ആരാധകരേ ശാന്തരാകുവിന്‍...Maruti Suzuki Grand Vitara


സുസുക്കിയുടെ വിഖ്യാത ഗ്ലോബല്‍ സി പ്ലാറ്റ്‌ഫോമും ഓള്‍വീല്‍ ഡ്രൈവില്‍ മികവുതെളിയിച്ച ഓള്‍ ഗ്രിപ്പും ഒപ്പം ടൊയോട്ടയുടെ കാംറിയിലും പ്രയസിലുമൊക്കെ കണ്ട വിഖ്യാത ഹൈബ്രിഡ് സാങ്കേതികവിദ്യയുമൊക്കെ ഒത്തുചേര്‍ന്നാണ് 'ഗ്രാന്‍ഡ് വിറ്റാര' എത്തുന്നത്.

.

ന്നിനു പിറകെ ഒന്നൊന്നായി തങ്ങളുടെ മാന്ത്രികക്കൂടയില്‍ നിന്നും പുറത്തെടുക്കുമ്പോള്‍ തള്ളിക്കൂടുന്ന ആരാധകരെ കണ്ട് മനം നിറയുകയാണ് മാരുതി സുസുക്കി ഇപ്പോള്‍. ഇന്ത്യയിലെ എല്ലാ കാര്‍ വിഭാഗങ്ങളിലും തങ്ങളുടെതായ പ്രാതിനിധ്യം ഉറപ്പിച്ചാണ് 'ഗ്രാന്‍ഡ് വിറ്റാര'യെന്ന കരുത്തനെ മാരുതി പുറത്തിറക്കിയത്. സുസുക്കി-ടൊയോട്ട ഭീമന്‍മാര്‍ ഒന്നിച്ചപ്പോള്‍ ഇരുവരും പുതിയൊരു സെഗ്മെന്റിന്റെ രാജാക്കളാവുകയായിരുന്നു.

സുസുക്കിയുടെ വിഖ്യാത ഗ്ലോബല്‍ സി പ്ലാറ്റ്‌ഫോമും ഓള്‍വീല്‍ ഡ്രൈവില്‍ മികവുതെളിയിച്ച ഓള്‍ ഗ്രിപ്പും ഒപ്പം ടൊയോട്ടയുടെ കാംറിയിലും പ്രയസിലുമൊക്കെ കണ്ട വിഖ്യാത ഹൈബ്രിഡ് സാങ്കേതികവിദ്യയുമൊക്കെ ഒത്തുചേര്‍ന്നാണ് മിഡ്‌സൈസ് എസ്.യു.വി. ശ്രേണിയിലേക്കുള്ള മാരുതിയുടെ കാല്‍വെപ്പായി 'ഗ്രാന്‍ഡ് വിറ്റാര' എത്തുന്നത്. വില പറയുംമുമ്പ് ലക്ഷത്തിലധികം ആരാധകര്‍ ബുക്ക് ചെയ്തു കാത്തിരിക്കുന്നുവെന്ന് അറിയുമ്പോള്‍ത്തന്നെ ഉറപ്പിക്കാം മാരുതിക്ക് ഇന്ത്യക്കാര്‍ കൊടുത്ത മനസ്സിന്റെ ആഴം.

ഓഫ് റോഡ്

ഉദയ്പുരിലെ പ്രത്യേകം തയ്യാറാക്കിയ ഓഫ് റോഡ് ട്രാക്ക്. സുസുക്കിയുടെ ഓള്‍ ഗ്രിപ്പ് സാങ്കേതികതയുമായുള്ള ഗ്രാന്‍ഡ് വിറ്റാരയ്ക്ക് മുമ്പില്‍ പ്രതിസന്ധികളെല്ലാം പുല്ലായി മാഞ്ഞു. ഐസ് പാളിയിലും കുഴമ്പുപരുവത്തിലുള്ള ചെളിയിലും ഇരുചക്രത്തിലുമെല്ലാം വാഹനം കഴിവുതെളിയിച്ചു. ഓട്ടോ, സ്‌പോര്‍ട്ട്, സ്‌നോ മോഡുകള്‍ക്ക് പുറമേ, ലോക്ക് മോഡും. ഇതില്‍ നാലു ചക്രങ്ങളിലേക്ക് ആവശ്യത്തിനനുസരിച്ച് ശക്തിയും ടോര്‍ക്കും ലഭിക്കും. അതിനാലാണ് രണ്ടു ചക്രങ്ങളിലും വണ്ടി അനായാസം മുന്നോട്ടുപോകുന്നത്. ഈ സൗകര്യം വരുന്നത് സെമി ഹൈബ്രിഡ് മാന്വല്‍ ട്രാന്‍സ്മിഷനിലാണ്.

ഇനി ഹൈബ്രിഡിലേക്ക്

ഗ്രാന്‍ഡ് വിറ്റാരയുടെ എല്ലാ മോഡലുകളും ഹൈബ്രിഡാണ്. സ്മാര്‍ട്ട് ഹൈബ്രിഡും ഇന്റലിജന്റ് ഹൈബ്രിഡും. ഈ സ്മാര്‍ട്ട് ഹൈബ്രിഡ് ഇപ്പോഴിറങ്ങിയ മാരുതിയുടെ വാഹനങ്ങളിലൊക്കെ ഉള്ളതുതന്നെ. എന്‍ജിന് ചെറിയൊരു താങ്ങ് മാത്രം നല്‍കുന്നത്. മൈലേജ് 21 കിലോമീറ്ററാണ്. പക്ഷേ, ഇന്റലിജന്റ് ഇലക്ട്രിക് ഹൈബ്രിഡ് ആണ് താരം. ഇതില്‍ പ്രധാനം വൈദ്യുത മോട്ടോറാണ്. പെട്രോള്‍ എന്‍ജിന്‍ ഒരു സഹായി മാത്രം. അധിക കരുത്ത് വേണമെങ്കില്‍ മാത്രമേ എന്‍ജിന്‍ ഇടപെടൂ. വണ്ടി ഓടുമ്പോള്‍ത്തന്നെ ബാറ്ററി ചാര്‍ജാകുന്നതിനാല്‍ പൂര്‍ണ വൈദ്യുതവാഹനങ്ങളുടെ കുത്തിയിടല്‍ ബുദ്ധിമുട്ടുമില്ല. മൈലേജ് പറയുന്നത് 27.97 കിലോമീറ്റര്‍.

