ണ്ടു വര്‍ഷത്തിനകം രാജ്യം ഇലക്ട്രിക് ബസ്സുകളിലേക്ക് ചുവടുമാറുമെന്നാണ് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം നടത്തിയ പ്രഖ്യാപനം. രാജ്യത്തെ പെട്രോള്‍ - ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കേണ്ടതില്ലെന്നും ഇലക്ട്രിക് വാഹനങ്ങളിലേക്ക് സാവധാനം ചുവടുമാറാന്‍ കഴിയുമെന്നുമായിരുന്നു ഗഡ്കരി മുമ്പ് പറഞ്ഞിരുന്നത്. എന്നാല്‍ പൊതുഗതാഗത സംവിധാനം ഇലക്ട്രിക് വാഹനങ്ങളിലേക്ക് അതിവേഗം ചുവടുമാറാന്‍ ഒരുങ്ങുന്നുവെന്ന സൂചനയാണ് ഗഡ്കരിയുടെ പ്രസ്താവന നല്‍കുന്നത്. 

ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാനുള്ള തീരുമാനം ഏറ്റവുമധികം പ്രതീക്ഷ നല്‍കുക ഇലക്ട്രിക് ബസ് വിപണിയില്‍ മുന്‍നിരയിലുള്ള ചൈനയ്ക്ക് തന്നെയാവുമെന്നാണ് വിലയിരുത്തല്‍. ഇലക്ട്രിക് ബസ് നിര്‍മാണത്തിലും വില്‍പ്പനയിലും ഓടിക്കുന്നതിലുമെല്ലാം ലോകത്ത് ഒന്നാം സ്ഥാലത്തുള്ളത് ചൈനയാണ്. ഇന്ത്യയിലെ മുന്‍നിര ബസ് നിര്‍മാതാക്കളെല്ലാം ഇലക്ട്രിക് ബസ് മോഡലുകള്‍ വികസിപ്പിച്ചു കഴിഞ്ഞുവെങ്കിലും ഈ രംഗത്ത് മറ്റുരാജ്യങ്ങല്‍ക്കൊന്നും കൈവരിക്കാനാവാത്ത നേട്ടമാണ് ചൈന സ്വന്തമാക്കിക്കഴിഞ്ഞത്. 

BYD

2017ല്‍ ലോകത്താകമാനം നിരത്തിലിറങ്ങിയത് 4.25 ലക്ഷം ഇലക്ട്രിക് ബസ്സുകളായിരുന്നു എന്നാണ് കണക്ക്. ഇതില്‍ 4.21 ലക്ഷം ബസ്സുകളും നിരത്തിലിറങ്ങിയത് ചൈനയിലാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ലോകത്തെ ഇലക്ട്രിക് ബസ്സുകളില്‍ 99 ശതമാനവും ഉള്ളത് ചൈനയിലാണ്. അവിടുത്തെ നഗരങ്ങളില്‍ 2025 ഓടെ ആറുലക്ഷം ഇലക്ട്രിക് ബസ്സുകള്‍ നിരത്തിലിറങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആയിരം ഇ ബസ്സുകള്‍ നിരത്തിലിറങ്ങുമ്പോള്‍ 500 ബാരല്‍ ഡീസല്‍ ലാഭിക്കാന്‍ കഴിയുമെന്നാണ് കണക്കാക്കപ്പെടുന്നത്. 

എണ്ണ ഇറക്കുമതി കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ഇലക്ട്രിക് ബസ്സുകള്‍ വ്യാപകമാക്കാനുള്ള നീക്കം 2009 ല്‍തന്നെ തുടക്കമിട്ടതാണ് ചൈനയുടെ നേട്ടത്തിന് പിന്നില്‍. ചൈനയിലെ ബി.ഐ.ഡി (ബില്‍ഡ് യുവര്‍ ഡ്രീംസ്) എന്ന നിര്‍മ്മാതാക്കളുടെ ഇലക്ട്രിക് ബസ്സുകള്‍ ലോകത്തെ 300 നഗരങ്ങളിലെ നിരത്തുകളിലുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ലോകം മുഴുവനും സാന്നിധ്യം ശക്തമാക്കാനുള്ള ശ്രമങ്ങളാണ് ബിവൈഡി നടത്തുന്നത്. 2017 മുതല്‍ ബി.വൈ.ഡിയുടെ ഇലക്ട്രിക് ബസ്സുകള്‍ ഇന്ത്യന്‍ നിരത്തിലുണ്ട്. 

byd

ചെന്നൈയിലാണ് ബിവൈഡിയുടെ പ്രവര്‍ത്തനം. ഹൈദരാബാദ് കേന്ദ്രമായ ഗോള്‍ഡ്സ്റ്റോണ്‍ ഇന്‍ഫ്രാടെക്ക് ലിമിറ്റഡുമായി സഹകരിച്ചാണ് ബിവൈഡി ഇന്ത്യയില്‍ ഇലക്ട്രിക് ബസ്സുകള്‍ അസംബില്‍ ചെയ്യുന്നത്. കെ.എസ്.ആര്‍.ടി.സി പത്ത് ഇലക്ട്രിക് ബസ്സുകള്‍ പരീക്ഷണാര്‍ഥം കേരള നിരത്തുകളില്‍ ഓടിച്ചിരുന്നു. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും ബെംഗളൂരുവിലുമെല്ലാം ഇലക്ട്രിക് ബസ്സുകള്‍  ഓടുന്നുണ്ട്. അമിത വില തന്നെയാവും ഇലക്ട്രിക് ബസ്സുകളിലേക്ക് ചുവടുമാറാനുള്ള നീക്കത്തില്‍ മുഖ്യ തടസമാവുക. 1.7 കോടി മുതല്‍ 2.3 കോടിവരെ അവയ്ക്ക് ചിലവാക്കേണ്ടിവരും. 

ഇലക്ട്രിക് - ഹൈബ്രിഡ് വാഹനങ്ങളിലേക്ക് അതിവേഗം ചുവടുമാറാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി പ്രകാരം ഇലക്ട്രിക് ബസ്സുകള്‍ വാങ്ങുന്നതിനുള്ള ചിലവിന്റെ 60 ശതമാനം കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്നാണ് വാഗ്ദാനം. ബാക്കിതുക അതത് സംസ്ഥാനങ്ങളിലെ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ വഹിക്കേണ്ടിവരും.

byd electric bus

Content Highlights; Majority of worlds electric buses are in china, build your dream electric vehicle manufactures, BYD