ജിപ്സിയുമായി മലയാളികള്‍ മലേഷ്യയിലേക്ക്; ലക്ഷ്യം ഇന്റര്‍നാഷണല്‍ റെയിന്‍ ഫോറസ്റ്റ് ചലഞ്ച്


ടി.ജെ. ശ്രീജിത്ത്

അഞ്ചു വര്‍ഷമായി ഉപയോഗിക്കുന്ന സുസുക്കി ജിപ്സി തന്നെയാണ് കൊച്ചി തുറമുഖത്തുനിന്ന് മലേഷ്യയിലേക്ക് കഴിഞ്ഞ ദിവസം കയറ്റിവിട്ടതെന്ന് ആനന്ദ് മാഞ്ഞൂരാന്‍.

മലേഷ്യയിലെ ഇന്റർനാഷണൽ റെയിൻ ഫോറസ്റ്റ് ചലഞ്ചിന് യോഗ്യത നേടിയ ആനന്ദ് മാഞ്ഞൂരാനും വിഷ്ണുരാജും സ്വന്തം ജിപ്സിക്കൊപ്പം | ഫോട്ടോ: മാതൃഭൂമി

ലോകത്തെ അതികഠിനമായ സാഹസിക റേസിങ്ങിന്റെ ഗ്രാന്‍ഡ് ഫിനാലെയിലേക്ക് കേരള രജിസ്ട്രേഷന്‍ ജിപ്സിയുമായി മലയാളികള്‍. 'ഇന്റര്‍നാഷണല്‍ റെയിന്‍ ഫോറസ്റ്റ് ചലഞ്ചി'ന്റെ ഇന്ത്യന്‍ പതിപ്പില്‍ ജേതാക്കളായ കോട്ടയം സ്വദേശി ആനന്ദ് മാഞ്ഞൂരാനും സഹഡ്രൈവറും നാവിഗേറ്ററുമായ എറണാകുളം സ്വദേശി വിഷ്ണുരാജുമാണ് കൊച്ചി തുറമുഖത്തുനിന്ന് സുസുക്കി ജിപ്സി കപ്പലില്‍ കയറ്റിവിട്ടിരിക്കുന്നത്.

കാല്‍ നൂറ്റാണ്ടായി നടക്കുന്ന സാഹസിക കായിക ഇനത്തില്‍ ആദ്യമായാണ് മലയാളികള്‍ യോഗ്യത നേടുന്നതും ഇന്ത്യന്‍ വാഹനം ഉപയോഗിക്കുന്നതും. ലോകത്തെ അതികഠിന ഓഫ് റോഡ് റേസില്‍ മൂന്നാമതാണ് മലേഷ്യയിലെ 'റെയിന്‍ ഫോറസ്റ്റ് ചലഞ്ച്'. പത്ത് ദിവസത്തോളം നീളുന്ന മത്സരത്തില്‍ 26 ഘട്ടങ്ങളുണ്ട്. കാടിനുള്ളിലെ കുത്തനെയുള്ള പാറക്കെട്ടുകള്‍, ചെങ്കുത്തായ മലകള്‍, നദി, ആഴത്തിലെ ചതുപ്പുകള്‍ തുടങ്ങിയ പ്രദേശങ്ങള്‍ മറികടക്കണം.മലേഷ്യയില്‍ 1997-ല്‍ തുടങ്ങിയ റെയിന്‍ ഫോറസ്റ്റ് ചലഞ്ചിന്റെ 25-ാം വര്‍ഷമാണിത്. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 10 വരെ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ഉള്‍പ്പെടെ 21 രാജ്യങ്ങളില്‍ ജേതാക്കള്‍ പങ്കെടുക്കും. ക്വലാലംപുരില്‍നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള ബെറയിലാണ് മത്സരം. ആനന്ദ് മാഞ്ഞൂരാനും വിഷ്ണുരാജും 2015 മുതല്‍ റെയിന്‍ ഫോറസ്റ്റ് ചലഞ്ചിന്റെ ഇന്ത്യന്‍ പതിപ്പില്‍ പങ്കെടുക്കുന്നു. 2019-ലും 2021-ലും ഫസ്റ്റ് റണ്ണറപ്പുകളായിരുന്നു.

അഞ്ചു വര്‍ഷമായി ഉപയോഗിക്കുന്ന സുസുക്കി ജിപ്സി തന്നെയാണ് കൊച്ചി തുറമുഖത്തുനിന്ന് മലേഷ്യയിലേക്ക് കഴിഞ്ഞ ദിവസം കയറ്റിവിട്ടതെന്ന് ആനന്ദ് മാഞ്ഞൂരാന്‍ പറഞ്ഞു. ''റേസിങ്ങിനു മാത്രം ഉപയോഗിക്കുന്ന വാഹനം വിദേശത്തേക്ക് കൊണ്ടുപോകാന്‍ അനുമതി, കസ്റ്റംസ് ക്ലിയറന്‍സ് ഇതിനൊക്കെ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. മലേഷ്യന്‍ ടൂറിസം വകുപ്പാണ് പ്രധാന സംഘാടകര്‍, അവിടത്തെ പ്രധാനമന്ത്രിയാണ് ഫ്‌ലാഗ് ഓഫ് ചെയ്യുക. ഞങ്ങളവിടെ 25-ന് എത്തും...'' ആനന്ദ് പറഞ്ഞു.

Content Highlights: International Rainforest Challenge; Malayalee competitors to Malaysia with Kerala Gypsy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented