പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ആനവണ്ടി യാത്ര, കിടന്നുറങ്ങാന്‍ ടെന്റ് ക്യാമ്പ്, സ്ലീപ്പര്‍ കോച്ച്. ഇതിനൊപ്പം കെ.എസ്.ആര്.ടി.സി.യുടെ ഒരു കിടിലന്‍ പദ്ധതികൂടി വരുന്നു. മൂന്നാറിലെത്തുന്നവര്‍ക്ക് സംഗീതത്തിന്റെ അകമ്പടിയോടെയുള്ള ക്യാമ്പ് ഫയറാണ് പുതുതായി ഒരുക്കുന്നത്.
കുളിരും ചൂടും
ഡിപ്പോയ്ക്കുസമീപം ജീവനക്കാരുടെ താമസസ്ഥലത്തോടുചേര്ന്ന് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് ക്യാമ്പ് ഫയര്‍ ഒരുക്കുന്നത്. ആധുനിക മ്യൂസിക് സിസ്റ്റവും കൊണ്ടുവരും. സംഘത്തിന് 2000 രൂപയാണ് ഈടാക്കുന്നത്. കെ.എസ്.ആര്.ടി.സി. സ്ലീപ്പര്‍ കോച്ചില്‍ കിടന്നുറങ്ങുന്നവര്‍ക്കും പുറത്തു നിന്നുള്ളവര്‍ക്കും സന്ധ്യാവേളകളില്‍ ക്യാമ്പ് ഫയര്‍ ആസ്വദിക്കാം. മൂസിക് സംവിധാനം എത്തിയാലുടന്‍ ക്യാമ്പ് ഫയര്‍ ആരംഭിക്കും.
കെ.എസ്.ആര്.ടി.സി. സൂപ്പറാ..
മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കായി ഒട്ടേറെ പദ്ധതികളാണ് കെ.എസ്.ആര്.ടി.സി. ഒരുക്കിയിരിക്കുന്നത്. 100 രൂപയുണ്ടെങ്കില്‍ കെ.എസ്.ആര്.ടി.സി. ബസില്‍ ഒരുക്കിയ സ്ലീപ്പര്‍ കോച്ചില്‍ കിടന്നുറങ്ങാം. 16 പേര്‍ക്ക് വീതം താമസിക്കാവുന്ന അഞ്ച് ബസുകളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ഒരു സ്ലീപ്പര്‍ കോച്ച്കൂടി ഞായറാഴ്ച വരും.
ടോപ് സ്റ്റേഷന്, കാന്തല്ലൂര്‍ എന്നിവടങ്ങളിലേക്കുള്ള സൈറ്റ് സീയിങ് ബസുകളില്‍ കയറാന്‍ സഞ്ചാരികളുടെ തിരക്കാണ്. കഴിഞ്ഞ ദിവസം മുതല്‍ കെ.എസ്.ആര്.ടി.സി. ഡിപ്പോയ്ക്ക് സമീപമുള്ള യൂക്കാലി തോട്ടത്തില്‍ വിനോദ സഞ്ചാരികള്‍ക്ക് താമസിക്കുന്നതിനായി ടെന്റുകളും തുടങ്ങി. ടെന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രത്യേക തറകള്‍ തയ്യാറാകുന്നതോടെ ടെന്റുകള്‍ വിനോദ സഞ്ചാരികള്‍ക്ക് താമസത്തിനായി നല്കിത്തുടങ്ങും.
മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കുറഞ്ഞ ചെലവില്‍ മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതികള്‍ ആരംഭിച്ചിരിക്കുന്നത്. കെ.എസ്.ആര്.ടി.സി. എം.ഡി. ബിജു പ്രഭാകര്‍, ഡിപ്പോ ഇന്‍ചാര്‍ജ് സേവി ജോര്‍ജ് എന്നിവരാാണ് ചെലവുകുറഞ്ഞ പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് പിന്നില്‍.
Content Highlights: KSRTC Announce Special Munnar Service For Tourists
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..