വൈദ്യുതക്കാറിനെ പോലെയല്ല, തികച്ചും പെട്രോള്‍ കാര്‍ എന്ന തോന്നലാണ് ഇതുമായി ഉദയ്പുരിലെ നഗരവീഥികളിലേക്കിറങ്ങിയപ്പോള്‍ തോന്നിയത്. ഇടയ്‌ക്കൊക്കെ കണ്‍സോളില്‍ 'ഇ.വി.' എന്നു തെളിയും. അപ്പോഴാണ് ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്നത് വൈദ്യുതിയിലാണെന്ന് തിരിച്ചറിയുക. പിക്കപ്പും പ്രകടനവുമെല്ലാം സാധാരണ എസ്.യു.വി.കള്‍ക്ക് യോജിച്ചവിധം. ഓട്ടോമാറ്റിക് ഗിയര്‍ഷിഫ്റ്റിന്റെ സൗകര്യം സ്‌ട്രോങ് ഹൈബ്രിഡ് മോഡലുകള്‍ക്കെല്ലാമുണ്ട്. നഗരത്തിലെ ട്രാഫിക് ജാമുകളിലും വാഹനം മടുപ്പിക്കുന്നില്ല. സ്മാര്‍ട്ട് ഹൈബ്രിഡ് ഓട്ടോമാറ്റിക്കും മികച്ചതു തന്നെ. മാരുതിയില്‍ കാലം തെളിയിച്ച കെ സീരീസ് എന്‍ജിനും ആറു സ്പീഡ് ഗിയര്‍ബോക്‌സും വിറ്റാരയില്‍ നന്നായി ഇണങ്ങുന്നു. രണ്ടു മോഡലുകളിലും യാത്രാസുഖം മുന്‍-പിന്‍ സീറ്റുകളില്‍ ഒരേപോലെ. വിസ്തരിച്ചിരിക്കാവുന്ന വലിയ സീറ്റുകള്‍.

എന്‍ജിന്‍ കഥ

ഓഫ്‌റോഡ് കുതുകികള്‍ക്ക് : സുസുക്കിയുടെ 1.5 നാല് സിലിന്‍ഡര്‍ പെട്രോള്‍ മൈല്‍ഡ് ഹൈബ്രിഡ്. 103 ബി.എച്ച്.പി. അഞ്ച് സ്പീഡ് മാന്വല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക്. ഓള്‍ ഗ്രിപ് നാലുവീല്‍ സംവിധാനം ഈ എന്‍ജിനിലേയുള്ളു.

മൈലേജ് വീരന്‍മാര്‍ക്ക്: ടൊയോട്ടയുടെ 1.5 മൂന്ന് സിലിന്‍ഡര്‍ പെട്രോള്‍, ഇലക്ട്രിക് മോട്ടോര്‍ കോംബിനേഷന്‍. എന്‍ജിന്‍ശേഷി തെല്ലു കുറവാണെന്നു മാത്രം. രണ്ടുപേരും ചേര്‍ന്ന് 116 ബി.എച്ച്.പി. ശക്തി തരും. വൈദ്യുത മോട്ടോറിന് 120 കിലോമീറ്റര്‍ വേഗത്തില്‍ വരെ പ്രവര്‍ത്തിക്കാനാകും. കൂടുതല്‍ ശക്തി വേണ്ടപ്പോഴും ബാറ്ററിക്ക് ചാര്‍ജ് കൊടുക്കേണ്ടപ്പോഴും എന്‍ജിന്‍ സഹായത്തിനെത്തും. ഡിക്കിയില്‍ അധികം സ്ഥലംകളയാതെ ഉറപ്പിച്ചിരിക്കുന്ന 0.76 വാട്‌സ് ലിഥിയം അയണ്‍ ബാറ്ററിയാണ് മോട്ടോറിനു ജീവനേകുന്നത്.

സൗന്ദര്യം

ടൊയോട്ടയും ഹൈ റൈഡര്‍ എന്ന പേരില്‍ വണ്ടിയിറക്കിയിരുന്നു. എന്നാല്‍, ബുക്കിങ്ങിന്റെ കാര്യത്തില്‍ മാരുതിയുടെ അടുത്തെത്തിയില്ല. കാരണം സൗന്ദര്യം തന്നെ. ലോകമനസ്സില്‍ സ്ഥാനം പിടിച്ച സുസുക്കിയുടെ വിഖ്യാത വിറ്റാരയെ അനുസ്മരിക്കുന്നതാണ് ഗ്രാന്‍ഡ് വിറ്റാരയുടെ രൂപസൗന്ദര്യം. ഒത്ത എസ്.യു.വി. തന്നെയാണ് ഗ്രാന്‍ഡ് വിറ്റാര. ഗ്രൗണ്ട് ക്ലിയറന്‍സും പതിനേഴ് ഇഞ്ച് അലോയ് വീലുമെല്ലാം അതിനെ പൂര്‍ണതയിലെത്തിക്കുന്നു.

Content Highlights: Maruti Suzuki Grand Vitara first drive review, Grand Vitara on and off road drive, Maruti Suzuki


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented