ഓരോ സാഹചര്യങ്ങള്‍ മൂലമാണ് എല്ലാവര്ക്കും ഇഷ്ടനമ്പറും ഭാഗ്യനമ്പറുമൊക്കെ ഉണ്ടകുന്നത്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം അന്തരിച്ച മഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്ദുള്റസാഖിനും ഒരു ഭാഗ്യനമ്പര്‍ ഉണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ തന്റെ ഭൂരിപക്ഷമായ 89.
മഞ്ചേശ്വരം മണ്ഡലത്തില്‍ കിട്ടിയ ഈ ഭൂരിപക്ഷം എന്നും ഓര്‍മിക്കാന്‍ പി.ബി.അബ്ദുള്‍റസാഖ് തന്റെ വാഹനനമ്പറായി തിരഞ്ഞെടുത്തതും 89 ആയിരുന്നു. എം.എല്‍.എ.യുടെ ബോര്‍ഡ് വെച്ച വെള്ള ഇന്നോവ ക്രിസ്റ്റ കാറിനാണ് അദ്ദേഹം 89 നമ്പര്‍ സമ്പാദിച്ചത്.
കെ.എല്‍. 14 ടി 89 ആണ് വാഹനത്തിന്റെ രജിസ്ട്രേഷന് നമ്പര്‍. തിരഞ്ഞെടുപ്പു കഴിഞ്ഞ് മൂന്നുമാസത്തെ കാത്തിരിപ്പേ വേണ്ടിവന്നുള്ളൂ, അപ്പോഴേക്കും കാസര്‍കോട് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ കെ.എല്‍. 14 എസ് സൂചികയിലുള്ള നമ്പര്‍ അവസാനിച്ചിരുന്നു.
രജിസ്ട്രേഷന് പട്ടിക ടി തുടങ്ങിയപ്പോള്‍ത്തന്നെ പുതിയ വാഹനം വാങ്ങി. ഇഷ്ടനമ്പറിന് അപേക്ഷകൊടുത്ത് 3000 രൂപ കെട്ടുകയും ചെയ്തു. ഫാന്‍സി നമ്പറല്ലാത്തതിനാല്‍ ഒന്നിലേറെപ്പേര്‍ ഈ നമ്പറിന് അപേക്ഷകരായുണ്ടായില്ല.
അതുകൊണ്ടുതന്നെ നമ്പര്‍ 89-ന് കൂടുതല്‍ പണം ചെലവായില്ല. 2016 ജൂലായ് 12-നാണ് വാഹനം റജിസ്റ്റര്‍ ചെയ്തത്. നികുതിയിനത്തില്‍ 2.97 ലക്ഷം തുകയും അടച്ചു. അബ്ദുള്‍ റസാഖ്, എസ്.എസ്.മന്‍സില്‍, താജ്നഗര്, ആലമ്പാടി, കാസര്‍കോട് എന്ന വിലാസത്തിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തത്.
വാഹനത്തിന് രജിസ്ട്രേഷന് നമ്പറായി തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷ അക്കം സമ്പാദിച്ചതിനെക്കുറിച്ച് ചോദിച്ചാല്‍ അബ്ദുള്‍ റസാഖ് ആദ്യമൊന്ന് ചിരിക്കും. എന്നിട്ട് ഇങ്ങനെ പറയും: 'ഇരിക്കട്ടെ, ഈ നമ്പര്‍ എപ്പോഴും മനസ്സില്‍ തെളിയണമല്ലോ...
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..