ഓട്ടപ്പാച്ചിലിനിടയില്‍ ജീവന്റെ രക്ഷകരായി ബസ് ജീവനക്കാര്‍; ആദരിച്ച് മോട്ടോര്‍വാഹന വകുപ്പ്


ജീവന്റെ വില തിരിച്ചറിഞ്ഞ് മനുഷ്യസ്‌നേഹത്തിന്റെ മഹനീയ മാതൃക തീര്‍ത്ത ബസ് ജീവനക്കാരെ ജില്ലാ മോട്ടോര്‍ വകുപ്പ് ആദരിക്കുകയായിരുന്നു.

യാത്രക്കാരന്റെ ജീവൻ രക്ഷിച്ച അജ്വ ബസ് ജീവനക്കാർക്ക് ജില്ലാ മോട്ടോർ വാഹന വകുപ്പ് ഇൻസ്‌പെക്ടർ മോഹൻദാസ് ഉപഹാരം നൽകുന്നു | ഫോട്ടോ: മാതൃഭൂമി

ജീവിതത്തിന്റെ വളയംപിടിച്ചുള്ള ഓട്ടപ്പാച്ചിലിനിടയില്‍ വീണുപോയവന്റെ കരംപിടിച്ച നന്മയ്ക്ക് ജില്ലാ മോട്ടോര്‍ വാഹനവകുപ്പിന്റെ സ്‌നേഹാദരം. സമയോചിതമായ ഇടപെടല്‍ കാരണം മനുഷ്യജീവന്‍ തിരിച്ചുപിടിച്ച ബസ് ജീവനക്കാരായ നിമേഷ് കുറ്റ്യാടിയെയും സജിത്ത് കുന്നുമ്മലിനെയും ആണ് മോട്ടോര്‍വാഹന വകുപ്പ് ആദരിച്ചത്.

ദിവസങ്ങള്‍ക്ക് മുമ്പ് കക്കട്ടില്‍ നിന്നും കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലേക്ക് സര്‍വീസ് നടത്തുന്ന അജ്വ ബസിലാണ് സംഭവം നടന്നത്. രാവിലെ ആറിന് ബസ് കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തുന്നതിനിടയില്‍ കൂത്താളി മൂരികുത്തിയില്‍നിന്ന് ബസില്‍ കയറിയ സുന്ദരന്‍ എന്നയാള്‍ക്ക് അണ്ടിക്കോട് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടു. ഭാര്യയ്‌ക്കൊപ്പം മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ കാണാന്‍ പോകുകയായിരുന്നു ഇദ്ദേഹം.

ബസ് ഡ്രൈവര്‍ കടിയങ്ങാട് സ്വദേശി കുന്നുമ്മല്‍ സജിത്തും കണ്ടക്ടര്‍ നിമേഷ് കുറ്റ്യാടിയും ബസില്‍ ഉണ്ടായിരുന്ന മറ്റൊരു ഡ്രൈവര്‍ ശ്യാമും ചേര്‍ന്ന് സുന്ദരനെ പുറക്കാട്ടേരിയിലുള്ള ഒരു ക്ലിനിക്കില്‍ എത്തിച്ചു. അവിടെ ഡോക്ടറില്ലാത്തതിനാല്‍ മറ്റൊരിടത്ത് ചികിത്സ തേടിയെങ്കിലും അവിടെയും സുന്ദരന് ഡോക്ടറുടെ സേവനം ലഭിച്ചില്ല.

ഉടനെ ബസ് എവിടെയും നിര്‍ത്താതെ ഇഖ്‌റ ആശുപത്രിയില്‍ സുന്ദരനെ എത്തിച്ച് ചികിത്സ ലഭ്യമാക്കി. ജീവന്‍ രക്ഷിച്ചു എന്ന ആശ്വാസ വാര്‍ത്ത വന്നതിനുശേഷം മാത്രമാണ് ബസ് ജീവനക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് യാത്ര പുനരാരംഭിച്ചത്. ഇത്രയും സമയം ക്ഷമാപൂര്‍വം ബസ് യാത്രക്കാരും ഒരു ജീവന്‍ നിലനിര്‍ത്താനുള്ള ജീവനക്കാരുടെ ഓട്ടത്തില്‍ പൂര്‍ണമായും സഹകരിക്കുകയായിരുന്നു.

ജീവന്റെ വില തിരിച്ചറിഞ്ഞ് മനുഷ്യസ്‌നേഹത്തിന്റെ മഹനീയ മാതൃക തീര്‍ത്ത ബസ് ജീവനക്കാരെ ജില്ലാ മോട്ടോര്‍ വകുപ്പ് ആദരിക്കുകയായിരുന്നു. ഡ്രൈവര്‍ കുന്നുമ്മല്‍ സജിത്ത്, കണ്ടക്ടര്‍ നിമേഷ് കുറ്റ്യാടി എന്നിവര്‍ക്ക് ഇന്‍സ്‌പെക്ടര്‍ മോഹന്‍ദാസ് ഉപഹാരങ്ങള്‍ നല്‍കി. ബസ് മാനേജര്‍ ആലിക്കുട്ടി, മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Content Highlights: Motor Vehicle Department Honored Bus Employees

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

08:25

'ദർശന' പാടിയും മലയാളം പറഞ്ഞും പഠിച്ചും വിജയ് ദേവരകൊണ്ടയും അനന്യയും

Aug 19, 2022


dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented