ന്ത്യന്‍ വാഹന വിപണിയില്‍ ഓരോ കാലഘട്ടത്തിലും തരംഗം സൃഷ്ടിച്ച് കൊണ്ട് ഒരു വാഹനം പ്രത്യക്ഷപ്പെടും. ആ അലയടി പിന്തുടര്‍ന്ന്‌ കൊണ്ട് മറ്റ് നിര്‍മാതാക്കള്‍ അവരുടേതായ മേഡലുകള്‍ കൊണ്ടുവരാറുണ്ട്. എന്നാല്‍ തരംഗം ഉണ്ടാക്കിയ അതേ കാറുതന്നെ വിപണിയില്‍ താരമായി തുടരുന്ന പതിവ് കുറവാണ്. എന്നാല്‍ 2005 ല്‍ 'ഹോട്ട് - ഹാച്ച്ബാക്ക്' എന്ന ഒരു വിഭാഗം രൂപപ്പെടുത്തി തരംഗം ആരംഭിച്ച മാരുതി സ്വിഫ്റ്റ് രണ്ട് തലമുറയായിട്ടും തന്റെ ആധിപത്യം വിപണിയില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഈ മേധാവിത്വം തുടര്‍ന്ന് കൊണ്ട് പോകുവാനായിട്ടാണ് മാരുതി ഏറ്റവും പുതിയ മൂന്നാംതലമുറ സ്വിഫ്റ്റ് വിപണിയില്‍ എത്തിക്കുന്നത്. അടുത്തമാസം ഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്സ്പോയില്‍ വിപണിയില്‍ ഇറക്കുന്ന പുതിയ സ്വിഫ്റ്റിന്റെ ആദ്യ ഡ്രൈവില്‍ നിന്നുള്ള വിശേഷമാണ് പങ്കുവെക്കുന്നത്.

സ്വിഫ്റ്റിലൂടെ മാരുതി നേടിയെടുത്തിട്ടുള്ള ഒരു ആരാധകവിഭാഗമുണ്ട്, യുവമനസ്സുള്ള യുവാക്കളും മുതിര്‍ന്നവരും ആയിട്ടുള്ള ഒരുവിഭാഗമാണിവര്‍. ഈ വിഭാഗത്തിനെ ഒരിക്കലും വിഷമിപ്പിക്കാതെയിരിക്കാന്‍ മാരുതി എന്നും ശ്രദ്ധിച്ചിട്ടുണ്ട്. അത് ഇപ്പോഴും നിലനിര്‍ത്തിയതായി സ്വിഫ്റ്റിനെ ഒറ്റനോട്ടത്തില്‍ തന്നെ കാണാം. പുതിയ സ്വിഫ്റ്റിന്റെ രൂപകല്പനയില്‍ സ്വിഫ്റ്റിന്റെതായ പ്രത്യേക സ്പോര്‍ട്ടി ഹാച്ച് ഭാവം പുതിയ സ്വിഫ്റ്റിലും ഉണ്ട്. എന്നാല്‍, പുതിയ മുന്‍വശം കൂടുതല്‍ യുവത്വം നിലനിര്‍ത്തിയിട്ടുണ്ട്. പുതിയ ഗ്രില്ല്, പുതിയ എല്‍ഇഡി ഹെഡ്ലൈറ്റും പുതുമ നിലനിര്‍ത്തിയിട്ടുണ്ട്. വശങ്ങളില്‍ പുതുതായി വന്നിട്ടുള്ള സൈഡ് വ്യൂ മിററും പിന്‍ഡോറുകള്‍ക്ക് ഡോര്‍ഹാന്റിലും വ്യത്യസ്തമായി സി. പില്ലറില്‍ നല്‍കിയതും ആകര്‍ഷണമായിട്ടുണ്ട്.

