പുതിയ വാഹന ഇന്‍ഷുറന്‍സ് പോളിസി നിയമം ഈ മാസം ആദ്യം നിലവില്‍ വന്നു. ഇതനുസരിച്ച് നിലവിലെ ദീര്‍ഘകാല പോളിസികള്‍, ഹ്രസ്വകാലങ്ങളിലേക്ക് എടുക്കാന്‍ കഴിയുമെന്നതാണ് സവിശേഷത. നിലവില്‍ സുപ്രീംകോടതിയുടെ വിധിയനുസരിച്ച് നാലുചക്ര വാഹനങ്ങള്‍ പുതുതായി വാങ്ങുമ്പോള്‍ തുടക്കത്തില്‍ത്തന്നെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സും സ്വന്തം ഇന്‍ഷുറന്‍സും ചേര്‍ന്ന് മൂന്നു വര്‍ഷത്തെ പ്രീമിയം രൊക്കം കൊടുക്കണം.
ഇത് ഇരുചക്ര വാഹനമാണെങ്കില്‍ അഞ്ചു വര്‍ഷമാണ്. പുതിയ പരിഷ്‌കാരം അനുസരിച്ച് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് കാലപരിധി അതേപടി നിലനിര്‍ത്തിക്കൊണ്ട് സ്വന്തം ഇന്‍ഷുറന്‍സ് കാലാവധി ഒരു വര്‍ഷമായി ചുരുക്കി.
പ്രയോജനങ്ങള്‍
1. വാഹന വില കുറയും. ഉപഭോക്താവിന് ഇന്‍ഷുറന്‍സ് ഇനത്തില്‍ തുടക്കത്തില്‍ വരുന്ന വലിയ തുകയില്‍നിന്നു മോചനവുമാകും.
2. ഇന്‍ഷുറന്‍സ് കമ്പനിയുടെ മോശം സേവനവും മറ്റും പ്രശ്‌നമാണെന്നു തോന്നുന്ന ഘട്ടത്തില്‍ കമ്പനി മാറാന്‍ കഴിയും.
3. രണ്ടാം വര്‍ഷം പോളിസി പുതുക്കുമ്പോള്‍ ലാഭകരമായുള്ള പ്രീമിയം തുക നല്‍കുന്ന കമ്പനിയിലേക്ക് ഉപഭോക്താവിന് മാറാനാകും. നിലവില്‍ മൂന്നു വര്‍ഷവും ഒന്നിച്ചടച്ച തുകയില്‍ നിന്ന് റിസ്‌ക് അനുസരിച്ചു പ്രീമിയം ഈടാക്കുകയാണ് ഇന്‍ഷുറന്‍സ് ദാതാക്കള്‍ ചെയ്യുന്നത്. ഇതിന് മാറ്റമുണ്ടാകും.
4. ഒന്നാം വര്‍ഷം ക്ലെയിമുകള്‍ ഉണ്ടായാല്‍ മൂന്നു വര്‍ഷം കഴിയുമ്പോള്‍ നോണ്‍ ക്ലെയിം ബോണസ് തുക നഷ്ടപ്പെടുകയെന്നതിന് പരിഹാരമാകും.
5. രണ്ടാം വര്‍ഷത്തെ പ്രീമിയം തുകയില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ തമ്മിലുള്ള മത്സരം ഉണ്ടാകുക വഴി ഉപഭോക്താവിന് പ്രയോജനം കിട്ടും.
നോണ്‍ ക്ലെയിം ബോണസ്, ഇന്‍ഷുറന്‍സ് പ്രീമിയം തുകയിലും കൂടി നില്‍ക്കുന്ന അവസരത്തില്‍ ചെറിയ കാലയളവില്‍ പോളിസി എടുക്കുന്ന കാര്യത്തില്‍ തീരുമാനം ഇനിയും ഉണ്ടാവേണ്ടതുണ്ട്.
(സാമ്പത്തിക വിദഗ്ദ്ധനും വിശാഖപട്ടണം ഐ.ഐ.എമ്മില്‍ ധനകാര്യ അധ്യാപകനുമാണ് ലേഖകന്‍)
Content Highlights: New Insurance Police Plan; Benefits Of New Vehicle Buyers