-
കൊറോണ ലോക്ക് ഡൗണിനെ തുടര്‍ന്ന് നമ്മുടെ റോഡുകളെല്ലാം ഏറെകുറെ വിജനമാണ്. എന്നാല്‍, അത്യാവശ്യ വാഹനങ്ങള്‍ നിരത്തുകളിലിറങ്ങുന്നുമുണ്ട്. ഇത്തരം യാത്രക്കാരോട് വാഹനം അമിതവേഗത്തില്‍ ഓടിക്കരുതെന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
നമ്മുടെ നാടിന് വേണ്ടി നാം എല്ലാവരും ലോക് ഡൗണില്‍ ആണ്. അത്യാവശ്യ ഘട്ടങ്ങളില്‍ പുറത്ത് പോകുന്നവര്‍ ശ്രദ്ധിക്കുക, റോഡ് ഒഴിഞ്ഞു കിടക്കുന്നതിനാല്‍ അമിതവേഗതക്ക് സാദ്ധ്യതയുണ്ട്. ക്യാമറകള്‍ ലോക് ഡൗണില്‍ അല്ല, എന്ന തലക്കെട്ടോയാണ് ട്രോള്‍ രൂപത്തിലുള്ള മുന്നറിയിപ്പ് മോട്ടോര്‍ വാഹനവകു്പ്പ് നല്‍കിയിരിക്കുന്നത്.
ലോക്ക് ഡൗണ്‍ സമയത്താണേലും അമിതവേഗത്തിന് 1500 രൂപ പിഴ ഇടാക്കുമെന്നാണ് ട്രാളില്‍ പറയുന്നത്. അതേസമയം, അത്യാവശ്യത്തിനല്ല നിരത്തില്‍ വാഹനവുമായി ഇറങ്ങിയതെങ്കില്‍ കര്‍ഫ്യൂ ലംഘിച്ചതിന് 10,000 രൂപ പിഴയും രണ്ട് വര്‍ഷം തടവും പോലീസുകാരുടെ വകയായി ലഭിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
അടച്ചുപൂട്ടല്‍ ആരംഭിച്ച് ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ നിരത്തുകളില്‍ വാഹനങ്ങളുടെ എണ്ണം കൂടിയതായി കഴിഞ്ഞ ദിവസം പോലീസ് വിലയിരുത്തിയിരുന്നു. ആവശ്യത്തിനും അനാവശ്യത്തിനും വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നുണ്ടെന്നാണ് പോലീസ് കണ്ടെത്തിയത്. അതുകൊണ്ട് ബുധനാഴ്ച മുതല്‍ പരിശോധന വീണ്ടും കര്‍ശനമാക്കിയിട്ടുണ്ട്.
നിസ്സാര കാരണങ്ങള്‍ പറഞ്ഞ് യാത്രചെയ്യുന്നവരുടെയും പാസ് ലഭിച്ചവരുടെ എണ്ണവും കൂടിയതോടെയാണ് പലരും വാഹനങ്ങളുമായി ഇറങ്ങിത്തുടങ്ങിയത്. അനാവശ്യമായും മതിയായ രേഖകളില്ലാതെയും റോഡിലിറങ്ങുന്നവര്ക്കെതിരേ കേസെടുക്കുന്നതും വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതും കര്‍ശനമാക്കാനാണു നിര്‍ദേശം നല്‍കിയിട്ടുള്ളത്.
Content Highlights: Motor Vehicle Department Warning In Over Speed And Lock Down Travel
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..