അറുന്നൂറ്റിമംഗലം കൊല്ലംകുഴിയിൽ ജെയ്മോൻ ആക്രിവസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച ലോറി | ഫോട്ടോ: മാതൃഭൂമി
കടുത്തുരുത്തി അറുന്നൂറ്റിമംഗലം കൊല്ലംകുഴിയില്‍ ജെയ്മോന്റെ വീട്ടിലെത്തുന്നവരുടെ കാഴ്ചയിലാദ്യമെത്തുക വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന ലോറിയിലാകും. ഒറ്റനോട്ടത്തില്‍ ലോറിയാണെങ്കിലും ശ്രദ്ധിച്ചുനോക്കുന്നവര്ക്കേ ഇതു ആക്രിവസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ചെടുത്ത ലോറിയാണെന്നത് മനസ്സിലാകൂ.
വീട്ടില്‍ കയറി വരുമ്പോള്‍തന്നെ കാണത്തക്ക വിധം മുറ്റത്ത് തന്നെയാണ് ലോറിയിട്ടിരിക്കുന്നത്. നിരത്തിലൂടെ ഓടുന്ന സാധാരണ ലോറിയുടെ അതേ വലുപ്പത്തിലുള്ളതാണ് ഈ ലോറി. ഒരുവര്‍ഷം മുമ്പാണ് ജെയ്മോന് ലോറി നിര്‍മാണമാരംഭിച്ചത്. പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ ജീവനക്കാരനായ ജെയ്മോന് ജോലികഴിഞ്ഞ് വീട്ടിലെത്തിയശേഷമാണ് ലോറിയുടെ നിര്‍മാണം നടത്തിയത്.
സ്റ്റീല്‍ പൈപ്പുകളും അലുമിനിയം ഷീറ്റുകളും ഉപയോഗിച്ചാണ് ലോറി നിര്‍മിച്ചിരിക്കുന്നത്. ടയറുകള്‍ ഉള്‍പ്പെടെ ലോറിയുടെ മുഴുവന്‍ നിര്‍മാണ സാധനസാമഗ്രികളും ആക്രിയാണ്. പെയിന്റ്, വെല്‍ഡിങ് റാഡ് തുടങ്ങിയ സാധനങ്ങള്‍ മാത്രമാണ് പണം മുടക്കി വാങ്ങിയതെന്ന് ജെയ്മോന് പറയുന്നു. ഇതിനായി ഏതാണ്ട് 6500 രൂപയോളം ചെലവാക്കി.
2020-ല്‍ കോവിഡ് കാലത്ത് പൂര്‍ണമായും തടികൊണ്ട് ബൈക്ക് നിര്‍മിച്ചും ജെയ്മോന് വൈഭവം തെളിയിച്ചിരുന്നു. പൂഴിക്കോല്‍ സെന്റ് ആന്റണീസ് പള്ളിയില്‍ ക്രിസ്തുമസ് കാലത്ത് 108.9 അടി ഉയരമുള്ള നക്ഷത്രം നിര്‍മിച്ചു ലിംകാ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടംനേടാനും ജെയ്മോനായി. നഴ്സായി ജോലിനോക്കുന്ന ജിന്‍സിയാണ് ജെയ്മോന്റെ ഭാര്യ. മകന്: സാം ക്രിസ്റ്റി.
Content Highlights: Jomon made dummy lorry from spares, miniature lorry, miniature vehicle productions
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..