നവ്യ നായർ പുതിയ വാഹനത്തിന് സമീപം | Photo: Instagram|Navya Nair
മലയാള സിനിമാതാരങ്ങളുടെ പ്രിയപ്പെട്ട വാഹനങ്ങളുടെ നിരയിലേക്ക് മിനി എന്ന കുഞ്ഞന്‍ ആഡംബര വാഹനവും ഇടംനേടിയിട്ടുണ്ട്. മലയാളത്തിലെ യുവതാരങ്ങളില്‍ പലരുടേയും ഗ്യാരേജില്‍ ഇതിനോടകം മിനി എത്തിക്കഴിഞ്ഞു. മലയാള സിനിമയിലെ മിനി കാര്‍ ഉടമകളുടെ പട്ടികയില്‍ മലയാളികളുടെ പ്രിയനായികയായ നവ്യ നായരും എത്തിയിരിക്കുകയാണ്. മിനിയുടെ ഏറ്റവും മികച്ച മോഡലായ കണ്‍ട്രിമാനാണ് നവ്യ സ്വന്തമാക്കിയ വാഹനം.
പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷം നവ്യ നായര്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുള്ളത്. KL 07 CX 3223 എന്ന ഫാന്‍സി നമ്പറും താരം തന്റെ പുതിയ വാഹനത്തിനായി സ്വന്തമാക്കിയിട്ടുണ്ട്. പുതിയ കാര്‍, മിനി കണ്‍ട്രിമാന്‍, ദൈവത്തിന്റെ അനുഗ്രഹം എന്ന കുറപ്പോടെയാണ് നവ്യ വാഹനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ബന്ധുകള്‍ക്കൊപ്പം എത്തിയാണ് താരം പുതിയ വാഹനത്തെ വീട്ടിലേക്ക് എത്തിച്ചിരിക്കുന്നത്.

2018-മുതലാണ് മിനി കണ്‍ട്രിമാന്‍ പ്രദേശികമായി നിര്‍മിച്ച് തുടങ്ങിയത്. പിന്നീട് 2021-ല്‍ ഈ വാഹനത്തിന്റെ മുഖം മിനുക്കിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ബി.എം.ഡബ്ല്യുവിന്റെ ചെന്നൈയിലെ പ്ലാന്റിലാണ് ഈ വാഹനങ്ങള്‍ നിര്‍മിക്കുന്നതെന്നാണ് വിവരം. കണ്‍ട്രിമാന്‍ കൂപ്പര്‍ എസ്, കണ്‍ട്രിമാന്‍ കൂപ്പര്‍ എസ് ജെ.സി.ഡബ്ല്യു എന്നീ രണ്ട് വകഭേദങ്ങളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് യഥാക്രമം 40.50 ലക്ഷം രൂപയും 43.90 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില.
മിനിയുടെ നാല് ഡോര്‍ ഹാച്ച്ബാക്ക് മോഡലാണ് കണ്‍ട്രിമാന്‍. എസ് ബാഡ്ജിങ്ങും ചുവന്ന നിറത്തിലുള്ള ലൈനും നല്‍കിയിട്ടുള്ള ഗ്രില്ല്, പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പും എല്‍.ഇ.ഡി. ഡി.ആര്‍.എല്ലും നല്‍കിയിട്ടുള്ള ഹെഡ്‌ലാമ്പ് ക്ലെസ്റ്റര്‍, യൂണിയന്‍ ജാക്ക് ഡിസൈനിലുള്ള എല്‍.ഇ.ഡി.ടെയ്ല്‍ലാമ്പ് എന്നിവയാണ് ഈ വാഹനത്തിന് അഴകേകുന്നത്. മിഡ് നൈറ്റ് ബ്ലാക്ക്, ചില്ലി റെഡ്, ഐലന്റ് ബ്ലൂ, ബ്രിട്ടീഷ് റേസിങ്ങ് ഗ്രീന്‍, വൈറ്റ് സില്‍വര്‍, സെയ്ജ് ഗ്രീന്‍എന്നീ നിറങ്ങളിലാണ് ഈ വാഹനമെത്തുന്നത്.

അകത്തളത്തില്‍ നിരവധി ഫീച്ചറുകളും ആഡംബര സംവിധാനങ്ങളുമായാണ് ഈ വാഹനമെത്തുന്നത്. 5.5 ഇഞ്ച് വലിപ്പമുള്ള ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, എല്‍.ഇ.ഡി. റിങ്ങിന്റെ അകമ്പടിയില്‍ നല്‍കിയിട്ടുള്ള 8.8 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, കണക്ടഡ് കാര്‍ ഫീച്ചറുകള്‍, ലെതറില്‍ പൊതിഞ്ഞ സീറ്റുകളും ഡാഷ്ബോര്‍ഡും, വയര്‍ലെസ് ചാര്‍ജിങ്ങ് സംവിധാനം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍ തുടങ്ങിയവ ഇന്റീരിറിലുള്ളത്.
ട്വിന്‍ പവര്‍ ടെക്നോളജിയില്‍ ഒരുങ്ങിയിട്ടുള്ള 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 192 ബി.എച്ച്.പി. പവറും 280 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ഏഴ് സ്പീഡ് ഡബിള്‍ ക്ലെച്ച് സ്റ്റെപ്പ്ട്രോണിക് ഗിയര്‍ബോക്സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 7.5 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന് 225 കിലോമീറ്ററാണ് പരമാവധി വേഗത.
Content Highlights: Malayalam actress Navya Nair buys Mini Countryman, Mini Countryman S, Navya Nair


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..