ചുട്ടുപ്പൊള്ളുന്ന വേനലിനുശേഷം മഴക്കാലമെത്തിയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് മണ്‍സൂണ്‍ കാലവും ഏല്‍പ്പിച്ച ആഘാതത്തിന്റെ അടിസ്ഥാനത്തില്‍ വലിയ മുന്‍കരുതലുകളാണ് മഴക്കാലത്തിന് മുന്നോടിയായി സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മനുഷ്യരുടെ ആരോഗ്യം പരിപാലനത്തില്‍ നല്കുന്ന അതേ പ്രാധാന്യം നമുടെ വാഹനങ്ങള്‍ സംരക്ഷിക്കുന്നതിലും നല്‍കേണ്ടതുണ്ട്.
സുരക്ഷിതമായി ഡ്രൈവിങ്ങ് ഉറപ്പാക്കുന്നതിനായി വാഹനത്തിന്റെ കാര്യക്ഷമത അനിവാര്യമാണ്. ടയര്‍, ബ്രേക്ക്, ബോഡി, ലൈറ്റുകള്‍ തുടങ്ങി പുറമേയുള്ള ഭാഗങ്ങളുടെ നിലവാരം ഉറപ്പാക്കേണ്ടത് അത്യന്തപേക്ഷിതമാണ്. അതുപോലെ തന്നെ സാങ്കേതികമായ പരിചരണവും വേണം. മഴക്കാലത്ത് വാഹനത്തിന് ആവശ്യമായ പരിചരണം എന്തെല്ലാമെന്ന് അറിയാം.
- വൈപ്പര്‍ ക്ലീന്‍ ആയി സൂക്ഷിക്കുക-വേനല്‍കാലത്ത് ഉപയോഗം കുറവായതിനാല്‍ തന്നെ മഴയ്ക്ക് മുമ്പ് വൈപ്പര്‍ വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. ഇതിനുപുറമെ, പൊടിയു മറ്റും പറ്റിപിടിച്ചിരിക്കുന്ന ഗ്ലാസില്‍ വെള്ളം ഒഴിക്കാതെ വൈപ്പര്‍ ഓണ്‍ ചെയ്യരുത്.
- ടയറിന്റെ കാര്യക്ഷമത ഉറപ്പാക്കുക- മഴക്കാലത്ത് നിരത്തിലിറങ്ങുന്ന വാഹനങ്ങളില്‍ ഗ്രിപ്പുള്ള ടയറുകള്‍ ഉണ്ടെന്ന് ഉറപ്പാക്കണം. തേയ്മാനം സംഭവിച്ച ടയറുകള്‍ കാര്യക്ഷമമായ ബ്രേക്കിങ്ങ് നല്‍കില്ല. ഇതിനുപുറമെ, എയര്‍ പ്രഷര്‍ പരിശോധിച്ച ശേഷമം മാത്രമേ വാഹനം ഉപയോഗിക്കാവൂ.
- ലൈറ്റുകളും ഇന്റിക്കേറ്ററുകളും- വാഹനത്തിലെ ലൈറ്റുകളുടെയും ഇന്റിക്കേറ്ററുകളുടെയും പ്രവര്‍ത്തനം കാര്യക്ഷമമായിരിക്കണം. റോഡില്‍ വ്യക്തമായ വെളിച്ചം നല്കാന് ഹെഡ്ലാംമ്പ് വ്യത്തിയായി സൂക്ഷിക്കാം. ഹെഡ്ലാംമ്പ് ഗ്ലാസിന് മങ്ങലുണ്ടെങ്കില്‍ വൈറ്റ് ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് തുടച്ച് തിളക്കം വീണ്ടെടുക്കാം.
- വാഹനത്തില്‍ ഈര്പ്പമുണ്ടാവരുത്- വാഹനത്തിനുള്ളില്‍ ജലാംശം കടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനായി ഗ്ലാസുകളും മറ്റും പൂര്‍ണമായും ഉയര്‍ത്തിയിടണം. റെയിന്‍ ഗാര്‍ഡ് ഘടിപ്പിക്കുന്നതും നല്ലതാണ്. വാഹനത്തിനുള്ളില്‍ മഴവെള്ളമെത്തിയാല്‍ പൂപ്പലിന്റെ ആക്രമണമുണ്ടായേക്കാം.
- പാര്‍ക്കിങ്ങ് ഷെല്‍ട്ടര്‍- വാഹനങ്ങള്‍ ഷെഡുകളിലും മറ്റും സൂക്ഷിക്കുന്നതാണ് ഉചിതം. തുറസായ സ്ഥലങ്ങളിലിടുന്ന വാഹനങ്ങളില്‍ ഇലയും മറ്റും വീഴുന്നത് ബോഡിയുടെ നിറത്തെ ബാധിക്കും. അതുപോലെ മരത്തിന്റെയും മറ്റും സമീപത്ത് നിര്‍ത്തുന്നതും അപകടമാണ്.
- വാഹനം കഴുകുന്നത് ശീലമാക്കാം- മഴക്കാലത്തും വാഹനം ആഴ്ചയില്‍ രണ്ട് തവണയെങ്കിലും കഴുകി വൃത്തിയാക്കണം. അല്ലാത്ത പക്ഷം വാഹനത്തില്‍ ചെളിയും മറ്റും അടിഞ്ഞുകൂടി വാഹനത്തിന്റെ ബോഡിയുള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ കേടുപാട് സംഭവിച്ചേക്കാം.
- ബ്രേക്ക് പരിശോധന ശീലമാക്കാം- യാത്ര തുടങ്ങുന്നതിന് മുമ്പ് എല്ലാ ദിവസവും ബ്രേക്ക് പരിശോധിക്കുന്നത് ഉത്തമം. ബ്രേക്ക് ഫ്ളൂയിഡ് കൃത്യമായി ചേഞ്ച് ചെയ്യണം. ലീക്ക് ഇല്ലെന്നും ഉറപ്പുവരുത്തുക. ഇരുചക്ര വാഹനങ്ങളുടെ ഡിസ്ക് ബ്രേക്ക് ക്ലീന്‍ ചെയ്ത് സൂക്ഷിക്കണം.
- ഉണങ്ങിയ ശേഷം മൂടിയിടുക- മഴയില്‍ ഒടിയെത്തിയ വാഹനം നനവോടെ മൂടിയിടരുത്. ഇത് വാഹനത്തിന്റെ ബോഡിയില്‍ തുരുമ്പുണ്ടാക്കും. അല്ലെങ്കില്‍ വാഹനത്തിലുള്ള ചെറിയ തുരുമ്പ് കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിക്കാനും കാരണമാകും.
- ബാറ്ററിക്കും കരുതല്‍- മഴക്കാലത്ത് വാഹനങ്ങളുടെ ബാറ്ററിയുടെ ടെര്‍മിനലുകളില്‍ തുരുമ്പ് അല്ലെങ്കില്‍ ക്ലാവ് അടിഞ്ഞുകൂടാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് ടെര്‍മിനലുകള്‍ പെട്രോള്‍ ജെല്ലി പുരട്ടി വൃത്തിയാക്കുന്നത് ശീലമാക്കുക.
- അകത്തളം- വാഹനത്തിന്റെ അകത്തളത്തില്‍ കൂടുതല്‍ കരുതല്‍ ആവശ്യമാണ്. വാഹനത്തിന്റെ ഫ്ളോറില്‍ കാര്‍പെറ്റ് ഉപയോഗിക്കുന്നത് ഇന്റീരിയര്‍ വൃത്തിയായി സൂക്ഷിക്കാന്‍ സഹായിക്കും. ടൗവലുകള്‍ ഉപയോഗിച്ച് സീറ്റ് കവര്‍ ചെയ്യുന്നതും നല്ലതാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..