മ്യൂസിക് സിസ്റ്റം, സിസിടിവി, എല്‍ഇഡി ബോര്‍ഡ്; പ്രൈവറ്റ് ബസിനെ വെല്ലും ഈ കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി


കെ. ഷാജി

രണ്ടു മണിക്കൂറോളമെടുത്ത് ബസ് കഴുകി വൃത്തിയാക്കും. രാവിലെ അഞ്ചരയ്ക്കാണ് ഹരിപ്പാട്ടുനിന്ന് ആലപ്പുഴയ്ക്കുള്ള ആദ്യസര്‍വീസ്. അപ്പോഴേക്കും മാലയിട്ടും പൂക്കളും പാവകളും വര്‍ണച്ചരടുകളുമെല്ലാം കെട്ടി ബസ് അലങ്കരിച്ചിരിക്കും.

ആർ.എസ്.എ. 220 കെ.എസ്.ആർ.ടി.സി. ബസ്, ഗിരി ഗോപിനാഥും താരയും യാത്രയ്ക്കിടെ. പിന്നിൽ ബസിലെ സി.സി.ടി.വി. ക്യാമറ | Photo: KSRTC Haripad/ Mathrubhumi

ലപ്പുഴ-കരുനാഗപ്പള്ളി റൂട്ടിലോടുന്ന ആര്‍.എസ്.എ. 220 കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസില്‍ ആദ്യമായി കയറുന്നവര്‍ അദ്ഭുതപ്പെട്ടുപോകും. ബസിനകത്ത് സി.സി.ടി.വി. ക്യാമറകള്‍, എല്‍.ഇ.ഡി. ഡിസ്പ്ലേ, മുന്നില്‍ പൂമാല. പിന്നെ, അങ്ങിങ്ങായി ചിരിക്കുന്ന ഇമോജികള്‍ പതിപ്പിച്ച ചെറിയ പന്തുകളും കമ്പിയില്‍ പലയിടങ്ങളിലായി തത്തിക്കളിക്കുന്ന പാവക്കുഞ്ഞുങ്ങളും വൃത്തിയുള്ള ഇരിപ്പിടങ്ങളും അകത്തളവും.

ഈ ഓര്‍ഡിനറി ബസിനെ സ്വന്തം കീശയിലെ കാശുകൊണ്ടു 'മൊഞ്ചത്തി'യാക്കി നിലനിര്‍ത്തുന്നതു ദമ്പതിമാരായ ഡ്രൈവര്‍ ഗിരിയും കണ്ടക്ടര്‍ താരയുമാണ്. ഹരിപ്പാട് ഡിപ്പോയിലെ ജീവനക്കാരാണ് തോട്ടപ്പള്ളി വേലഞ്ചിറത്തോപ്പില്‍ ഗിരി ഗോപിനാഥും മുതുകുളം താരനിലയത്തില്‍ താരയും. കെ.എസ്.ആര്‍.ടി.സി.യെന്നത് ഇരുവര്‍ക്കും ജീവനോപാധിക്കപ്പുറം 20 വര്‍ഷത്തിലധികം നീണ്ടപ്രണയത്തിന്റെയും ഒന്നാകലിന്റെയും ഒന്നിച്ചുജോലിചെയ്യാന്‍ കഴിയുന്നതിന്റെയും അടയാളം കൂടിയാണ്.

സ്വകാര്യസ്ഥാപനത്തില്‍ ഒന്നിച്ചുജോലിചെയ്തിരുന്ന ഗിരിയും താരയും 2000 മുതല്‍ ഇഷ്ടത്തിലായിരുന്നു. വീട്ടുകാരുടെ ചെറിയ എതിര്‍പ്പു കാരണം വിവാഹം നീണ്ടുപോയി. അതിനിടെ 2007-ല്‍ ഗിരിക്ക് കെ.എസ്.ആര്‍.ടി.സി. ഹരിപ്പാട് ഡിപ്പോയില്‍ ഡ്രൈവറായി ജോലികിട്ടി. പിന്നാലെ ഹരിപ്പാട്ടുതന്നെ കണ്ടക്ടറായി ജോലി നേടിയെത്തിയ താരയ്ക്കു ഗിരി ഓടിക്കുന്ന ബസില്‍ത്തന്നെ ജോലിചെയ്യാന്‍ അവസരവും ലഭിച്ചു. തുടര്‍ന്ന് 10 വര്‍ഷത്തോളം ഒരേ ബസില്‍ ഒന്നിച്ചുജോലിചെയ്ത ഇരുവരും 2020 ഏപ്രില്‍ അഞ്ചിനാണു വിവാഹിതരായത്.

പ്രണയകാലത്ത് ഒന്നിച്ചുള്ള യാത്രയുടെ സന്തോഷത്തിലാണ് ഇരുവരും ബസ് അലങ്കരിച്ചുതുടങ്ങിയത്. വിവാഹംകഴിഞ്ഞിട്ടും അതു മുടക്കിയില്ല. 'മൊഞ്ചത്തി' എന്ന് അനൗദ്യോഗികമായി പേരിട്ടിരിക്കുന്ന ഈ ബസില്‍ ഇവര്‍ മൂന്നുവര്‍ഷമായി ജോലി ചെയ്യുന്നു. ജോലിയുള്ള ദിവസം ഇരുവരും പുലര്‍ച്ചേ രണ്ടുമണിയോടെ സ്റ്റേഷനിലെത്തും. രണ്ടു മണിക്കൂറോളമെടുത്ത് ബസ് കഴുകി വൃത്തിയാക്കും. രാവിലെ അഞ്ചരയ്ക്കാണ് ഹരിപ്പാട്ടുനിന്ന് ആലപ്പുഴയ്ക്കുള്ള ആദ്യസര്‍വീസ്. അപ്പോഴേക്കും മാലയിട്ടും പൂക്കളും പാവകളും വര്‍ണച്ചരടുകളുമെല്ലാം കെട്ടി ബസ് അലങ്കരിച്ചിരിക്കും. ആലപ്പുഴയ്ക്കും കരുനാഗപ്പള്ളിക്കും ഇടയ്ക്കുള്ള സര്‍വീസ് തീരുമ്പോള്‍ രാത്രി എട്ടരയാകും. യാത്രയുടെ ഇടനേരങ്ങളിലാണു വീട്ടുകാര്യങ്ങള്‍ സംസാരിക്കുന്നതെന്നു ഗിരിയും താരയും പറയുന്നു.

മോഷണം തടയാനും യാത്ര കൂടുതല്‍ സുരക്ഷിതമാക്കുന്നതിനുമായി അടുത്തിടെയാണ് ഇവര്‍ ബസില്‍ സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചത്. മുന്നിലും പിന്നിലും ഓരോന്നും ഉള്ളില്‍ നാലെണ്ണവും. ചൂണ്ടാമെന്നു കരുതി ആരും ബസില്‍ വലിഞ്ഞു കയറേണ്ടാ, രാത്രിയില്‍ അവയഴിച്ചുവെക്കും.

Content Highlights: ksrtc ordinary bus with more facilities like cctv, led board, music system, KSRTC Bus

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented