രാത്രി യാത്രയിലെ പതിവ് വില്ലനാണ് എതിരേ വരുന്ന വാഹനങ്ങളില്‍ നിന്നുള്ള കണ്ണഞ്ചിപ്പിക്കുന്ന ഹെഡ്‌ലൈറ്റിന്റെ വെളിച്ചം. ലോ ബീമിലേക്ക് മാറ്റി എതിരേ വരുന്നവരെ സഹായിക്കാന്‍ പ്രത്യേകിച്ച് പ്രയാസമൊന്നുമില്ലെങ്കിലും നമ്മുടെ നിരത്തുകളില്‍ ഭൂരിഭാഗം ആളുകളും ഇതിന് മുതിരാറില്ല. ഈ പ്രവണതയ്‌ക്കെതിരേ ബോധവത്കരണവുമായി എത്തുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. 

രാത്രി കാലങ്ങളില്‍ വാഹനം ഓടിക്കുമ്പോള്‍ കഴിവതും ഹെഡ്‌ലൈറ്റിന്റെ ലോ ബീം ഉപയോഗിക്കണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശം. ഇതുകൂടാതെ, വാഹനത്തിലെ ലോഡ് അനുസരിച്ച് ഹെഡ്‌ലാമ്പ് ലെവലര്‍ അഡ്ജസ്റ്റ് ചെയ്യണമെന്നും, ഹെഡ്‌ലാമ്പിന്റെ ലെന്‍സ് വൃത്തിയായി സൂക്ഷിക്കണമെന്ന മുന്നറിപ്പും എം.വി.ഡി നല്‍കുന്നു. 

ബോധവത്കരണത്തിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഒരു വീഡിയോയും നല്‍കിയിട്ടുണ്ട്. കാറിന്റെ ഹൈബീം ഡീം ചെയ്ത് നല്‍കാത്തത് മൂലം എതിരേ വരുന്ന ഡ്രൈവര്‍മാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വീഡിയോയിലൂടെ കാണിച്ചുതരുന്നത്. 

മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോ

Content Highlights: Motor Vehicle Department Awareness Video On Vehicle Headlight