത്.

2017-ലാണ് ഒരുവര്‍ഷത്തെ കോഴ്സിനു ചേര്‍ന്നത്. വീട്ടിലെ സാഹചര്യവും മറ്റും കാരണം കോഴ്സ് പൂര്‍ത്തിയാക്കാന്‍ കഴിയുമോയെന്ന പേടിയിലായിരുന്നു ബെല്ല. പക്ഷേ, കോഴ്സ് കോ-ഓര്‍ഡിനേറ്റര്‍മാരുടെയും സുഹൃത്തുക്കളുടെയും സഹകരണത്തില്‍ കോഴ്സും ഇന്റേണ്‍ഷിപ്പും പൂര്‍ത്തിയാക്കി.

വാഹന നിര്‍മാതാക്കളും കാറ്റര്‍പില്ലര്‍ ഡീലര്‍മാരുമായ ജി.എം.എം. കോ ക്യാറ്റിലാണ് ബെല്ലയിപ്പോള്‍ ജോലിചെയ്യുന്നത്. ജോലിക്കൊപ്പംതന്നെ എം.ബി.എ. പഠനത്തിനു തയ്യാറെടുക്കുകയുമാണ്.

''ജോലിസാധ്യതകള്‍ കുറവാണെന്ന കാരണത്തിലാണ് പലരും ഈ മേഖലയിലേക്ക് വരാത്തത്. കോഴ്സിന്റെയും തൊഴില്‍സാധ്യതയും കണക്കിലെടുത്ത് ഇപ്പോള്‍ കുട്ടികള്‍ പഠനത്തിനായി വരുന്നത് അറിയാന്‍ കഴിഞ്ഞു. അത് ശുഭസൂചകമാണ്. പഠനത്തിനൊപ്പമുള്ള പരിശീലനമാണ് നമ്മളെ നല്ലൊരു പ്രൊഫഷണലാക്കി മാറ്റുന്നത്'' -ബെല്ല പറയുന്നു.

Content Highlights: Physics Graduate Woman Turns To Vehicle Mechanic

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


shajahan

1 min

പാലക്കാട് സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

Aug 14, 2022


Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022

Most Commented