Swift

പിന്‍വശത്തില്‍ പുതിയ എല്‍ഇഡി ടെയില്‍ ലൈറ്റും അതിനോട് ചേര്‍ന്ന് ബൂട്ട്ഡോറും പുതിയതാണ്. പക്ഷേ, പിന്നിലെ സ്പോയിലറും ബമ്പറിലെ നമ്പര്‍പ്ലേറ്റും മുന്‍സ്വിഫ്റ്റുകളില്‍ നിന്ന് നിലനിര്‍ത്തിയിട്ടുണ്ട്. 15 ഇഞ്ചിന്റെ രണ്ട് തരത്തിലുള്ള അലോയിവീലുകളാണ് സ്വിഫ്റ്റില്‍ വരുന്നത്. അതില്‍ ഉയര്‍ന്ന മോഡലില്‍ വരുന്നത് ഡയമണ്ട് കട്ട് ഡിസൈനാണ് ഉള്ളത്.
പുതിയ സ്വിഫ്റ്റിന്റെ ഉള്‍വശത്തിലും കാര്യമായ മാറ്റങ്ങളും നിര്‍മാണ ഗുണനിലവാരം കൂട്ടാനും മാരുതി ശ്രമിച്ചത് ഈ ഉള്‍വശത്തില്‍ കയറി ഇരുന്നപ്പോള്‍ തന്നെ കാണാന്‍ സാധിക്കുന്നതാണ്. പുതിയ ഡാഷിന് നടുവില്‍ വൃത്താകൃതിയിലുള്ള എയര്‍വെന്റുകളും വശങ്ങളില്‍ പുതിയ ഡിസൈനില്‍ കണ്ട തരത്തിലുള്ള എയര്‍വെന്റുമാണ്. പുതിയസ്പോര്‍ട്ടി മൂന്ന് സ്പോക്ക് അലോയി വീലുകളുടെ മുഖ്യാകര്‍ഷണമാണ് ഫ്ളാറ്റ് ബോട്ടം സ്റ്റിയറിങ്ങാണ്. പുതിയ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലെയും ആന്‍ഡ്രോയിഡ് ഓട്ടോയും ഉപയോഗിക്കാം. 

Swift

പുതിയ സ്വിഫ്റ്റിന്റെ സീറ്റുകളും മാറ്റി പണിതത് കൂടുതല്‍ സുഖകരമാക്കിയിട്ടുണ്ട്. സ്ഥലസൗകര്യത്തിലും യാത്രാസുഖത്തിലും ഇത് പ്രതിഫലിച്ചിട്ടുണ്ട്. പിന്‍സീറ്റില്‍ മുന്‍പത്തേക്കാള്‍ സ്ഥലം കൂട്ടിയിട്ടുള്ളത് സ്വിഫ്റ്റിന് അനുഗ്രഹമാണ്. ബൂട്ട്സ്പേസും മുന്‍പത്തേക്കാള്‍ കൂടിയിട്ടുണ്ട്. 268 ലിറ്ററാണ് ഇപ്പോഴുള്ളത്. 

പുതിയ സ്വിഫ്റ്റിന് രണ്ട് തരത്തിലുള്ള എഞ്ചിനുകളാണ് കരുത്തേകുന്നത്. 1.3 ലിറ്റര്‍ ഡീസലും 1.2 ലീറ്റര്‍ പെട്രോളും ഡീസലിന് 75 എച്ച്പി കരുത്തും 190 എന്‍എം ടോര്‍ക്കും പെട്രോളിന് 84 എച്ച്പി കരുത്തും 114 എന്‍എം ടോര്‍ക്കുമാണ് കരുത്തുള്ളത്. ഈ രണ്ട് എഞ്ചിന് രണ്ട് തരത്തിലുള്ള ഗിയര്‍ബോക്സുകളാണ് വരുന്നത്. 5 - സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സും 5 സ്പീഡ് എഎംടി ഗിയര്‍ ബോക്സുമാണ്. എന്നാല്‍ എ.എം.ടി. പുതുക്കിയത് പ്രവര്‍ത്തനക്ഷമതയില്‍ മികച്ചതായിട്ടുണ്ട്.

Swift

പുതിയ സ്വിഫ്റ്റിന്റെ സസ്പെന്‍ഷന്‍ ഡ്രൈവിങ് ആസ്വാദനത്തിലും യാത്രാ സുഖത്തിനും ഗുണകരമായിട്ടുണ്ട്. പുതിയ ബ്രേക്കും ശബ്ദക്രമീകരണത്തിലും മികവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ സ്റ്റിയറിങ് സുഖപ്രധമായിട്ടുണ്ടെങ്കിലും സ്പോര്‍ട്ടി ഡ്രൈവിന് അത്രയ്ക്ക് ഉയര്‍ന്നിട്ടില്ല. ഇന്ത്യന്‍ കാര്‍ വിപണി ഏറ്റവും അധികം മോഡലുകളുള്ള മാരുതി പുതിയ സ്വിഫ്റ്റിന്റെ വില നല്‍കുന്നതിലും പിഴവ് സംഭവിക്കില്ലെന്ന് വേണം കരുതാന്‍.

Content Highlights; New Maruti Suzuki Swift Features Specs