ബി.എസ്. സഞ്ജന | ഫോട്ടോ: മാതൃഭൂമി
സ്ത്രീകള്‍ അരങ്ങുവാഴുന്ന രംഗമല്ല വെഹിക്കിള്‍ അഡൈ്വസര്‍ തസ്തിക. രാജ്യത്തുതന്നെ ചുരുക്കം സ്ത്രീകള്‍ മാത്രമുള്ള മേഖല. ഒറ്റനോട്ടത്തില്‍ത്തന്നെ വാഹനങ്ങളുടെ തകരാറുകള്‍ മനസ്സിലാക്കാനും ലക്ഷണങ്ങള്‍ കേട്ട് പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് വേണ്ട ചികിത്സ നല്കി പുറത്തിറക്കാനും വൈദഗ്ധ്യംവേണ്ട മേഖല. മറ്റൊരര്‍ഥത്തില്‍ വാഹനങ്ങളുടെ ഡോക്ടര്‍. ഈ ജോലിയെല്ലാം ഇഷ്ടത്തോടെ ചെയ്തു തീര്‍ക്കുന്ന ഒരു പെണ്‍കുട്ടിയുണ്ട് -ബി.എസ്.സഞ്ജന.
പാപ്പനംകോട് എസ്റ്റേറ്റ് റോഡിലെ ഔദ്യോഗിക വാഹന സര്‍വീസ് സെന്ററിലെ കാറുകളുടെ ആദ്യ വെഹിക്കിള്‍ അഡ്വൈസര്‍. അവിചാരിതമായാണ് ധനുവച്ചപുരം സ്വദേശി സഞ്ജന വെഹിക്കിള്‍ അഡ്വൈ സറാകുന്നത്. രണ്ടുമാസം മുന്‍പ് ബി.ടെക് ബിരുദധാരികള്‍ക്ക് വെഹിക്കിള്‍ അഡ്വൈസറായി അവസരമെന്ന് കേട്ടാണ് സഞ്ജന നീറമണ്‍കരയിലെ ശാഖയില്‍ എത്തിയത്.
വെഹിക്കിള്‍ അഡ്വൈസര്‍ തസ്തികയില്‍ ഒരു സ്ത്രീയെ നിയമിക്കാന്‍ കമ്പനി ആലോചിക്കുന്നുണ്ട്, താത്പര്യമുണ്ടോയെന്ന് അന്ന് ജനറല്‍ മാനേജര്‍ ചോദിച്ച ചോദ്യത്തില്‍ നിന്നാണ് ഏതെങ്കിലും ജോലി എന്ന ലക്ഷ്യത്തില്‍ നിന്ന് വെഹിക്കിള്‍ അഡ്വൈസര്‍ എന്ന മേഖലയിലേക്ക് സഞ്ജനയുടെ സ്വപ്നങ്ങളെത്തി നിന്നത്. മേഖലയില്‍ ചുരുക്കം സ്ത്രീകള്‍ മാത്രമേയുള്ളൂ എന്ന അറിവ് തന്ന കൗതുകംകൂടി ജോലി തിരെഞ്ഞടുക്കുന്നതില് കാരണമാെയന്നാണ് സഞ്ജന പറയുന്നത്.
വാഹനവുമായി എത്തുന്നവര്‍ പറയുന്ന പരാതികള്‍ കേള്‍ക്കുക, വണ്ടികളുടെ തകരാറുകളും പ്രശ്നങ്ങളും തിരിച്ചറിഞ്ഞ് അവ രേഖെപ്പടുത്തുക, ഈ പ്രശ്നങ്ങള്‍ മെക്കാനിക്കിനെ അറിയിക്കുക, സര്‍വീസിനുശേഷം തകരാറുകള്‍ പരിഹരിക്കെപ്പെട്ടന്ന് ഉറപ്പാക്കുക തുടങ്ങിയ ജോലിയാണ് ഒരു വെഹിക്കിള്‍ അഡ്വൈസര്‍ ചെയ്യേണ്ടത്. വാഹനങ്ങളെ പറ്റി നല്ല അറിവുവേണമെന്ന് ചുരുക്കം.
ഉടമ പ്രശ്നങ്ങള്‍ പറയുമ്പോള്‍ തന്നെ തകരാര്‍ എന്താണെന്ന് മനസ്സിലാക്കാനാകണം. ശ്രദ്ധ ഒരുപാട് വേണ്ട മേഖലയാണെങ്കിലും വാഹനങ്ങളോട് ചെറുപ്പത്തിലേ ഇഷ്ടമുള്ളത് കൊണ്ട് അമിത ബുദ്ധിമുട്ട് തോന്നുന്നില്ലെന്നും സഞ്ജന പറയുന്നു. ഇലക്ട്രോണിക്സ് എന്‍ജിനിയറിങ്ങ് ബിരുദധാരിയാണ് സഞ്ജന. ഡല്‍ഹിയില്‍ നഴ്സാണ് സഞ്ജനയുടെ ഭര്‍ത്താവ് അരുണ്‍കുമാര്‍. മൂന്നരവയസ്സായ ഇഹാന്‍ മകനാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..