
മമ്മൂട്ടിയുടെ പുതിയ കാരവാൻ | Photo: Facebook|Tourist Bus, Comyan
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വാഹനപ്രേമം കൊച്ചുകുട്ടികള്‍ക്ക് പോലുമറിയാം. ഇതുപോലെ തന്നെയാണ് 369 എന്ന നമ്പറും. ഇതേ നമ്പറില്‍ ഒരു പുത്തന്‍ വാഹനം കൂടി അദ്ദേഹത്തിന്റെ ഗ്യാരേജില്‍ എത്തിയിരിക്കുകയാണ്. സൂപ്പര്‍ കാറോ പ്രീമിയം എസ്.യു.വിയോ അല്ല, പുത്തന്‍ കാരവനാണ് മമ്മൂട്ടിയുടെ ഗ്യാരേജിലെ പുത്തന്‍ അഥിതി.
ഈ കാരവനും അദ്ദേഹം തന്റെ ഇഷ്ടനമ്പര്‍ സ്വന്തമാക്കിയിട്ടുണ്ട്. KL 07 CU 369 ആണ് ഈ വാഹനത്തിന്റെ നമ്പര്‍. വോള്‍വോയുടെ വാഹനമാണ് കാരവനായി രൂപം മാറിയതെന്നാണ് സൂചന. ഇന്ത്യയിലെ മുന്‍നിര ബോഡി നിര്‍മാതാക്കളായ ഓജസ് ഓട്ടോമൊബൈല്‍സാണ് മമ്മൂട്ടിയുടെ കാരവനെ അണിയിച്ച് ഒരുക്കിയത്.
കിടപ്പുമുറി ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായാണ് കാരവന് ഒരുങ്ങിയിട്ടുള്ളത്. ഇതിനുപുറമെ, യാത്രയ്ക്ക് അനുയോജ്യമായ സീറ്റുകളും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. നീലയും വെള്ളയും നിറങ്ങള്‍ നല്‍കിയാണ് ഈ വാഹനത്തിന്റെ പുറംഭാഗം മോടി പിടിപ്പിച്ചിരിക്കുന്നത്. ഈ വാഹനത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
കൊറോണ വൈറസ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് വീട്ടില്‍തന്നെ കഴിയുകയായിരുന്ന മമ്മൂട്ടി 275 ദിവസത്തിന് ശേഷം വീട് വിട്ടിറങ്ങിയതിന്റെയും സഹപ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്നതിന്റെയും ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു.
Content Highlights: Malayalam Actor Mammootty Bought New Caravan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..