ഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. വകുപ്പുകളുടെ ചുമതല ഏറ്റെടുത്ത മന്ത്രിമാര്‍ക്ക് ഔദ്യോഗിക വാഹനങ്ങളും അനുവദിച്ചിട്ടുണ്ട്. പതിവ് പോലെ ഒന്നാം നമ്പര്‍ വാഹനം മുഖ്യമന്ത്രി പിണറായി വിജയാണ് ലഭിച്ചിരിക്കുന്നത്. മറ്റ് മന്ത്രിമാരുടെ ഔദ്യോഗിക വാഹനത്തിന്റെ നമ്പറുകള്‍ അറിയാം.

പ്രത്യേക ഉത്തരുകളുടെ അടിസ്ഥാനത്തിലാണ് മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങള്‍ക്ക് കേരള സ്‌റ്റേറ്റ് നമ്പറുകള്‍ അലോട്ട് ചെയ്യുന്നത്. മന്ത്രിമാര്‍ക്കും അല്ലെങ്കില്‍ പ്രത്യേക പദവിയില്‍ നിയോഗിക്കപ്പെടുന്നവര്‍ക്കുമാണ് കേരള സ്റ്റേറ്റ് നമ്പര്‍ പ്ലേറ്റ് വയ്ക്കാന്‍ അനുമതി നല്‍കുന്നത്. ഇത്തരത്തില്‍ അനുവദിക്കുന്ന കേരള സ്റ്റേറ്റ് ബോര്‍ഡുകള്‍ക്ക് പ്രത്യേകം സീരിയല്‍ നമ്പറുകളുമുണ്ടാകും. 

ഗവണ്‍മെന്റ് ഉത്തരവുകളുടെ അടിസ്ഥാനത്തിലുള്ള കേരള സ്റ്റേറ്റ് ബോര്‍ഡുകള്‍ക്ക് സീരിയല്‍ നമ്പറുകള്‍ നിര്‍ബന്ധമാണ്. എന്നാല്‍, ഇവ ഇല്ലാതെയുള്ള കേരള സര്‍ക്കാര്‍ ബോര്‍ഡുകള്‍ക്ക് യാതൊരു സര്‍ക്കാര്‍ ഉത്തരവുകളുടെയും പിന്‍ബലം ലഭിക്കില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്. മന്ത്രിമാരുടെ വാഹനത്തിലെ നമ്പര്‍ പ്ലേറ്റുകള്‍ക്കും നിശ്ചിത വലിപ്പം ഉള്‍പ്പെടെ നിര്‍ദേശിക്കുന്നുണ്ട്.

പതിവ് തെറ്റിക്കാതെ ഒന്നാം നമ്പര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വാഹനത്തിനാണ് ലഭിച്ചിരിക്കുന്നത്. റവന്യു മന്ത്രിയായ കെ.രാജന്റെ ഔദ്യോഗിക വാഹനത്തിനാണ് രണ്ടാം നമ്പര്‍ ലഭിച്ചിട്ടുള്ളത്. ജലവിഭവ വകുപ്പ് മന്ത്രിയായ റോഷി അഗസ്റ്റിന്റെ ഔദ്യോഗിക വാഹനത്തിന്റെ നമ്പറായി കേരള സ്റ്റേറ്റ് മൂന്ന് ആണ് അനുവദിച്ച് നല്‍കിയിട്ടുള്ളത്. 

വൈദ്യുതി മന്ത്രിയായ കെ.കൃഷ്ണന്‍ കുട്ടിയുടെ വാഹനത്തിന് നാലാം നമ്പറും വനം വകുപ്പ് മന്ത്രിയായ എ.കെ. ശശീന്ദ്രന്റെ വാഹനത്തിന് അഞ്ചാം നമ്പറും തുറമുഖ വകുപ്പ് മന്ത്രിയായ അഹമ്മദ് ദേവര്‍കോവിലിന് ആറാം നമ്പറും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ വാഹനത്തിന് ഏഴാം നമ്പറും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാഹനത്തിന് എട്ടാം നമ്പറും അനുവദിച്ചു. 

കഴിഞ്ഞ തവണ പോലും മന്ത്രിമാര്‍ സ്വീകരിക്കാന്‍ മടികാണിച്ചിരുന്ന 13-ാം നമ്പര്‍ ഇത്തവണ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദാണ് സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ ഔദ്യോഗിക വാഹനത്തിനാണ് 13-ാം നമ്പര്‍ ലഭിച്ചത്. ഇത്തവണ ധനകാര്യ മന്ത്രിയായ കെ.എന്‍. ബാലഗോപാലിന്റെ വാഹനത്തിന്റെ നമ്പര്‍ പത്താണ്.

മറ്റ് മന്ത്രിമാരുടെ വാഹനത്തിന്റെ നമ്പറുകള്‍

എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍- കേരളാ സ്‌റ്റേറ്റ് 9
പി.രാജീവ്- 11
വി.എന്‍. വാസവന്‍- 12
ജെ.ചിഞ്ചു റാണി- 14
കെ.രാധാകൃഷ്ണന്‍- 15
വി.ശിവന്‍കുട്ടി- 16
പി.എ. മുഹമ്മദ് റിയാസ്-17
ആര്‍.ബിന്ദു- 18
ജി.ആര്‍.അനില്‍-19 
വീണ ജോര്‍ജ്-20
വി.അബ്ദുറഹ്‌മാന്‍-21

Content Highlights: Kerala Ministers Official Vehicle Numbers, Kerala Government