വാടകയ്ക്ക് നല്‍കാന്‍ 20 സൈക്കിള്‍, കൂടെ റിപ്പയറിങ്ങ്; ഇത് കലഞ്ഞൂരിന്റെ സ്വന്തം നജീബ് സൈക്കിള്‍സ്


പ്രശാന്ത്

ആദ്യകാലത്ത് കടയിലെ പ്രധാന വരുമാനമാര്‍ഗം സൈക്കിള്‍ മണിക്കൂര്‍ നിരക്കില്‍ വാടകയ്ക്ക് കൊടുക്കുക എന്നതായിരുന്നു.

നജിമുദ്ദീൻ 'നജീബ് സൈക്കിൾസിൽ' സൈക്കിൾ പണിയിൽ

കാലം വാഹനയുഗത്തില്‍ മാറ്റങ്ങള്‍ വരുത്തിയെങ്കിലും 45 വര്‍ഷമായി കലഞ്ഞൂരില്‍ സൈക്കിള്‍ എന്ന് ചിന്തിച്ചാല്‍ അത് നജീബാണ്. 1974-ല്‍ കല്ലട ജലസേചന പദ്ധതിയുടെ കനാല്‍പണി സമയത്ത് ബാപ്പ തങ്ങള്‍കുഞ്ഞിന് ഒപ്പം വാഴപ്പാറയില്‍നിന്ന് കലഞ്ഞൂരിലേക്കുവന്ന നാള്‍ മുതല്‍ സൈക്കിളിന്റെ പിന്നാലെയാണ് നജിമുദ്ദീന്‍.

ജീവിതത്തില്‍ സൈക്കിളിനോട് തോന്നിയ ഇഷ്ടം അഞ്ചാം ക്ലാസ് കഴിഞ്ഞതോടെ, കലഞ്ഞൂരിലെ ആദ്യകാല സൈക്കിള്‍ റിപ്പയര്‍ സ്ഥാപനം നടത്തിയിരുന്ന പപ്പുമേസ്ത്രിയോടൊപ്പം ആരംഭിക്കുകയായിരുന്നു. മകന്റെ ഇഷ്ടം സൈക്കിളാണെന്ന് തിരിച്ചറിഞ്ഞ തങ്ങള്‍കുഞ്ഞ് അത് ഒരു ജീവിതമാര്‍ഗം കൂടിയാകട്ടെ എന്ന് കരുതി പപ്പുമേസ്ത്രിക്ക് ഒപ്പം പണിപഠിക്കുന്നതിനായി ചേര്‍ത്ത് നിര്‍ത്തുകയായിരുന്നു. അന്നുമുതല്‍ ഇന്നുവരെ നജിമുദ്ദീന് തന്റെ ജീവിതം ഈ സൈക്കിള്‍ തന്നെയാണ്.തിരിച്ചുവരവിന്റെ പാതയില്‍

ഇന്ധന വിലവര്‍ധനയുണ്ടായതോടെ പഴയകാല സൈക്കിള്‍ യുഗം ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. ജീവിതശൈലീരോഗങ്ങള്‍ കൂടിയതും ആളുകള്‍ ആരോഗ്യാവസ്ഥ ശ്രദ്ധിക്കാന്‍ തുടങ്ങിയതും സൈക്കിളിനോടുള്ള ഇഷ്ടം കൂട്ടിയിട്ടുണ്ടെന്നും നജിമുദ്ദീന്‍ പറയുന്നു.

പണ്ട് എല്ലാ വഴികളും കീഴടക്കിയിരുന്ന സൈക്കിള്‍ ഇരുചക്രവാഹനങ്ങളുടെ തള്ളിക്കയറ്റത്തില്‍ പിന്തള്ളപ്പെട്ടുപോയിരുന്നു. ആ വ്യവസായ രംഗമാണ് ഇപ്പോള്‍ ചെറിയൊരു ഉണര്‍വോടെ തിരിച്ചുവരുന്നത്. ടയര്‍, ട്യൂബ്, ബെല്ല്,ബ്രേക്ക്, റിം, സീറ്റ്കവര്‍ തുടങ്ങിയവയുടെ വിപണനമാണ് ഇവരുടെ വരുമാന മാര്‍ഗം.

എന്തായാലും കഴിഞ്ഞ 45 വര്‍ഷത്തെ സൈക്കിള്‍ ജീവിതമാണ് തന്റെ ഉയര്‍ച്ചയ്ക്കും ജീവിതനേട്ടങ്ങള്‍ക്കും കാരണമായതെന്ന് നജിമുദ്ദീന്‍ പറയുന്നു. ഭാര്യ റംലത്തിന്റെയും മക്കളായ ഫൈസല്‍, ഫിറോസ്, ഫൗസിയ എന്നിവരുടെ പിന്തുണയുമാണ് തന്റെ വിജയത്തിന് കാരണമെന്നും അദ്ദേഹം പറയുന്നു.

ഹെര്‍ക്കുലീസും ഹീറോയും രാജാക്കന്മാര്‍

കഴിഞ്ഞ 45 വര്‍ഷവും വിപണിയിലെ രാജാക്കന്മാര്‍ എന്നത് ഹെര്‍ക്കുലീസും ഹീറോയും തന്നെയാണ്. ആദ്യകാലത്ത് കടയിലെ പ്രധാന വരുമാനമാര്‍ഗം സൈക്കിള്‍ മണിക്കൂര്‍ നിരക്കില്‍ വാടകയ്ക്ക് കൊടുക്കുക എന്നതായിരുന്നു. മുന്‍കൂട്ടി ബുക്കുചെയ്തായിരുന്നു അന്ന് സൈക്കിള്‍ വാടകയ്ക്ക് നല്‍കിയിരുന്നത്.

അന്‍പത് പൈസയും ഒരു രൂപായും തന്ന് ബുക്കുചെയ്ത് സൈക്കിള്‍ നല്‍കുന്നതിനായി 20 സൈക്കിള്‍വരെ വാങ്ങി സൂക്ഷിച്ചിരുന്നു. വാടകയ്ക്ക് നല്‍കുന്നതിനായി കുഞ്ഞുങ്ങള്‍ക്കായി കാല്‍സൈക്കിള്‍, അര സൈക്കിള്‍, മുതിര്‍ന്നവര്‍ക്കായി മുക്കാല്‍ സൈക്കിള്‍ എന്നിങ്ങനെയുള്ള വിഭാഗങ്ങളും അന്നുണ്ടായിരുന്നു.

Content Highlights: Najeeb cycles 45 years of cycle service at Kalanjoor , Pathanamthitta


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented