ബൽബീർ സിങ് ധില്ലൻ | photo: pti
ആഡംബര കാറുകള്‍ക്കും പെര്‍ഫോമന്‍സ് കാറുകള്‍ക്കും ഒരുപോലെ മികച്ച വിപണിയായി കേരളം മാറിയിട്ടുണ്ടെന്ന് ഔഡി ഇന്ത്യ തലവന്‍ ബല്‍ബീര്‍ സിങ് ധില്ലന്.'മാതൃഭൂമി'ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹം ഔഡിയും കേരള വിപണിയുമായുള്ള ബന്ധം വ്യക്തമാക്കിയത്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഇപ്പോള്‍ ടച്ച് പോയിന്റുകളുണ്ട്. വൈദ്യുത കാറുകള്‍ക്കും കേരളം മികച്ച വിപണിയായി മാറുകയാണ്. പുതിയ കാറുകള്‍ക്കൊപ്പം യൂസ്ഡ് കാര്‍ വിപണിയും കേരളത്തില്‍ മുന്നേറുന്നുണ്ട്.
സെമി കണ്ടക്ടര്‍ എന്ന പ്രശ്നം
സെമി കണ്ടക്ടര്‍ ദൗര്‍ലഭ്യത വാഹനക്കമ്പനികള്ക്കിടയില് ചര്‍ച്ചാ വിഷയമായിരുന്നു. ഈ കടമ്പ കടക്കാന്‍ ഔഡിയുടെ പദ്ധതികള്‍ എന്താണ്. 2023-ഓടെ സെമി കണ്ടക്ടറുകള്ക്കുള്ള ബുദ്ധിമുട്ട് അവസാനിക്കുമെന്നാണ് കരുതുന്നത്. എന്നാലും വാഹന നിര്‍മാണ കമ്പനികള്‍ ചെറിയ പ്രശ്നങ്ങള്‍ വീണ്ടും നേരിട്ടേക്കാം. ഇന്ത്യയില്‍ ചില ഔഡി മോഡലുകള്‍ക്ക് ബുക്കിങ് കാലാവധി നീളാന്‍ ഇത് കാരണമായിട്ടുണ്ട്.
വളര്‍ച്ചയുടെ കാലം
ഔഡി ഇന്ത്യയുടെ വളര്‍ച്ച മുകളിലേക്കു തന്നെയാണ്. 2021-ല്‍ 101 ശതമാനമായിരുന്നു വളര്‍ച്ച. ലക്ഷ്വറി സെഗ്മെന്റില്‍ വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് ഏറി വരുന്നുവെന്നതിനു തെളിവാണിത്. 2022-ലെ ആദ്യ ഒന്‍പത് മാസത്തില്‍ 29 ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. ഇതേ കാലയളവില്‍ യൂസ്ഡ് കാര്‍ വില്‍പ്പനയില്‍ 73 ശതമാനമായിരുന്നു വളര്‍ച്ച. വൈദ്യുത കാര്‍ രംഗത്തും ഔഡിക്ക് ശക്തമായ സാന്നിധ്യമുണ്ട്. ഔഡി ക്യു 5, ഔഡി ക്യു 7, ഔഡി എ4, ഔഡി എ6, എസ്/ആര്.എസ്. എന്നീ മോഡലുകള്‍ മുന്നേറ്റത്തിന് വഴിയൊരുക്കിയിട്ടുണ്ട്. ആഡംബര വാഹന വിപണിയില്‍ ഇനിയും സാധ്യതയേറെയാണ്.
കോവിഡിനു ശേഷം
കോവിഡ് കാലത്തിനുശേഷം ആഡംബര വാഹന വിപണിയില്‍ വന്‍ ചലനമാണുണ്ടായിട്ടുള്ളത്. പ്രധാനമായും എടുത്തുപറയേണ്ടത് യൂസ്ഡ് കാര്‍ വിപണിയെയാണ്. 2012-ലാണ് ഔഡി പ്രീ ഓണ്‍ഡ് കാര്‍ രംഗത്തേക്ക് കടന്നുവന്നത്. അടുത്തകാലത്ത് ഈ രംഗത്ത് വന്‍ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. അതിനാല്‍ ഈ രംഗത്തേക്ക് കൂടുതല്‍ നിക്ഷേപവും കമ്പനി നടത്തുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രീ ഓണ്‍ഡ് ടച്ച് പോയിന്റ്സ് തുടങ്ങിയത് ഈ സാധ്യതകള്‍ കണക്കിലെടുത്താണ്. 2021-ല്‍ ഏഴ് ഔഡി അപ്രൂവ്ഡ് സെന്ററുകള്‍ തുടങ്ങിയത് ഇപ്പോള്‍ 19 ആയി വര്‍ധിച്ചു. അടുത്ത വര്‍ഷം ആദ്യത്തോടെ ഇത് 22 എണ്ണമാക്കി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
Content Highlights: Kerala is the best market for luxury cars says Audi India Head
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..