-
ജോസഫ് എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലെ ഗാനങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ സംഗീത സംവിധായകനാണ് രഞ്ജിന് രാജ്. തന്റെ യാത്രകള്‍ക്കായി ആഡംബര വാഹനമായ ഔഡി എ3 സ്വന്തമാക്കിയ സന്തോഷത്തിലാണ് അദ്ദേഹം. പ്രീമിയം വാഹനം സ്വന്തമാക്കിയതിന്റെ സന്തോഷം അദ്ദേഹം തന്നെയാണ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്.
'അല്‍പ്പം ആശങ്കയോടെയും അതിലധികം ആത്മവിശ്വാസത്തോടെയും നമ്മള് നടന്ന് നീങ്ങുന്നതിനിടയില്‍ എന്റെ ഒരു കൊച്ചുവല്ല്യ സന്തോഷം പങ്ക് വയ്ക്കട്ടെ. എന്റെ ജീവിതത്തിലെ ആദ്യ പ്രീമിയം കാര്‍. ദൈവത്തിനും എന്നെ പിന്തുണച്ച എല്ലാവര്ക്കും നന്ദി'എന്ന കുറിപ്പോടെയാണ് അദ്ദേഹം വാഹനം സ്വന്തമാക്കിയ സന്തോഷം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്.
ഔഡിയുടെ പ്രീമിയം സെഡാന് മോഡലായ എ3-യാണ് രഞ്ജിന്റെ പുതിയ വാഹനം. കൊല്ലം കരുനാഗപ്പള്ളിയിലെ പോണ്ടിയാക് പ്രീ-ഓണ്‍ഡ് പ്രീമിയം കാര്‍സില്‍ നിന്നാണ് അദ്ദേഹത്തിന്റെ ഇഷ്ടവാഹനം സ്വന്തമാക്കിയത്. 2016-ല്‍ രജിസ്റ്റര്‍ ചെയ്ത എ3 35 ടിഡിഐ പ്രീമിയം പ്ലസ് വേരിയന്റാണ് അദ്ദേഹത്തിന്റെ ഗ്യാരേജില്‍ സ്ഥാനമുറപ്പിച്ച പുതിയ അതിഥി.
2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ടിഡിഐ ഡീസല്‍ എന്‍ജിനാണ് ഔഡി എ3-യുടെ ഹൃദയം. 141 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കുമേകുന്ന ഈ വാഹനത്തില്‍ ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ചാണ് ട്രാന്സ്മിഷന് ഒരുക്കുന്നത്. 8.2 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ A 3-ക്ക് സാധിക്കും.
Content Highlights: Music Director Ranjin Raj Bought Audi A3 Luxury Sedan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..