രണ്ട് പതിറ്റാണ്ടിന്റെ പാരമ്പര്യം, എസ്.യു.വികളിലെ ബിഗ് ഡാഡിയായി മഹീന്ദ്ര സ്‌കോര്‍പിയോ എന്‍ | Video


ജീവിച്ചിരിക്കുന്ന ഇതിഹാസമാണ് 'സ്‌കോര്‍പിയോ'. ഇന്ത്യന്‍ ഹൃദയവുമായി എത്തിയ മുഴുവന്‍ സമയ എസ്.യു.വി. നീണ്ട ഇരുപത് വര്‍ഷമായി ഇവിടത്തെ റോഡുകളിലെ രാജാവാണ്.

മഹീന്ദ്ര സ്‌കോർപിയോ എൻ | Photo: Mahindra

ജീവിച്ചിരിക്കുന്ന ഇതിഹാസമാണ് 'സ്‌കോര്‍പിയോ'. ഇന്ത്യന്‍ ഹൃദയവുമായി എത്തിയ മുഴുവന്‍ സമയ എസ്.യു.വി. നീണ്ട ഇരുപത് വര്‍ഷമായി ഇവിടത്തെ റോഡുകളിലെ രാജാവാണ്. പല എസ്.യു.വി.കള്‍ വന്നുപോയെങ്കിലും 'സ്‌കോര്‍പിയോ'യുടെ പ്രതാപത്തിന് മങ്ങലേറ്റിട്ടില്ല. ഇന്ത്യന്‍ എസ്.യു.വി.കളിലെ 'ബിഗ് ഡാഡി'യെന്നാണ് 'മഹീന്ദ്ര' തങ്ങളുടെ 'സ്‌കോര്‍പിയോ'യെ വിളിക്കുന്നത്. പുതിയ രൂപത്തില്‍ വരുന്നെന്നറിഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിച്ചതും ഇതുകൊണ്ടു തന്നെ.

രൂപത്തിലും കരുത്തിലും പഴയ 'സ്‌കോര്‍പിയോ'യില്‍ നിന്ന് ഏറെ വ്യത്യസ്തനായാണ് പുതിയ 'സ്‌കോര്‍പിയോ എന്‍' എത്തുന്നത്. പഴയ മോഡലിനെക്കാള്‍ 206 എം.എം. നീളവും 97 എം.എം. വീതിയുമുണ്ട്. എന്നാല്‍ ഉയരം 125 എം.എം. കുറവാണ്. വീല്‍ബെയ്‌സ് 70 എം.എം. ഉയര്‍ന്നിട്ടുണ്ട്.

എന്‍ജിന്‍ കരുത്ത്

'മഹീന്ദ്ര ഥാര്‍', 'എക്‌സ്.യു.വി. 700' എന്നിവയിലെ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് പുതിയ 'സ്‌കോര്‍പിയോ എന്നി'ന്റെ കരുത്ത്. പെട്രോള്‍ എന്‍ജിന് 203 എച്ച്.പി. കരുത്തും 370 എന്‍.എം. ടോര്‍ക്കുമുണ്ട്. ഡീസല്‍ എന്‍ജിന് 132 എച്ച്.പി. കരുത്തും 300 എന്‍.എം. ടോര്‍ക്കുമുള്ള പതിപ്പും 175 ബി.എച്ച്.പി. കരുത്തും 370 എന്‍.എം. ടോര്‍ക്കുമുള്ള വകഭേദങ്ങളുണ്ട്. ഡീസല്‍ എന്‍ജിനില്‍ മൂന്ന് ഡ്രൈവ് മോഡുകളും നോര്‍മല്‍, ഗ്രാസ് / ഗ്രാവല്‍ / സ്‌നോ, മഡ്, സാന്‍ഡ് എന്നീ ടെറൈന്‍ മോഡുകളുണ്ട്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളാണുള്ളത്.

സ്റ്റൈലിഷ് എക്‌സ്റ്റീരിയര്‍

'മഹീന്ദ്ര'യുടെ പുതിയ ലോഗോയുമായി എത്തുന്ന രണ്ടാമത്തെ വണ്ടിയാണിത്. 'എക്‌സ.്യു.വി. 700'-ല്‍ വന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പുതിയ 'സ്‌കോര്‍പിയോ എന്നി'ലും കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്. ഗ്രില്ല്, ഹണികോംബ് ഫിനിഷുള്ള എയര്‍ഡാം, സില്‍വര്‍ നിറത്തിലുള്ള സ്‌കിഡ് പ്ലേറ്റുകള്‍, ഡ്യുവല്‍ പോഡ് ഹെഡ് ലാംപ്, കരുത്തുതോന്നിക്കാന്‍ ഷോള്‍ഡര്‍ ലൈന്‍, വശങ്ങളില്‍ കട്ടിയേറിയ വീല്‍ ആര്‍ച്ചുകള്‍ എന്നിവയെല്ലാം വാഹനത്തെ സുന്ദരമാക്കുന്നുണ്ട്. പിന്‍ഭാഗവും മനോഹരംതന്നെ. മുംബൈയിലെ മഹീന്ദ്ര ഇന്ത്യ ഡിസൈന്‍ സ്റ്റുഡിയോയില്‍ ഡിസൈന്‍ ചെയ്ത് ചെന്നൈയിലെ മഹീന്ദ്ര റിസര്‍ച്ച് വാലിയില്‍ എന്‍ജിനീയറിങ് ചെയ്താണ് വാഹനം പുറത്തിറങ്ങുന്നത്.

ഇന്റീരിയറിലും അഴക്

ഡ്യുവല്‍ടോണാണ് ഇന്റീരിയര്‍ കളര്‍ സ്‌കീം. പ്രീമിയം ലുക്കുള്ള ഡാഷ്ബോര്‍ഡും സീറ്റുകളും. ഡാഷ്‌ബോര്‍ഡില്‍ അലുമിനിയം ട്രിമ്മുകളുണ്ട്. 17.78 സെന്റിമീറ്റര്‍ ഡിജിറ്റല്‍ എം.ഐ.ഡി. ഡിസ്പ്ലേയും സ്‌പോര്‍ട്ടിയായ സ്റ്റിയറിങ് വീലും. സോണി 3ഡി സൗണ്ട് സിസ്റ്റമുള്ള എട്ട് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വന്നു. രണ്ടും മൂന്നും നിരകളിലെ സീറ്റുകള്‍ വ്യത്യസ്ത തരത്തില്‍ ക്രമീകരിക്കാന്‍ കഴിയും. പുതിയ 'സ്‌കോര്‍പിയോ എന്നും' ഓഫ് റോഡ് വാഹനമെന്ന പേരിലായിരിക്കും അറിയപ്പെടുക.

മോണോകോക്ക് രൂപത്തില്‍നിന്ന് പരമ്പരാഗത ഷാസിയിലാണ് വാഹനത്തിന്റെ നിര്‍മാണം. അതിനാല്‍ സസ്‌പെന്‍ഷന് കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ലീഫ് സ്പ്രിങ് സസ്‌പെന്‍ഷന്‍ മാറ്റി പകരം ആധുനിക ഇന്റിപെന്‍ഡന്റ് സസ്‌പെന്‍ഷനാണ് പുതിയ 'സ്‌കോര്‍പിയോ എന്നി'ന് നല്‍കിയത്. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലായി ഒമ്പതു വകഭേദങ്ങളില്‍ ലഭിക്കുന്ന വാഹനത്തിന്റെ പ്രാരംഭ വില 11.99 ലക്ഷം രൂപ മുതല്‍ 19.49 ലക്ഷം രൂപ വരെയാണ്. മാനുവല്‍ ട്രാന്‍സ്മിഷന്റെ വില മാത്രമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്.

Content Highlights: Mahindra scorpio N, The big daddy of indian SUV, 20 Year Legacy of Mahindra Scorpio

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
priya-varghese

1 min

പ്രിയ വർഗീസിന്റെ നിയമനത്തിന് ഗവർണറുടെ സ്റ്റേ; വി.സിക്ക് കാരണം കാണിക്കൽ നോട്ടീസ്

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented