ഡ്രൈവിങ് മാതൃകാപരമാകണം, കുട്ടികളുടെ ഡ്രൈവിങ് റോൾ മോഡൽ നിങ്ങളാണ്; സ്കൂൾ ഡ്രൈവർമാരോട് എംവിഡി


സ്‌കൂള്‍ വാഹനത്തിലെ ഡ്രൈവര്‍ മദ്യപിച്ച് വാഹനമോടിച്ചതിനോ അമിതവേഗതയ്‌ക്കോ അപകടകരമായ ഡ്രൈവിങ്ങിനോ ശിക്ഷിക്കപ്പെട്ടവരായിരിക്കരുതെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പാക്കണം. 

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ജൂണ്‍ ആദ്യവാരം സംസ്ഥാനത്ത് പുതിയ അധ്യായന വര്‍ഷം ആരംഭിക്കുകയാണ്. ഇതോടെ വിദ്യാര്‍ഥികളുമായി നിരവധി സ്‌കൂള്‍ ബസുകളും നിരത്തുകളില്‍ എത്തുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനും മറ്റുമായി വാഹന ഉടമകളും സ്‌കൂള്‍ അധികൃതരും പാലിക്കേണ്ട നിയമങ്ങളെ കുറിച്ചുള്ള നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് കേരളാ മോട്ടോര്‍ വാഹന വകുപ്പ്. വാഹനത്തിന്റെ കളര്‍കോഡ് മുതല്‍ ഓരോ വാഹനത്തിനുള്ളില്‍ യാത്ര ചെയ്യാവുന്ന കുട്ടികളുടെ എണ്ണം വരെ എം.വി.ഡി. കേരളാ നിര്‍ദേശിച്ചിട്ടുണ്ട്.

മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദേശങ്ങള്‍

 • വിദ്യാഭ്യാസ സ്ഥാപന ബസ് എന്നാല്‍ കോളേജ് /സ്‌കൂള്‍ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ളതും സ്ഥാപനത്തിന്റെ ഏതെങ്കിലും പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കോ ജീവനക്കാര്‍ക്കോ യാത്ര ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ഒരു ഓമ്നി ബസ് എന്നാണ് അര്‍ഥം.
 • ഇത്തരം വാഹനങ്ങളും മുന്നിലും പിന്നിലും എജ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ബസ്(EIB) എന്ന വ്യക്തമായി രേഖപ്പെടുത്തണം.
 • സ്ഥാപനത്തിന്റെ ഉടമസ്ഥതയിലല്ലാത്ത കുട്ടികളെ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന മറ്റ് ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളില്‍ വെള്ള പ്രതലത്തില്‍ നീല അക്ഷരത്തില്‍ On School Duty എന്ന ബോര്‍ഡ് നല്‍കണം.
 • സ്‌കൂള്‍ മേഖലയില്‍ മണിക്കൂറില്‍ പരമാവധി 30 കിലോമീറ്ററിനും മറ്റ് റോഡുകളില്‍ 50 കിലോമീറ്ററുമാണ് അനുവദിച്ചിട്ടുള്ള വേഗത.
 • സ്‌കൂള്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍ക്ക് കുറഞ്ഞ് 10 വര്‍ഷം ഡ്രൈവിങ്ങ് പരിചയം വേണം. ഹെവി വാഹനം ഓടിക്കുന്നവര്‍ക്ക് ഇത്തരം വാഹനങ്ങളില്‍ അഞ്ച് വര്‍ഷത്തെ പരിചയം വേണം.
 • സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് വൈറ്റ് കളര്‍ ഷര്‍ട്ട്, കറുപ്പ് പാന്റ്, ഐഡന്റിറ്റി കാര്‍ഡ് എന്നിവ ധരിച്ചിരിക്കണം. കുട്ടികളെ കൊണ്ടുപോകുന്ന മറ്റ് പബ്ലിക് സര്‍വീസ് വാഹനത്തിലെ ഡ്രൈവര്‍ കാക്കി കളര്‍ യൂണിഫോം ധരിക്കണം.
 • സ്‌കൂള്‍ വാഹനത്തിലെ ഡ്രൈവര്‍ മദ്യപിച്ച് വാഹനമോടിച്ചതിനോ അമിതവേഗതയ്‌ക്കോ അപകടകരമായ ഡ്രൈവിങ്ങിനോ ശിക്ഷിക്കപ്പെട്ടവരായിരിക്കരുതെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പാക്കണം.
 • സ്‌കൂള്‍ വാഹനങ്ങളില്‍ പരമാവധി 50 കിലോമീറ്ററില്‍ വേഗത നിജപ്പെടുത്തിയിട്ടുള്ള സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കേണ്ടതാണ്.
 • ജി.പി.എസ്. സംവിധാനം സ്‌കൂള്‍ വാഹനങ്ങളില്‍ ഘടിപ്പിക്കേണ്ടതും സുരക്ഷ മിത്ര സോഫ്റ്റ്വെയറുമായി ടാഗ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.
 • സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ് തന്നെ വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഫിറ്റ്‌നസ് പരിശോധനക്ക് ഹാജരാക്കേണ്ടതാണ്.
 • നേരത്തെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുള്ള വാഹനങ്ങള്‍ സ്‌കൂള്‍ തുറക്കുന്നതിനു മുമ്പായി മറ്റ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി യാന്ത്രിക പരിശോധന സ്‌കൂള്‍ തലത്തിലും മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന EIB പരിശോധന ക്യാമ്പുകളിലും ഹാജരാക്കി പരിശോധന സ്റ്റിക്കര്‍ പതിക്കേണ്ടതാണ്.
 • വാതിലുകളുടെ എണ്ണത്തിന് തുല്യമായ ഡോര്‍ അറ്റന്‍ഡര്‍മാര്‍ (ആയമാര്‍) എല്ലാ സ്‌കൂള്‍ ബസ്സിലും ഉണ്ടായിരിക്കണം.
 • സീറ്റിംഗ് കപ്പാസിറ്റി അനുസരിച്ച് മാത്രമേ വാഹനത്തില്‍ കുട്ടികളെ യാത്ര ചെയ്യാന്‍ അനുവദിക്കാവൂ. എന്നാല്‍, 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ ആണെങ്കില്‍ ഒരു സീറ്റില്‍ രണ്ടു പേര്‍ക്ക് യാത്ര ചെയ്യാന്‍ അനുവദിക്കാവുന്നതാണ്. യാതൊരു കാരണവശാലും കുട്ടികളെ നിന്ന് യാത്ര ചെയ്യുവാന്‍ അനുവദിക്കരുത്.
 • ഓരോ ട്രിപ്പിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര്, ക്ലാസ്, അഡ്രസ്സ് ബോര്‍ഡിംഗ് പോയിന്റ്, രക്ഷിതാവിന്റെ പേര് അഡ്രസ്, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയ ലിസ്റ്റ് ലാമിനേറ്റ് ചെയ്ത് വാഹനത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്.
 • വാഹനത്തിന്റെ പുറകില്‍ വാഹനത്തിന്റെ സീറ്റിംഗ് കപ്പാസിറ്റി രേഖപ്പെടുത്തേണ്ടതാണ്.
 • ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രസ്തുത വിദ്യാലയത്തിലെത്തിച്ചേരുന്ന എല്ലാ കുട്ടികളുടെയും യാത്ര മാര്‍ഗ്ഗങ്ങള്‍ സംബധിച്ചുള്ള കാര്യങ്ങള്‍ രേഖപ്പെടുത്തിയ രജിസ്റ്റര്‍ സൂക്ഷിക്കുകയും, അത് മോട്ടോര്‍ വാഹന വകുപ്പ് /പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പരിശോധനാ സമയത്ത് ഹാജരാക്കുകയും വേണം.
 • ഡോറുകള്‍ ലോക്കുകളും ജനലുകള്‍ക്ക് ഷട്ടറുകളും ഉണ്ടായിരിക്കേണ്ടതാണ്. സ്‌കൂള്‍ വാഹനത്തിന് ഗോള്‍ഡന്‍ മഞ്ഞ കളറും ജനലിന് താഴെ 150 എം.എം. വീതിയില്‍ ബ്രൗണ്‍ ബോര്‍ഡറും പെയിന്റ് ചെയ്യണം.
 • പ്രഥമശുശ്രൂഷക്ക് അത്യാവശ്യമായ എല്ലാ മരുന്നുകളും ഉള്‍ക്കൊള്ളുന്ന ഫസ്റ്റ് എയ്ഡ് ബോക്‌സ് എല്ലാ സ്‌കൂള്‍ വാഹനത്തിലും സൂക്ഷിക്കേണ്ടതും, ആയത് സ്‌കൂള്‍ അധികാരികള്‍ കാലാകാലങ്ങളില്‍ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുമാണ്.
 • സ്‌കൂള്‍ വാഹനങ്ങളില്‍ കുട്ടികള്‍ കയറുന്നതും ഇറങ്ങുന്നതും കൃത്യമായി കാണുന്ന രീതിയിലുള്ള കോണ്‍വെക്‌സ് ക്രോസ് വ്യൂ മിററും വാഹനത്തിനകത്ത് കുട്ടികളെ പൂര്‍ണമായി ശ്രദ്ധിക്കാന്‍ പറ്റുന്ന രീതിയിലുള്ള പാരാബോളിക് റിയര്‍വ്യൂ മിററും ഉണ്ടായിരിക്കണം.
 • വാഹനത്തിനകത്ത് ഫയര്‍ എസ്റ്റിഗ്യൂഷര്‍ ഏവര്‍ക്കും കാണാവുന്ന രീതിയിലും അടിയന്തരഘട്ടങ്ങളില്‍ എളുപ്പത്തില്‍ എടുത്തു ഉപയോഗിക്കാവുന്ന രീതിയിലും ഘടിപ്പിച്ചിരിക്കുകയും ആയതിന്റെ പ്രവര്‍ത്തനക്ഷമത കാലാകാലങ്ങളില്‍ സ്‌കൂള്‍ അധികാരികള്‍ പരിശോധിച്ച് ഉറപ്പ് വരുത്തുകയും ചെയ്യണം.
 • വാഹനത്തിന്റെ ജനലുകളില്‍ താഴെ ഭാഗത്ത് നീളത്തില്‍ കമ്പികള്‍ ഘടിപ്പിച്ചിരിക്കണം.
 • കുട്ടികളുടെ ബാഗുകള്‍ കുട എന്നിവ സൂക്ഷിക്കുന്നതിനുള്ള റാക്കുകള്‍ വാഹനത്തില്‍ ഉണ്ടായിരിക്കണം.
 • കൂളിങ്ങ് ഫിലിം/കര്‍ട്ടന്‍ എന്നിവയുടെ ഉപയോഗം സ്‌കൂള്‍ വാഹനങ്ങളില്‍ കര്‍ശനമായി ഒഴിവാക്കേണ്ടതാണ്.
 • സേഫ്റ്റി ഗ്ലാസ് ഘടിപ്പിച്ചിട്ടുള്ള എമര്‍ജന്‍സി എക്‌സിറ്റ് സംവിധാനം ഉണ്ടായിരിക്കേണ്ടതും 'EMERGENCY EXIT' എന്ന് വെള്ള പ്രതലത്തില്‍ ചുവന്ന അക്ഷരത്തില്‍ രേഖപ്പെടുത്തിയിരിക്കും ചെയ്യണം.
