ഡ്രൈവർ പോലീസ് സർട്ടിഫൈഡ്, കേരള സവാരി റോഡിൽ, നിരക്കിൽ കൊള്ളയില്ല


സ്വകാര്യ ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകളെപ്പോലെ തിരക്കനുസരിച്ച് നിരക്കില്‍ മാറ്റമുണ്ടാകില്ല. ഓട്ടോറിക്ഷയ്ക്ക് സ്വകാര്യ ആപ്പുകള്‍ ഒന്നര കിലോമീറ്ററാണ് നഗരപരിധിയായി നിശ്ചയിച്ചിരിക്കുന്നത്.

കേരളാ സവാരി ടാക്‌സികൾ | Photo: Facebook/Kerala Savari

ര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേരളത്തിലെ ആദ്യ ഓണ്‍ലൈന്‍ ഓട്ടോ-ടാക്സി സര്‍വീസായ കേരള സവാരി കൂടുതല്‍ മാറ്റങ്ങളുമായി ജനപ്രിയമാകാന്‍ ഒരുങ്ങുന്നു. നിലവില്‍ തിരുവനന്തപുരം നഗരത്തില്‍ മാത്രമാണ് കേരള സവാരി സര്‍വീസ് നടത്തുന്നത്. നഗരത്തിലെ 639 ഓട്ടോ, ടാക്സി ഡ്രൈവര്‍മാരാണ് ഇതില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. 9643 പേര്‍ ഇതുവരെ കേരള സവാരി ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു. പതിനായിരത്തിലധികം യാത്രകള്‍ നടത്തിക്കഴിഞ്ഞ കേരള സവാരി തിരുവനന്തപുരത്തിന്റെ യാത്രയുടെ മുഖമാകാനുള്ള പദ്ധതികളാണ് നടപ്പാക്കാനൊരുങ്ങുന്നത്.

സുരക്ഷിതത്വവും ലാഭവും ഉറപ്പ്സുരക്ഷിതവും തര്‍ക്കങ്ങളില്ലാത്തതുമായ യാത്ര എന്ന ലക്ഷ്യത്തോടെയുള്ള ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനമാണിത്. സര്‍ക്കാര്‍ നിശ്ചയിച്ച ഓട്ടോ, ടാക്സി നിരക്കുകളാണ് ബാധകമാകുന്നത്. ഇതിനൊപ്പം എട്ട് ശതമാനം സര്‍വീസ് ചാര്‍ജും ചേര്‍ത്തുള്ള കൂലിയായിരിക്കും ഈടാക്കുക. അതുകൊണ്ടുതന്നെ അമിതനിരക്ക് നല്‍കേണ്ടിവരില്ലെന്നതാണ് യാത്രക്കാര്‍ക്ക് ഗുണം. നിരക്കിന്റെ നൂറുശതമാനവും ഡ്രൈവര്‍മാര്‍ക്ക് തന്നെയാണ് ലഭിക്കുന്നത്. സ്വകാര്യ ആപ്പുകള്‍ നല്‍കുന്ന കമ്പനികള്‍ ഡ്രൈവര്‍മാരെയും യാത്രക്കാരെയും ചൂഷണം ചെയ്ത് അമിതലാഭമുണ്ടാക്കുന്ന സാഹചര്യത്തിലാണ് കേരള സവാരിയുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്.

പോലീസിന്റെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നേടിയ ഡ്രൈവര്‍മാര്‍ മാത്രമാണ് കേരള സവാരിയുടെ ഭാഗമാകുന്നത്. സുരക്ഷയ്ക്കായി ആപ്പില്‍ പാനിക് ബട്ടണ്‍ ഉണ്ട്. പോലീസ്, ആംബുലന്‍സ് സഹായവും ആപ്പിലൂടെ ലഭിക്കും. ജി.പി.എസ്. സംവിധാനവും ഉടന്‍തന്നെ ഈ ടാക്സി സര്‍വീസിന്റെ ഭാഗമാകും. ഇതോടെ എവിടെയിരുന്നും കേരള സവാരിയില്‍ യാത്ര ചെയ്യുന്നവരെ ട്രാക്ക് ചെയ്യാനാകും. കണ്‍ട്രോള്‍ റൂമുകളിലൂടെ യാത്രയെ നിരീക്ഷിക്കുന്നുമുണ്ട്.

നിരക്കില്‍ കൊള്ളയില്ല

സ്വകാര്യ ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകളെപ്പോലെ തിരക്കനുസരിച്ച് നിരക്കില്‍ മാറ്റമുണ്ടാകില്ല. ഓട്ടോറിക്ഷയ്ക്ക് സ്വകാര്യ ആപ്പുകള്‍ ഒന്നര കിലോമീറ്ററാണ് നഗരപരിധിയായി നിശ്ചയിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് ഇത് തിരിച്ചടിയാണ്. സര്‍ക്കാര്‍ നഗരപരിധിക്ക് പുറത്തുള്ള യാത്രയ്ക്ക് നിശ്ചയിച്ചിരിക്കുന്നത് 15 രൂപയാണ്.

