കോട്ടയം മെഡിക്കല്‍ കോളേജിലെ വനിതാ ഹൗസ് സര്‍ജന്‍ ഡോ. സാന്ദ്രാ ടോമിന് ബുള്ളറ്റിനോട് തീവ്രപ്രണയമാണ്. നാലുവര്‍ഷമായി കേരളത്തിനകത്ത് ബുള്ളറ്റില്‍ സഞ്ചരിക്കുന്ന സാന്ദ്ര ഹൗസ് സര്‍ജന്‍സി കഴിഞ്ഞാല്‍ ഒറ്റയ്ക്ക് കേരളത്തിന് പുറത്തേക്ക് സഞ്ചരിക്കുവാന്‍ പദ്ധതിയിട്ടിരിക്കുകയാണ്.
കുട്ടിക്കാലത്ത് അച്ഛന്‍ പാലാ, പൈക, തെക്കേടത്തുവീട്ടില്‍ ടോമി സേവ്യറിനൊപ്പം വീട്ടിലെ സ്പ്ലെന്‍ഡര്‍ ബൈക്കില്‍ യാത്രചെയ്തപ്പോള്‍ തുടങ്ങിയതാണ് വാഹനങ്ങളോടുള്ള പ്രണയം. വളര്‍ന്നപ്പോള്‍ അച്ഛന്‍ തന്നെ വീടിന്റെ ചുറ്റും ബൈക്ക് ഓടിച്ച് പഠിപ്പിച്ചു. പിന്നെ തന്നെ ഓടിക്കാന്‍ തുടങ്ങി. ലൈസന്‍സ് എടുത്തു കഴിഞ്ഞപ്പോള്‍ പ്രണയം ബുള്ളറ്റിനോടായി.
അച്ഛന്‍ തന്നെ നാലുവര്‍ഷം മുമ്പ് ബുള്ളറ്റ് വാങ്ങിനല്‍കുകയും ഓടിക്കാന്‍ പഠിപ്പിക്കുകയും ചെയ്തു. പിന്നെ യാത്ര ബുള്ളറ്റിലായി. വീട്ടില്‍നിന്ന് മെഡിക്കല്‍ കോളേജിലേക്ക് പഠനത്തിനായിട്ടുള്ള വരവും പോക്കും ബുള്ളറ്റിലായി. പിന്നെ തനിയെ മൂന്നാറിലേക്കും തൃശ്ശൂര്‍ക്കും യാത്ര.
ഇപ്പോള്‍ ബുള്ളറ്റ് ഒഴിവാക്കാന്‍ സാധിക്കാത്തസ്ഥിതിയിലായി. കോട്ടയം മെഡിക്കല്‍ കോളേജില്‍ ബുള്ളറ്റില്‍ യാത്ര ചെയ്യുന്ന വനിതാ ഡോക്ടര്‍ സാന്ദ്ര തന്നെ. തീര്‍ന്നില്ല, വീട്ടില്‍ സാന്ദ്രയ്ക്കായി വാങ്ങിയ ഹാരിയര്‍ കാറില്‍ പതിയെ പരീക്ഷണങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
സോളോ ട്രാവലര്‍ ആകാനാണ് ശ്രമം. യാത്രയ്‌ക്കൊപ്പം മൗണ്ടനീയറിങ്ങാണ് ഇഷ്ടം. പ്ലസ്ടുവിന് പഠിക്കുമ്പോള്‍ സംസ്ഥാന തലത്തില്‍ വിജയിയായിട്ടുണ്ട്. ജെസി ടോം ആണ് അമ്മ. മെഡിസിന്‍ വിദ്യാര്‍ഥിയായ ബാസ്റ്റിന്‍ സഹോദരനാണ്.
Content Highlights: Lady Doctor Who Loves Royal Enfield Bullet