 • ഓരോ വാഹനത്തിലും ഒരു അധ്യാപകനെയോ/ അനദ്ധ്യാപകനെയൊ റൂട്ട് ഓഫീസര്‍ ആയി നിയോഗിക്കേണ്ടതും അയാള്‍ വാഹനത്തിന്റെ സുരക്ഷിതത്വമായ യാത്രക്കാവശ്യമായ കാര്യങ്ങള്‍ സദാ നിരീക്ഷിക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ വാഹനത്തിലെ ജീവനക്കാര്‍ക്കും ആവശ്യമെങ്കില്‍ മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം.
 • സ്‌കൂളിന്റെ പേരും ഫോണ്‍ നമ്പറും വാഹനത്തിന്റെ ഇരുവശങ്ങളിലും പ്രദര്‍ശിപ്പിക്കണം.
 • വാഹനത്തിന്റ് പുറകില്‍ ചൈല്‍ഡ് ലൈന്‍ (1098) പോലീസ് (100) ആംബുലന്‍സ് (102) ഫയര്‍ഫോഴ്‌സ് (101), ബന്ധപ്പെട്ട മോട്ടോര്‍വാഹനവകുപ്പ് ഓഫീസ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എന്നിവരുടെ ഫോണ്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്.
 • വാഹനത്തിന്റെ ഇടത് ഭാഗത്ത് പൊലൂഷന്‍, ഇന്‍ഷുറന്‍സ്, ഫിറ്റ്‌നസ് എന്നിവയുടെ കാലാവധി രേഖപ്പെടുത്തേണ്ടതാണ്.
 • സ്‌കൂള്‍ അധികൃതരോ, പി.ടി.എ പ്രതിനിധികളോ വാഹനത്തിലെ ജീവനക്കാരുടെ പെരുമാറ്റവും വാഹനത്തിന്റെ യാന്ത്രിക ക്ഷമതയും യാദൃശ്ചികമായി ഇടയ്ക്കിടെ പരിശോധിക്കേണ്ടതാണ്.
 • കുട്ടികള്‍ സുരക്ഷിതമായി ഇറങ്ങുകയും കയറുകയും ചെയ്ത് ഡോര്‍ അടച്ചു എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ വാഹനം മുന്നോട്ട് എടുക്കാവൂ.
 • കുട്ടികളുടെ ഡ്രൈവിംഗ് സ്വഭാവ രീതികള്‍ രൂപീകരിക്കുന്നതില്‍ സ്‌കൂള്‍ വാഹനത്തിലെ ഡ്രൈവര്‍മാരുടെ പങ്ക് വളരെ വലുതാണ്. അതുകൊണ്ട് മാതൃകാപരമായി തന്നെ വാഹനങ്ങള്‍ ഓടിക്കുന്നു എന്ന് ഡ്രൈവര്‍ ഉറപ്പുവരുത്തണം. വെറ്റിലമുറുക്ക് ലഹരിവസ്തുക്കള്‍ ചവയ്ക്കല്‍ മദ്യപാനം തുടങ്ങിയ ദുശീലങ്ങള്‍ ഉള്ളവരെ യാതൊരു കാരണവശാലും ഡ്യൂട്ടിക്കായി നിയോഗിക്കരുത്.
 • ചെറിയ കുട്ടികളെ കയറുന്നതിനും ഇറങ്ങുന്നതിനും ലഗേജ് എടുത്തു നല്‍കുന്നതിനും റോഡ് വാഹനത്തിന്റെ പുറകില്‍ കൂടി മുറിച്ച് കടക്കുന്നതിനും ഡോര്‍ അറ്റന്‍ഡര്‍ സഹായിക്കേണ്ടതാണ്.
 • വാഹനം പുറകോട്ട് എടുക്കുന്നത് ഡോര്‍ അറ്റന്‍ഡറുടെ നേരിട്ടുള്ള നിരീക്ഷണത്തിന്റെയും നിര്‍ദ്ദേശത്തിന്റെയും അടിസ്ഥാനത്തില്‍ ആയിരിക്കണം.
 • ക്യാംപസുകളിലും, ചുറ്റും കുട്ടികള്‍ കൂടിനില്‍ക്കുന്ന സന്ദര്‍ഭങ്ങളിലും വാഹനം പുറകോട്ട് എടുക്കുന്നത് കര്‍ശനമായി തടയേണ്ടതും മറ്റു വാഹനങ്ങളുടെ ഇടയിലൂടെയും മുറിച്ചുകടന്നും വാഹനത്തില്‍ കയറുന്നത് ഒഴിവാക്കി സുരക്ഷിതമായ രീതിയില്‍ വാഹനത്തില്‍ കയറുന്നതിനും ഇറങ്ങുന്നതിനും ഉള്ള സംവിധാനം ഒരുക്കാന്‍ സ്‌കൂള്‍ അതോറിറ്റി നടപടി കൈക്കൊള്ളേണ്ടതാണ്.

Content Highlights: motor vehicle department safety directions on school buses, educational institution bus, MVD Kerala

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022


brad pitt

1 min

അടുപ്പമുള്ളവരുടെ മുഖംപോലും മറന്നുപോകുന്നു, ആരുംവിശ്വസിക്കുന്നില്ല;രോഗാവസ്ഥയേക്കുറിച്ച് ബ്രാഡ് പിറ്റ്

Jun 28, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022

Most Commented