സ്വകാര്യ ആപ്പുകളില്‍ നഗരപരിധിക്ക് പുറത്തേയ്ക്കുള്ള യാത്രയില്‍ ചിലസമയത്ത് കിലോമീറ്ററിന് 30 രൂപ വരെ നല്‍കേണ്ടിവരും. അതുകൊണ്ടുതന്നെ ഒന്നര കിലോമീറ്റര്‍ കഴിയുന്നതോടെ നിരക്ക് വീണ്ടും കൂടും. എന്നാല്‍ കേരള സവാരിയില്‍ 8.5 കിലോമീറ്ററാണ് നഗരപരിധിയായി നിശ്ചയിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ നിരക്കില്‍ വലിയ കുറവുമുണ്ടാകും.

കൂടുതല്‍ ടാക്സികളെ ഭാഗമാക്കും

കൂടുതല്‍ ഡ്രൈവര്‍മാരും യാത്രക്കാരും കേരള സവാരിയുടെ ഭാഗമായാലാണ് ഇതിന്റെ പൂര്‍ണമായ ഗുണം ജനങ്ങള്‍ക്ക് ലഭിക്കുന്നത്. എല്ലായിടത്തും ആപ്പിലൂടെ സേവനമുറപ്പിക്കാന്‍ കഴിയുന്നതോടെ യാത്രക്കാരനും ലാഭമുണ്ടാകും. കൂടുതല്‍ ആളുകള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് കേരള സവാരിയുടെ സേവനം തേടുന്നതോടെ എവിടെയും വാഹനങ്ങള്‍ ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നിരക്ക് കൊള്ളയ്ക്ക് കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നതോടെ കൂടുതല്‍പേര്‍ കേരള സവാരിയുടെ ഭാഗമാകും.

അധിക നിരക്ക് ഈടാക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ബെംഗളൂരുവില്‍ ഊബര്‍, ഒല, റാപ്പിഡോ എന്നീ ആപ്പുകള്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇപ്പോള്‍ കോടതി ഉത്തരവിന്റെ പിന്‍ബലത്തിലാണ് അവിടങ്ങളില്‍ സ്വകാര്യ ആപ്പുകള്‍ സര്‍വീസ് നടത്തുന്നത്. സംസ്ഥാനത്തും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ കേരള സവാരിയുടെ നിലനില്‍പ്പിനും ഭീഷണിയാകുകയാണ്. അധിക നിരക്ക് വാങ്ങുന്നതിനാല്‍ ഡ്രൈവര്‍മാര്‍ക്ക് കേരള സവാരിയെക്കാള്‍ പ്രതിഫലം നല്‍കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് കഴിയുന്നുണ്ട്. ഇതാണ് ഡ്രൈവര്‍മാരില്‍ പലരും കേരള സവാരിയോട് മുഖംതിരിഞ്ഞുനില്‍ക്കുന്നതിന്റെ കാരണം.

ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍

കേരള സവാരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഇന്‍ഷുറന്‍സ്, സ്പെയര്‍ പാര്‍ട്സ് എന്നിവയ്ക്ക് ഇളവുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ ഇടപെടും. ടയര്‍, ബാറ്ററി, ഓയില്‍ കമ്പനികളുമായി ചര്‍ച്ച നടത്തി ഇളവുകള്‍ നല്‍കാനാണ് നീക്കം. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. പാലക്കാട്ടെ ഇന്ത്യന്‍ ടെലഫോണ്‍ ഇന്‍ഡസ്ട്രീസാണ് (ഐ.ടി.ഐ.) സാങ്കേതിക സഹായം നല്‍കുന്നത്.

രജിസ്റ്റര്‍ ചെയ്യാം

ഡ്രൈവര്‍മാര്‍ക്ക് പ്ലേ സ്റ്റോര്‍ വഴി രജിസ്റ്റര്‍ ചെയ്യാം. കേരള സവാരി ഡ്രൈവര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത ശേഷം വാഹനത്തിന്റെ രേഖകള്‍, ഡ്രൈവിങ് ലൈസന്‍സ് എന്നിവ അപ് ലോഡ് ചെയ്യണം. യാത്രക്കാര്‍ കേരള സവാരി എന്ന ആപ്പാണ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്. ഫോണ്‍: 9072272208.

Content Highlights: Kerala government online taxi service, kerala savari, kerala online taxi service


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented